- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ ഒരു ഭാര്യ.. കൊച്ചിയിൽ കൂടെ താമസിക്കാൻ ഇടുക്കിക്കാരിയായ മറ്റൊരു ഭാര്യ! സല്ലപിക്കാൻ ഗേൾഫ്രണ്ടസായി ഇൻഫോ പാർക്കിലെ ടെക്കി സുന്ദരികൾ; പ്ലസ്ടു മാത്രം പഠിച്ച് 'അമേരിക്കൻ ഡോക്ടറായ' ഉണ്ണികൃഷ്ണന്റെ ശരീര സ്വതന്ത്ര ചികിത്സ; പൊലീസ് എത്തി പറഞ്ഞിട്ടും കൂട്ടുകാരികൾ ദിവ്യനെ വിട്ടില്ല
കൊച്ചി: കൽക്കിയുടെ അവതാരമാണെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ യുവതികളെ ആകർഷിച്ച് പണവും സ്വർണവും കൈക്കലാക്കുക. ഇതൊക്കെ ചെയ്ത വ്യക്തിക്ക് പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസവും. സന്തോഷ് മാധവനെ വെല്ലുന്ന തട്ടിപ്പു നടത്തി സ്ത്രീകളെ വലയിൽ വീഴ്‌ത്തിയ തൃശൂർ എങ്ങണ്ടിയൂർ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ശരിക്കും ഒരു സകലകലാവല്ലഭനാണ്. ഡോക്ടറാണെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ ടെക്കി യുവതികളെ വരുതിയിലാക്കിയായിരുന്നു ഇയാളുടെ വിലസൽ. സ്വയം ദിവ്യൻ ചമഞ്ഞ് തട്ടിപ്പു നടത്തി ഒടുവിൽ പിടിയിലാകുന്ന യുവാവാണ് ഉണ്ണിക്കൃഷ്ണൻ. പ്ലസ്ടു വിദ്യാഭ്യാസം മാത്രമേ വിദ്യാഭ്യാസം ഉള്ളൂവെങ്കിലും തട്ടിപ്പിന്റെ കാര്യത്തിൽ ഡോക്ടറേറ്റ് തന്നെ ഉണ്ണികൃഷ്ണനുണ്ടയിരുന്നു. തൃശ്ശൂരിൽ ഒരു ഭാര്യ ഉള്ളപ്പോൾ തന്നെ കൊച്ചിയിൽ മറ്റൊരു ഭാരാ്യയെയും ഇയാൾ കൂടെ കൂട്ടി. ഇത് കൂടാതെ സല്ലപിക്കാനായാണ് ഗേൾഫ്രണ്ട്‌സിനെ കണ്ടെത്തിയത്. ഇതിന് ഉണ്ണികൃഷ്ണന്റെ കണ്ണുകൾ നീണ്ടത് ഇൻഫോപാർക്കിലെ ടെക്കികളിലേക്കായിരുന്നു. വനിതകളായ ടെക്കി സുന്ദരികളെ വലയി
കൊച്ചി: കൽക്കിയുടെ അവതാരമാണെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ യുവതികളെ ആകർഷിച്ച് പണവും സ്വർണവും കൈക്കലാക്കുക. ഇതൊക്കെ ചെയ്ത വ്യക്തിക്ക് പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസവും. സന്തോഷ് മാധവനെ വെല്ലുന്ന തട്ടിപ്പു നടത്തി സ്ത്രീകളെ വലയിൽ വീഴ്‌ത്തിയ തൃശൂർ എങ്ങണ്ടിയൂർ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ശരിക്കും ഒരു സകലകലാവല്ലഭനാണ്. ഡോക്ടറാണെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ ടെക്കി യുവതികളെ വരുതിയിലാക്കിയായിരുന്നു ഇയാളുടെ വിലസൽ. സ്വയം ദിവ്യൻ ചമഞ്ഞ് തട്ടിപ്പു നടത്തി ഒടുവിൽ പിടിയിലാകുന്ന യുവാവാണ് ഉണ്ണിക്കൃഷ്ണൻ.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമേ വിദ്യാഭ്യാസം ഉള്ളൂവെങ്കിലും തട്ടിപ്പിന്റെ കാര്യത്തിൽ ഡോക്ടറേറ്റ് തന്നെ ഉണ്ണികൃഷ്ണനുണ്ടയിരുന്നു. തൃശ്ശൂരിൽ ഒരു ഭാര്യ ഉള്ളപ്പോൾ തന്നെ കൊച്ചിയിൽ മറ്റൊരു ഭാരാ്യയെയും ഇയാൾ കൂടെ കൂട്ടി. ഇത് കൂടാതെ സല്ലപിക്കാനായാണ് ഗേൾഫ്രണ്ട്‌സിനെ കണ്ടെത്തിയത്. ഇതിന് ഉണ്ണികൃഷ്ണന്റെ കണ്ണുകൾ നീണ്ടത് ഇൻഫോപാർക്കിലെ ടെക്കികളിലേക്കായിരുന്നു. വനിതകളായ ടെക്കി സുന്ദരികളെ വലയിലാക്കിയത് സൗന്ദര്യശാസ്ത്രം പറഞ്ഞു കൊണ്ടായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ അമേരിക്കയിൽ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതും. വിദേശത്തുനിന്ന് ന്യൂറോ സർജറിയിൽ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാൾ പറഞ്ഞത്. കൊച്ചി പ്രത്യേക സാന്പത്തിക മേഖലയ്ക്കു സമീപം പുതുതായി തുടങ്ങുന്ന കമ്പനിയിലേക്കെന്നു പറഞ്ഞാണ് യുവതികളെ വിളിച്ചു വരുത്തിയത്. ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവർക്ക് ഫ്ലാറ്റും വാടകയ്ക്ക് എടുത്തു നൽകി. ഇങ്ങനെ ഫ്‌ലാറ്റെടുത്തു നൽകിയ പെൺകുട്ടികളുമായി സല്ലപിക്കലായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ഇതിനായി ദിവ്യശക്തിയുണ്ടെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇൻഫോപാർക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യൻ വലയിലായത്. കൽക്കി അവതാരം, ദിവ്യൻ, ന്യൂറോ സർജൻ എന്നിങ്ങനെ പല കാര്യങ്ങൾ പറഞ്ഞായിരുന്നു ഉണ്ണികൃഷ്ണന്റെ തട്ടിപ്പ്. തട്ടിപ്പിൽ പെടുന്നവരെ ലൈംഗികമായി ഉപദ്രവിക്കുകയും വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി. പെൺകുട്ടികൾക്കായി എടുത്തു നൽകിയ ഫ്‌ലാറ്റിൽ ഇയാൾ നിത്യസന്ദർശകനായിരുന്നു.
തനിക്ക് ദിവ്യത്വം ഉണ്ടെന്ന് പെൺകുട്ടികളെ ഉണ്ണിക്കൃഷ്ണൻ വിശ്വസിപ്പിച്ചു. പൊലീസെത്തി പറഞ്ഞിട്ടും യുവതികൾ അവരുടെ വിശ്വാസം വിടാൻ തയ്യാറായില്ല. ഇതിൽ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ഭർത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ പൂജ നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരിൽ നിന്നു വാങ്ങിയതായും പൊലീസ് പറഞ്ഞു. താൻ കൽക്കിയുടെ അവതാരമാണെന്നും പൂജ ചെയ്ത് ദോഷങ്ങളെല്ലാം അകറ്റുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്ക്കിടെ യുവതിയുടെ സഹോദര ഭാര്യയെ ഇയാൾ ശുചിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരം ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
സ്വന്തം നാടായ തൃശൂരിൽ ഭാര്യയുള്ള ഇയാൾ എറണാകുളത്തുവച്ച് ഇടുക്കി സ്വദേശിനിയെ വിവാഹം കഴിച്ച് ഫ്‌ലാറ്റിനടുത്ത് വാടകവീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഫ്ലാറ്റിൽ മൂന്നു യുവതികളോടൊപ്പം കഴിയുന്നത് അറിഞ്ഞ് ഇടുക്കി സ്വദേശിയായ ഭാര്യ പൊലീസിൽ പരാതി നൽകി. ഇയാൾ നിത്യേന ഫ്ലാറ്റിലെത്തി യുവതികളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പെൺകുട്ടികളിൽ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാൾ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളോടൊപ്പം കഴിയുന്ന യുവതികളുടെ വീടുകളിൽ നിന്നു സ്വർണവും പണവും കൈക്കലാക്കായിട്ടുണ്ട്. മൂന്നു യുവതികൾ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാൻ കൂട്ടാക്കാതെയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കാക്കനാട് ഇൻഫോപാർക്കിൽ ജോലിക്കായി പോയ സഹോദരിയേയും രണ്ടു കൂട്ടുകാരികളേയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണൻ പിടിയിലായത്. ഉണ്ണികൃഷ്ണന്റെ താമസ സ്ഥലം കണ്ടെത്തി രാത്രി 12.30 നു പൊലീസ് എത്തുന്പോൾ ഇയാൾക്കൊപ്പം ഫ്ളാറ്റിൽ ഏതാനും പെൺകുട്ടികളുണ്ടായിരുന്നു. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു തോക്ക്, ഇരുതലമൂർച്ചയുള്ള കത്തി, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹോമകുണ്ഡം, പൂജാസാമഗ്രികൾ എന്നിവ കണ്ടെടുത്തു.
ഉണ്ണിക്കൃഷ്ണൻ എന്ന പേരിലും കണ്ണൻ എന്ന പേരിലും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഇയാളിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. വിസാ തട്ടിപ്പുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയം ശക്തമാണ്. വിസ തട്ടിപ്പ് ഉൾപ്പെടെ ഇയാൾക്കെതിരേ പേരാമംഗലം, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര അസി. കമ്മീഷണർ എം. ബിനോയ്, ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ രമേശ്കുമാർ, എസ്ഐ രാജേഷ്, ഇൻഫോ പാർക്ക് സിഐ പി.കെ. രാധാമണി, എസ്ഐ തൃദീപ് ചന്ദ്രൻ, എഎസ്ഐ സജി, വനിത എസ്ഐ ട്രീസ, സിപിഒമാരായ സജീഷ്, ബേബി, സുമേശ്, രഞ്ജിത്, സുധീർ, ജാബിർ, ജയന്തി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് എത്തി കാര്യങ്ങൾ പറഞ്ഞെങ്കിലും ആ വാദം പൂർണമായും വിശ്വസിക്കാൻ പെൺകുട്ടികള് തയ്യാറായിരുന്നില്ല. അത്രമേൽ ഉണ്ണികൃഷ്ണനെ അവർ വിശ്വസിച്ചിരുന്നു.