- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹിതയായി വീട്ടിലെത്തിയപ്പോൾ കണ്ടത് കഷണ്ടിയായ നവവരനെ; വിഗ്ഗ് ധരിച്ച് വിവാഹിതനായ യുവാവിനെതിരെ കേസ് കൊടുത്ത് ഭാര്യ
മുംബൈ: കഷണ്ടിയാണെന്ന വിവരം മറച്ചുവെച്ച് വിവാഹം കഴിച്ച യുവാവിനെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നൽകി നവവധു. മുംബൈയിലാണ് സംഭവം. 27കാരിയായ യുവതിയാണ് 29കാരനായ ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മുൻകൂർ ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
മുംബൈയിലെ മീര റോഡിൽ താമസിക്കുന്ന യുവാവിനെതിരെയാണ് പരാതി. ചാർട്ടേഡ് അക്കൗണ്ടൻറ് യുവതിയാണ് സ്വകാര്യ കമ്പിനിയിൽ ജോലി ചെയ്യുന്ന 29കാരനായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷമാണ് ഭർത്താവിന് തലയിൽ മുടിയില്ലെന്ന കാര്യം യുവതി അറിയുന്നത്. ഇതോടെ യുവതി വിശ്വാസ വഞ്ചനയ്ക്ക് ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് കഷണ്ടിയാണെന്നും വിഗ്ഗ് ധരിച്ചിരിക്കുകയാണെന്നും മനസിലായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവാവ് കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്.
മറുനാടന് ഡെസ്ക്