കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ പത്തുവയസുകാരനെ ദാരുണമായി കുത്തിക്കൊന്ന സംഭവം ശരിക്കും നാടിനെ നടക്കുന്നതായിരുന്നു. സംഭവത്തിന്റെ ഞെട്ടൽ ഇനിയും അയൽവാസികളെ വിട്ടുമാറിയിട്ടില്ല. അവധിക്കാലമായതിനാൽ കൂട്ടുകാർക്കൊപ്പം കളിച്ചു രസിച്ചു നടന്നിരുന്ന കുഞ്ഞു ക്രിസ്റ്റിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ ആർക്കും വിട്ടുമാറുന്നില്ല. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോൺ ആണ് മരിച്ചത്. പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയിൽ പോയി പാൽ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. മൂർച്ഛയുള്ള കത്തികൊണ്ട് 17 തവണയാണ് അജി ദേവസ്യ കുത്തിയത്.

മാനസികാസ്വാസ്ത്യമുള്ള അജി ദേവസ്യ വീട്ടിൽ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നും വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നുമാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. മയക്കുമരുന്നിന് അടിമയയി മനോനില തെറ്റിയതാണ് അജിയുടേത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് 12 വർഷമായി ചികിത്സയിലുള്ള അജിയെ ഒടുവിൽ ചികിത്സിച്ചിരുന്നത് ഇന്നലെ തൃശ്ശൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച ഡോക്ടർ ലക്ഷമിയായിരുന്നു.

പൊലീസ് ഇടപെട്ട് ഇയാളെ മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ അമ്മയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെട്ട് കഴിഞ്ഞ ഡിസംബറിൽ ഇയാളെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അവിടെ രണ്ടു മാസം നീണ്ട ചികിത്സയ്ക്കുശേഷം ഫെബ്രുവരിയിലാണ് ഇയാൾ പുല്ലേപ്പടിയിലെ വീട്ടിലെത്തിയത്. എന്നാൽ, വീട്ടിലെത്തിയശേഷം അജി മരുന്നുകൾ കഴിക്കാറില്ലായിരുന്നുവെന്ന് ഇയാളുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്.

അജി മയക്കുമരുന്നിന് അടിമയാണെന്നും മയക്കുമരുന്ന് കിട്ടാത്ത സമയങ്ങളിൽ ഇയാൾ അക്രമാസക്തനായിരുന്നു എന്നുമാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. മുമ്പ് പൊലീസ് ഇടപെട്ട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ പരാതിയെ തുടർന്നായിരുന്നു അന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

അമ്മ നൽകിയ പരാതിയെ തുടർന്ന് ഡിസംബറിലാണ് പൊലീസ് ഇടപെട്ട് ഇയാളെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രണ്ട് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം ഫെബ്രുവരിയിലാണ് ഇയാൾ പുല്ലേപ്പടിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും കമ്മീഷണർ പറയുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള അജി ദേവസ്യയുടെ ആരോഗ്യപരിശോധന കൂടി പൂർത്തിയായാൽ മാത്രമേ കൃത്യം നടക്കുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

റോഡരുകിൽ നിന്ന കുട്ടിയെ യാതൊരു പ്രകോപനവും അജി ആക്രമിച്ചത്. പുലർച്ചെ ആയതിനാൽ ആക്രമണം നടന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് അജി ക്രിസ്റ്റിയെ ആഞ്ഞു കുത്തിയത്. അലറിവിളിച്ച് നാടുക്കാരെ വിളിച്ചു കൂട്ടിയ കുട്ടിയുടെ അമ്മ തന്നെയാണ് കഴുത്തിൽ തറച്ചിരുന്ന കത്തി വലിച്ചൂരിയത്. ഉടനടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരിക്കുന്നു.

അരുംകൊലയുടെ വാർത്തയറിഞ്ഞ് ഒരു നാടുമുഴുവൻ പുല്ലേപ്പടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റി കുത്തേറ്റുവീണ റോഡിൽ ഇപ്പോഴും രക്തം തളംകെട്ടിക്കിടക്കുകയാണ്. കുത്താനുപയോഗിച്ച കത്തി പൊലീസ് കസ്റ്റഡിയിലാണ്. വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളും റോഡിൽ ചിതറിക്കിടപ്പുണ്ട്. ഹൈബി ഈഡൻ എംഎ‍ൽഎ, മറ്റു ജനപ്രതിനിധികൾ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർ സ്ഥലത്തെത്തി. അടുത്ത ശനിയാഴ്ച നടക്കാനിരുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കത്തിലായിരുന്നു ക്രിസ്റ്റി. ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ആശംസകളുമായി വീട്ടിലെത്തുന്ന ആ ദിവസം ഏതൊരു കൊച്ചുകുട്ടിയെ പോലെ ക്രിസ്റ്റിയും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടതും.