- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കലാശിച്ചത് മകനുമായി ഒരു സംഘം നടത്തിയ വാക്കുതർക്കം; രാത്രി വീടുകയറി ആക്രമിച്ചത് ഒ്മ്പതംഗ സംഘം; സുരേഷ് ബാബു മരിച്ചത് മർദ്ദനത്തിൽ; രണ്ട് പേർ അറസ്റ്റിൽ; ഏഴ് പേർക്കായി തെരച്ചിൽ തുടങ്ങി
കൊല്ലം: കൊല്ലം പുനലൂരിൽ ഒരു സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹനൻ, സുനിൽ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുള്ള സംഘവുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഈ വാക്കു തർക്കം വഷളായതിനെ തുടർന്നാണ് സംഘടിച്ചെത്തിയ സംഘം വീടു കയറി ആക്രമണം നടത്തിയത്.
ഒമ്പത് അംഗ സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. ഈ മർദ്ദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് അനുമാനം. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story