- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പേളയിൽ തിരി കത്തിച്ചു മടങ്ങവേ മരുമകന്റെ കുത്തേറ്റു വയോധിക മരിച്ചു; വീടും പറമ്പും എഴുതിക്കൊടുക്കാത്തതിലെ വൈരാഗ്യം കൊലയ്ക്കു കാരണമായി; കൃത്യത്തിനു ശേഷം ഒളിവിൽപോയ പ്രതി പൊലീസ് പിടിയിൽ
പെരുമ്പാവൂർ: കപ്പേളയിലെത്തി തിരി കത്തിച്ചു മടങ്ങിയ ഭാര്യമാതാവിനെ സ്വത്തുതർക്കത്തിന്റെ പേരിൽ മരുമകൻ പിന്നാലെയെത്തി കുത്തിക്കൊലപ്പെടുത്തി. പെരുമ്പാവൂർ പ്രളയക്കാട് പുലക്കുടി ഏലിയാമ്മ (73)യെ മകൾ ലിസ്സിയുടെ ഭർത്താവ് പൗലോസാണ്്(47) മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാൾ പിന്നീട് പിടിയിലായി. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിനു തൊട്ടടുത്തുള്ള കപ്പേളയിൽ തിരി കത്തിക്കാൻ ഏലിയാമ്മ എത്തുന്നതും കാത്തിരുന്ന പൗലോസ് പിന്നാലെയെത്തി കൃത്യം നടത്തുകയായിരുന്നെന്നാണ് പൊലീസ് അനുമാനം. അയൽവാസിയായ വിനോദിന്റെ വീടിന്റെ മുൻവാതിലിനടുത്താണ് ഏലിയാമ്മയെ കുത്തേറ്റനിലയിൽ കാണപ്പെട്ടത്. അയൽവാസികൾ ചേർന്ന ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്ത് ബഹളംകേട്ടാണ് താൻ വാതിൽ തുറന്നതെന്നും അപ്പോൾ ഏലിയാമ്മയെ പൗലോസ് ആക്രമിക്കുന്നത് കണ്ടെന്നും തുടർന്ന് പൗലോസിനെ പിടിച്ചുമാറ്റിയപ്പോഴേക്കും കഴുത്തിൽ നിന്നും രക്തം ചീറ്റുന്ന നിലയിൽ ഏലിയാമ്മ അവശയായി തറയിൽ വീണെന്നും ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നീക്കം നടത്തുന്നതിനി
പെരുമ്പാവൂർ: കപ്പേളയിലെത്തി തിരി കത്തിച്ചു മടങ്ങിയ ഭാര്യമാതാവിനെ സ്വത്തുതർക്കത്തിന്റെ പേരിൽ മരുമകൻ പിന്നാലെയെത്തി കുത്തിക്കൊലപ്പെടുത്തി. പെരുമ്പാവൂർ പ്രളയക്കാട് പുലക്കുടി ഏലിയാമ്മ (73)യെ മകൾ ലിസ്സിയുടെ ഭർത്താവ് പൗലോസാണ്്(47) മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാൾ പിന്നീട് പിടിയിലായി. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിനു തൊട്ടടുത്തുള്ള കപ്പേളയിൽ തിരി കത്തിക്കാൻ ഏലിയാമ്മ എത്തുന്നതും കാത്തിരുന്ന പൗലോസ് പിന്നാലെയെത്തി കൃത്യം നടത്തുകയായിരുന്നെന്നാണ് പൊലീസ് അനുമാനം. അയൽവാസിയായ വിനോദിന്റെ വീടിന്റെ മുൻവാതിലിനടുത്താണ് ഏലിയാമ്മയെ കുത്തേറ്റനിലയിൽ കാണപ്പെട്ടത്. അയൽവാസികൾ ചേർന്ന ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുറത്ത് ബഹളംകേട്ടാണ് താൻ വാതിൽ തുറന്നതെന്നും അപ്പോൾ ഏലിയാമ്മയെ പൗലോസ് ആക്രമിക്കുന്നത് കണ്ടെന്നും തുടർന്ന് പൗലോസിനെ പിടിച്ചുമാറ്റിയപ്പോഴേക്കും കഴുത്തിൽ നിന്നും രക്തം ചീറ്റുന്ന നിലയിൽ ഏലിയാമ്മ അവശയായി തറയിൽ വീണെന്നും ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നീക്കം നടത്തുന്നതിനിടെ പൗലോസ് ഓടി രക്ഷപെട്ടെന്നുമാണ് വിനോദ് മാദ്ധ്യമപ്രവർത്തകരുമായി പങ്കുവച്ച വിവരം. പൗലോസ് ആക്രമിക്കാൻ പിന്നാലെയെത്തിയപ്പോൾ സഹായം ചോദിച്ചാവാം ഏലിയാമ്മ വിനോദിന്റെ വീട്ടിലേക്കെത്തിയതെന്നാണ് കരുതുന്നത്. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട പൗലോസ് സമീപത്തുള്ള പാടത്തു വിശ്രമിച്ചു.
തുടർന്ന് വിശപ്പുണ്ടായതോടെ താൻ താമസിക്കുന്ന വാടകവീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊലീസെത്തി പിടികൂടുന്നത്്. ഏലിയാമ്മയുടെ ഏകമകളാണ് ലിസ്സി. ലിസ്സിയെ കല്യാണം കഴിച്ച് പൗലോസ് ഇവരുടെ വീട്ടിൽ ദത്തുനിൽക്കുകയായിരുന്നു. മദ്യപാനിയായിരുന്ന ഇയാൾ ഏലിയാമ്മയോട് വീടുംപറമ്പും തന്റെ പേരിൽ എഴുതിത്ത്ത്തരണമെന്നാവശ്യപ്പെട്ട് നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് പലവട്ടം കുറുപ്പംപടി പൊലീസിൽ ഏലിയാമ്മ പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇടപെട്ട് പൗലോസിനെ വീട്ടിൽ നിന്നും പുറത്താക്കി. കഴിഞ്ഞ മൂന്നുമാസത്തോളമായി പാണ്ടിക്കാട് വാടകമുറിയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പൗലോസ് -ലിസി ദമ്പതികൾക്ക് 20 ഉം 22 ഉം വയസ്സുള്ള മക്കളുണ്ട്.
മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിമോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. കുറുപ്പംപടി സി ഐ എം ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.