- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാളിന് ബീഫ് വാങ്ങിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഒരു സംഘം വളഞ്ഞു കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന രണ്ട് സഹോദരന്മാർക്ക് പരിക്ക്; ബീഫല്ലെന്ന് സ്ഥിരീകരിച്ച് റെയിൽവേ പൊലീസ്
ന്യൂഡൽഹി: പെരുന്നാളിന് സാധനങ്ങൾ വാങ്ങിയെത്തിയ യുവാവിനെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചു കുത്തിയും കൊലപ്പെടുത്തി. ഹരിയാനയിലാണ് സഭവ. ഹരിയാനയിലെ ബല്ലാഗർഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹാഷിം, ഷാക്കിർ എന്നിവർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്നും മധുരയിലേക്ക് തീവണ്ടിയിൽ വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങൾ വാങ്ങിയ സഹോദരങ്ങൾ. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാർ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മർദ്ദനമേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളർ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാൽ ബാഗിൽ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയിൽവേ പൊലീസ് പറഞ്ഞു. 'തീവണ്ടിയിൽ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേർ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേർന്ന് ബഹളമായി. പൊലീസിനെ വിളിച്ചുവെങ്ക
ന്യൂഡൽഹി: പെരുന്നാളിന് സാധനങ്ങൾ വാങ്ങിയെത്തിയ യുവാവിനെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചു കുത്തിയും കൊലപ്പെടുത്തി. ഹരിയാനയിലാണ് സഭവ. ഹരിയാനയിലെ ബല്ലാഗർഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹാഷിം, ഷാക്കിർ എന്നിവർക്ക് പരിക്കേറ്റു.
ഡൽഹിയിൽ നിന്നും മധുരയിലേക്ക് തീവണ്ടിയിൽ വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങൾ വാങ്ങിയ സഹോദരങ്ങൾ. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാർ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മർദ്ദനമേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളർ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാൽ ബാഗിൽ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയിൽവേ പൊലീസ് പറഞ്ഞു.
'തീവണ്ടിയിൽ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേർ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേർന്ന് ബഹളമായി. പൊലീസിനെ വിളിച്ചുവെങ്കിലും അവരെത്താൻ താമസിച്ചു. അതിനിടയിൽ രണ്ടുപേർ ചേർന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു'; ഷാക്കിർ പറഞ്ഞു. കഴിഞ്ഞയാഴ്‌ച്ച ഝാർഖണ്ഡിൽ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാൾക്ക് മർദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.