- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ നിന്നും കോഴിക്കോട് വിമാനമിറങ്ങിയ യുവാവ് എവിടെപ്പോയി? അഞ്ച് ദിവസമായിട്ടും അപ്രത്യക്ഷനായ നൗഷാദിനെ കുറിച്ച് യാതൊരു വിവരവുമില്ല; കടബാധ്യതയെ തുടർന്ന് നാടുവിട്ടതെന്ന നിഗമനത്തിൽ പൊലീസ്; കണ്ണീരും കൈയുമായി കുടുംബം
മലപ്പുറം: അഞ്ച് ദിവസം മുമ്പ് റാസൽഖൈമയിൽ നിന്നും കരിപ്പൂർ വിമാനത്തവളത്തിൽ ഇറങ്ങിയ യുവാവ് ഇതുവരെയും വീട്ടിലെത്തിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തിരൂർ കോട്ട് കല്ലിങ്ങൽ അബുവിന്റെ മകൻ നൗഷാദി(39)നെയാണ് കാണാതായത്. കരിപ്പൂരിൽ വിമാനം ഇങ്ങിയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. നാട്ടിലെത്തി നാലു ദിവസം പിന്നിട്ടിട്ടും നൗഷാദിനെ കുറിച്ച് വീട്ടുകാർക്കോ പൊലീസിനോ യാതൊരു വിവരവും ലഭിച്ചില്ല. വെളുത്ത നിറവും ഒത്ത ശരീരവുമുള്ള നൗഷാദ് അഞ്ചര അടി ഉയരമാണുള്ളത്. ഭാര്യയും ഒരു മകനുമുണ്ട്. കരിപ്പൂർ പൊലീസിൽ നൗഷാദിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ക്രൈം നമ്പർ 320/16 പ്രകാരം മിസ്സിംങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഓഗസ്റ്റ് 31ന് ബുധനാഴ്ച ഉച്ച കഴിഞ്ഞ് യു.എ.ഇ സമയം 2.30നായിരുന്നു റാസൽഖൈമയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് നൗഷാദ് യാത്ര പുറപ്പെട്ടത്. എക്സ്‌പ്രസ് വിമാനത്തിൽ യാത്ര പുറപ്പെട്ട നൗഷാദ് കരിപ്പൂർ എയർപോർട്ടിൽ എത്തിയെങ്കിലും വീട്ടിലെത്തിയില്ല. വീട്ടിലെത്താതായതോടെ നൗഷാദിന്റെ യു.എ.ഇ നമ്
മലപ്പുറം: അഞ്ച് ദിവസം മുമ്പ് റാസൽഖൈമയിൽ നിന്നും കരിപ്പൂർ വിമാനത്തവളത്തിൽ ഇറങ്ങിയ യുവാവ് ഇതുവരെയും വീട്ടിലെത്തിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തിരൂർ കോട്ട് കല്ലിങ്ങൽ അബുവിന്റെ മകൻ നൗഷാദി(39)നെയാണ് കാണാതായത്. കരിപ്പൂരിൽ വിമാനം ഇങ്ങിയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. നാട്ടിലെത്തി നാലു ദിവസം പിന്നിട്ടിട്ടും നൗഷാദിനെ കുറിച്ച് വീട്ടുകാർക്കോ പൊലീസിനോ യാതൊരു വിവരവും ലഭിച്ചില്ല. വെളുത്ത നിറവും ഒത്ത ശരീരവുമുള്ള നൗഷാദ് അഞ്ചര അടി ഉയരമാണുള്ളത്. ഭാര്യയും ഒരു മകനുമുണ്ട്. കരിപ്പൂർ പൊലീസിൽ നൗഷാദിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ക്രൈം നമ്പർ 320/16 പ്രകാരം മിസ്സിംങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഓഗസ്റ്റ് 31ന് ബുധനാഴ്ച ഉച്ച കഴിഞ്ഞ് യു.എ.ഇ സമയം 2.30നായിരുന്നു റാസൽഖൈമയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് നൗഷാദ് യാത്ര പുറപ്പെട്ടത്. എക്സ്‌പ്രസ് വിമാനത്തിൽ യാത്ര പുറപ്പെട്ട നൗഷാദ് കരിപ്പൂർ എയർപോർട്ടിൽ എത്തിയെങ്കിലും വീട്ടിലെത്തിയില്ല. വീട്ടിലെത്താതായതോടെ നൗഷാദിന്റെ യു.എ.ഇ നമ്പറിൽ വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ റാസൽഖൈമയിലെ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. എന്നാൽ യു.എ.ഇയിൽ നിന്നും പുറപ്പെടുമ്പോൾ പെട്ടെന്ന് തിരിച്ചു വരുമെന്നും ചിലപ്പോൾ വീട്ടിലേക്കു തന്നെ പോകുല്ലെന്നും ചില സുഹൃത്തുക്കളോട് നൗഷാദ് പറഞ്ഞിരുന്നത്രെ.
ഇതനുസരിച്ച് വീട്ടുകാർ രണ്ട് ദിവസം വരെ കാത്തിരുന്നെങ്കിലും യു.എ.യിലേക്ക് തിരിച്ചെത്തിയിരുന്നില്ല. പിന്നീട് പോകാൻ സാധ്യതയുള്ള എല്ലായിടങ്ങളിലും കുടുംബാംഗങ്ങൾ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ മകനെ കാണാനില്ലെന്നും നിയമപരമായ സഹായം അഭ്യർത്ഥിച്ചും സെപ്റ്റംബർ രണ്ടിന് പിതാവ് കരിപ്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നൗഷാദിന്റെ നമ്പറിൽ നിന്നും ഓഗസ്റ്റ് 27ന് യു.എ.ഇയിൽ നിന്നും വീട്ടുകാർക്ക് വിളിച്ചിരുന്നതായും ഈ ഫോൺ കോളായിരുന്നു അവസാനമായി നടത്തിയതെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നൗഷാദിന് കടബാധ്യത ഉണ്ടായിരുന്നെന്നും ഇതിൽ മാനസിക പ്രയാസം അനുഭവിച്ചിരുന്ന ആളായിരുന്നെന്നുമാണ് പൊലീസിനു ലഭിച്ച വിവരം.
കരിപ്പൂരിലെ എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ നൗഷാദ് കരിപ്പൂരിൽ വിമാനം ഇറങ്ങിയതായി ഉദ്യേഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ഈ ദിവസത്തെ സിസി ടിവി ദൃശ്യത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും കരിപ്പൂർ എസ്.ഐ സദാനന്ദൻ മറുനാടൻ മലയാളിയോടു പറഞ്ഞു. സിസി ടിവി ദൃശ്യം നാളെ പൊലീസിനു ലഭിക്കും. ഇതു ലഭിക്കുന്ന മുറയ്ക്ക ബന്ധുക്കളെ വിളിച്ചു വരുത്തി തിരിച്ചറിയൽ നടത്താനാണ് തീരുമാനം. കൂടെ മറ്റാരെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ഇതിലൂടെ പരിശോധിക്കാനാകും.