കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിഗ് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്ന് വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാനിറങ്ങിയ നെല്ലിമറ്റം എബിറ്റ്‌സ് എൻജിനിയറിഗ് കോളേജ് വിദ്യാർത്ഥി ചെങ്ങറയിൽ അനന്തകൃഷണൻ (22) ആണ് അപകടത്തിൽപ്പെട്ടത്.

കോതമംഗലത്തു നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രാത്രിയിലും തിരച്ചിൽ തുടരുന്നു.ആന്റണി ജോൺ എം എൽ എ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.