- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ മേഖലയിലെ ജോലിക്കാർക്കും ഈദിന് മുമ്പ് ശമ്പളം ലഭിക്കും; ഒമാനിൽ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി
മസ്‌കറ്റ്: ഈദുൽ ഫിത്തറിനു മുമ്പ് ഒമാനിലെ സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് നിർദ്ദേശം. ജൂലൈയിലെ ശമ്പളം നേരത്തെ തന്നെ നൽകണമെന്നാണ് മാൻപവർ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് ലംഘിക്കുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരും. ജൂലൈ 14 നാണ് ശമ്പളം നൽകേണ്ടത്. ഈ തിരുമാനം സ്വാകാര്യ കമ്പനികൾ പാലിക്കേണ്ടതാണ്. മാൻപവർ മന്ത്രാലയം അന്
മസ്‌കറ്റ്: ഈദുൽ ഫിത്തറിനു മുമ്പ് ഒമാനിലെ സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് നിർദ്ദേശം. ജൂലൈയിലെ ശമ്പളം നേരത്തെ തന്നെ നൽകണമെന്നാണ് മാൻപവർ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് ലംഘിക്കുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരും.
ജൂലൈ 14 നാണ് ശമ്പളം നൽകേണ്ടത്. ഈ തിരുമാനം സ്വാകാര്യ കമ്പനികൾ പാലിക്കേണ്ടതാണ്. മാൻപവർ മന്ത്രാലയം അന്വേഷണം നടത്തുമ്പോൾ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും.
ഒരു മില്യണിലധികം ജീവനക്കാരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 20 ശതമാനം പേർ ഒമാനികളാണ്. എല്ലാ മാസവും 25ാം തീയതിയാണ് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യുന്നത്. ചില കമ്പനികൾക്ക് നേരത്തെ ശമ്പളം നൽകുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഈദിനു വേണ്ടി അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ശമ്പളം നേരത്തെ കിട്ടേണ്ടത് ജീവനക്കാർ അത്യാവശ്യമാണ്. അതിനാൽ നേരത്തെ തന്നെ ശമ്പളം നൽകണമെന്ന് കർശന നിർദേശമുണ്ട്.