കോട്വാലി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയുടെ ലൈംഗികാവയവങ്ങളിൽ ഭർത്താവ് ആസിഡൊഴിച്ചു. ആസിഡ് ആക്രമണങ്ങളിൽ നടുക്കിയ രാജ്യത്തെ അടിമുടി ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. കോട്വാലി ജില്ലയിലെ ബെഹ്റിൻ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ആസിഡൊഴിക്കുകയുമായിരുന്നെന്ന് സ്ത്രീയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു.

ആറു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് കുട്ടികളുണ്ട്. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. യുവതിയുടെ വീട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവിനെതിരെ യുവതിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.