- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം; ബലാത്സംഗത്തിന് ഇരയായത് കാറിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ; ആക്രമണത്തെ എതിർത്ത പുരുഷനെ വെടിവച്ച്കൊന്നു; യോഗിയുടെ ഭരണത്തിലും സ്ത്രീകൾക്ക് സുരക്ഷയില്ലാതെ യുപി
ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപം വീണ്ടും കൂട്ട ബലാത്സംഗം. കാറിൽ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകളെയാണ് അക്രമി സംഘം ബലാത്സംഗത്തിന് ഇരയാക്കിയത് ഒപ്പമുണ്ടായിരുന്ന പുരുഷനെ വെടിവച്ചു കൊന്ന ശേഷമായിരുന്നു സ്ത്രീകൾക്കുനേരെ ആക്രമണം. ഉത്തർ പ്രദേശിലെ യമുന എക്സ്‌പ്രസ് ഹൈവേയ്ക്ക് സമീപമുള്ള ഗൗതമ ബുദ്ധ് നഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. നോയിഡയിൽ നിന്ന് ബുലന്ദേശ്വറിലേക്ക് പോയ എട്ടംഗ കുടുംബത്തിനു നേരെയാണ് രാത്രി ഒന്നരയോടെ ആക്രമണമുണ്ടായത്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറു പേർ ആഭരണങ്ങളും പണവും പിടിച്ചുപറിച്ചശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഇത് എതിർക്കാൻ ശ്രമിച്ചയാളെ വെടിവച്ചിട്ടതോടെ മറ്റ് കുടുബാംഗങ്ങൽ ഭയന്നോടുകയായിരുന്നു. സ്ത്രീകളെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയ അക്രമികൾ ഒരു മണിക്കൂറിലേറെ ഇവരെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ കുടുംബം ഈക്കോ കാറിലാണ് സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ അക്രമി സംഘം റോഡിൽ സ്ഥാപിച്ച അള്ളിൽ കാർ കയറുകയായിരുന്നു. എന്നാൽ അൽപ
ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപം വീണ്ടും കൂട്ട ബലാത്സംഗം. കാറിൽ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകളെയാണ് അക്രമി സംഘം ബലാത്സംഗത്തിന് ഇരയാക്കിയത് ഒപ്പമുണ്ടായിരുന്ന പുരുഷനെ വെടിവച്ചു കൊന്ന ശേഷമായിരുന്നു സ്ത്രീകൾക്കുനേരെ ആക്രമണം.
ഉത്തർ പ്രദേശിലെ യമുന എക്സ്‌പ്രസ് ഹൈവേയ്ക്ക് സമീപമുള്ള ഗൗതമ ബുദ്ധ് നഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. നോയിഡയിൽ നിന്ന് ബുലന്ദേശ്വറിലേക്ക് പോയ എട്ടംഗ കുടുംബത്തിനു നേരെയാണ് രാത്രി ഒന്നരയോടെ ആക്രമണമുണ്ടായത്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറു പേർ ആഭരണങ്ങളും പണവും പിടിച്ചുപറിച്ചശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഇത് എതിർക്കാൻ ശ്രമിച്ചയാളെ വെടിവച്ചിട്ടതോടെ മറ്റ് കുടുബാംഗങ്ങൽ ഭയന്നോടുകയായിരുന്നു. സ്ത്രീകളെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയ അക്രമികൾ ഒരു മണിക്കൂറിലേറെ ഇവരെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ആക്രമണത്തിന് ഇരയായ കുടുംബം ഈക്കോ കാറിലാണ് സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ അക്രമി സംഘം റോഡിൽ സ്ഥാപിച്ച അള്ളിൽ കാർ കയറുകയായിരുന്നു. എന്നാൽ അൽപം കൂടി മുന്നോട്ട് പോയശേഷം ഒരു കുടുലിന് മുന്നിലാണ് ഡ്രൈവർ വണ്ടി നിർത്തിയത്. വണ്ടിയിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആറംഗം സംഘം ഇവരെ ആക്രമിച്ചത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതമബുദ്ധ നഗർ സ്‌റ്റേഷനിലെ സീനിയർ സൂപ്രണ്ട് ലൗ കുമാർ അറിയിച്ചു. ആക്രണണത്തിനിരയായ സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞവർഷം ജൂലൈയിൽ ഒരു അമ്മയെയും പതിമൂന്നുകാരിയായ മകളെയും ബുലന്ദേശ്വറിൽ ഹൈവേ കേന്ദ്രീകരിച്ചുള്ള അക്രമിസംഘം ബലാത്സംഗം ചെയ്തിരുന്നു. നോയിഡയിലുള്ള അഞ്ചംഗ കുടുംബവും ഗസ്സിയാബാദ്- അലിഗഡ് ദേശീയപാതയിൽ രാത്രി ഒന്നരയോടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സംഭവങ്ങൾ ബിജെപി പ്രചരണ ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ കാലത്തും ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് യുപി രാഷട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തുമെന്നുറപ്പാണ്.
2014 -ലെ നാഷണൽ ക്രൈം ബ്യൂറോ റെക്കോഡ്‌സിന്റെ പഠനമനുസരിച്ച് 84,000 കേസുകളാണ് ഉത്തർപ്രദേശിലെ ദേശീയപാതകൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളുടെ പേരിൽ മാത്രം രജിസറ്റർ ചെയ്തത്.