ഓസ്റ്റിൻ: അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് തന്റെ കാമുകി അടിച്ചുപൂസായി മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങുന്നത്. രണ്ടുപേരെയും വിളിച്ചുണർത്താതിരുന്ന യുവാവ് മൊബൈലിൽ ചിത്രങ്ങൾ പകർത്തി ഇരുവർക്കും നല്ല പണികൊടുത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഈ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഇമോറിയിലാണു സംഭവം. ഇരുപത്തിമൂന്നുകാരനായ ഡസ്റ്റൺ ഹോളോവേ ആണ് കാമുകിയുടെ വഞ്ചനയ്ക്ക് ഇരയായത്. ഡസ്റ്റൺ വീട്ടിലെത്തിയപ്പോൾ കണ്ടത് തന്റെ കിടപ്പുമുറിയിൽ അടിച്ചുപൂസായി മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങുന്ന കാമുകിയെയാണ്. കാലുമടക്കി ആദ്യമൊന്നു കൊടുക്കാനാണ് ഡസ്റ്റണ് ആദ്യം തോന്നിയത്. എന്നാൽ സമചിത്തതയോടെ പ്രതികരിക്കാൻ തീരുമാനിച്ച ഡസ്റ്റൺ ഇരുവരെയും വിളിച്ചുണർത്താൻപോയില്ല. പകരം രണ്ടുപേരെയും നല്ല കുറച്ചു ചിത്രങ്ങളെടുത്തു. കൂടാതെ ഇവർക്കൊപ്പം സെൽഫിയും എടുത്തു. തുടർന്ന് ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

'നല്ല പുരുഷന്മാർ നല്ല സ്ത്രീകളെ അർഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഡസ്റ്റൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു പുതപ്പിനടിയിൽ കാമുകിയും മറ്റൊരാളും കിടന്നുറങ്ങുന്ന ചിത്രങ്ങളാണിത്. കാമുകി ഉടുപ്പിട്ടിട്ടുണ്ട്. കൂടെയുള്ളയാൾ ഷർട്ട് ഇട്ടിട്ടില്ല.

സോഷ്യൽമീഡിയയിൽ വൈറലായി മാറിയ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് അയിരക്കണക്കിനു പേരുടെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാമുകി വഞ്ചിച്ചുവെന്നു നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ കാര്യങ്ങൾ നേരിട്ട ഡസ്റ്റണെ നിരവധിപ്പേർ അഭിനന്ദിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും ഡസ്റ്റൺ നന്ദി അറിയിച്ചു.