തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരപ്പന്തലിനു സമീപം ആത്മഹത്യാ ശ്രമം നടത്തിയയാൾ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലൻ നായർ(49) ആണ് വൈകീട്ടോടെ മരണപ്പെട്ടത്. ബിജെപി നേതാവ് സി കെ പത്മനാഭന്റെ സമരപ്പന്തലിന്റെ തൊട്ടുമുന്നിൽ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. സമരപന്തലിന്റെ എതിർവശത്തെ റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ച് പന്തലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ വണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത് എന്നാൽ അപ്പോൾ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. തുടർന്ന് ഇയാളെ സമരപന്തലിലുള്ളവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ശരണം വിളിച്ചു കൊണ്ടായിരുന്നു വേണുഗോപാലൻ നായരുടെ ആത്മഹത്യാ ശ്രമം. കടുത്ത അയ്യപ്പ ഭക്തനാണ് ഇയാൾ്. സത്യാഗ്രഹ പന്തലിന് മുന്നിലേക്ക് ഓടിക്കയറിയ ശേഷം മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് തുനിയുകയാരുന്നു. ശബരിമല ക്ഷേത്ര വിഷയത്തിലുള്ള സർക്കാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇയാളുടെ പ്രതിഷേധമെന്ന് എം ടി രമേശ് പറഞ്ഞു

ശബരിമല വിഷയത്തിൽ സർക്കാർ ഇന്നലെ നിരോധനാജ്ഞ നീട്ടിയിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ബിജെപി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നു എന്നാണ് ബിജെപി നേതാക്കളുടെ പൊതുപരാതി. ഇതിനിടെയാണ് സമരപന്തലിന് സമീപം ആത്മഹത്യാ ശ്രമം നടന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശബരിമലയിൽ നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയും നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവിട്ടത്.നിരോധനാജ്ഞയ്ക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് നടപടി. സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പൊലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. നിരോധനാജ്ഞ നിലവിലുള്ളതിനാൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ശരണം വിളിച്ചുവെന്ന കാരണത്താൽ പൊലീസ് പലവട്ടം അറസ്റ്റ് ചെയ്തിരുന്നു.