- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെറ്റ് എയർ വേസിൽ ബോംബുണ്ടെന്ന് ട്വീറ്റ് ചെയ്തയാൾ പൊലീസ് കസ്റ്റഡിയിൽ; ഇന്ത്യക്കാരനാണെന്ന് പ്രാഥമിക റിപ്പോർട്ട്
മസ്‌ക്കറ്റ്: മുംബൈയിലേക്ക് ദുബായിലേക്ക് പറന്ന ജെറ്റ് എയർവേസിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ഇരുപത്തിനാലുകാരൻ പൊലീസിൽ കീഴടങ്ങി. രാജസ്റ്റനിലെ ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരനായ സുരീന്ദർ പ്രതാപ് എന്ന യുവാവാണ് രാജസ്ഥാൻ പൊലീസിന് കീഴടങ്ങിയത്. വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശത്തെ തുട
മസ്‌ക്കറ്റ്: മുംബൈയിലേക്ക് ദുബായിലേക്ക് പറന്ന ജെറ്റ് എയർവേസിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ഇരുപത്തിനാലുകാരൻ പൊലീസിൽ കീഴടങ്ങി. രാജസ്റ്റനിലെ ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരനായ സുരീന്ദർ പ്രതാപ് എന്ന യുവാവാണ് രാജസ്ഥാൻ പൊലീസിന് കീഴടങ്ങിയത്.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശത്തെ തുടർന്ന് ജെറ്റ് എയർവേസ് മസ്‌ക്കറ്റിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഒന്നും കണ്ടെത്തിയില്ല. ശേഷം വിമാനം ദുബായിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള സുരീന്ദർ പ്രതാപിനെ അറസ്റ്റ് ചെയ്തിട്ടില്ല. മുംബൈ പൊലീസ് എത്തിയാൽ മാത്രമേ ഇയാൾക്കെതിരേ കേസ് ചാർജ് ചെയ്യുകയുള്ളൂ. വിമാനം മുംബൈയിൽ നിന്നുള്ളതിനാൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബൈയിലാണ്.
പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള വ്യക്തിയാണ് സുരീന്ദർ പ്രതാപ് എന്നും പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇയാൾ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ട്വീറ്റ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവം വാർത്തയായതോടെ പൊലീസ് സ്‌റ്റേഷനിലെത്തി ഖേദമറിയിച്ച് കീഴടങ്ങുകയായിരുന്നു.