- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നു; പന്തികേടു തോന്നി പരിശോധിച്ചതോടെ നാട്ടുകാരുടെ പിടിയിലായത് കന്നഡ സംസാരിക്കുന്ന പുരുഷൻ; ചുരീദാറും മുത്തുമാലകളും അണിഞ്ഞ് എത്തിയത് മാനസികരോഗിയെന്ന് സംശയം
നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്ന സ്ഥലത്തിനടുത്ത് ഒരാൾ പതുങ്ങിനിന്നത് പരിഭ്രാന്തി പരത്തി. പന്തികേടു തോന്നി നാട്ടുകാർ സംഘടിച്ചെത്തി പരിശോധിച്ചതോടെ പുരുഷനാണെന്ന് മനസ്സിലായതോടെ ഇയാളെ പൊലീസിൽ ഏൽപിച്ചു. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ അസ്വാഭാവിതയോടെ കണ്ടത്. സ്ത്രീവേഷം ധരിച്ച് എത്തിയതും കുട്ടികൾ കളിക്കുന്നിടത്ത് പതുങ്ങിനിന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണോ എന്ന സംശയമുണർന്നതോടെ ആണ് നാട്ടുകാർ പരിശോധിക്കാൻ എത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ പന്തികേടുതോന്നി. പുരുഷനാണെന്നും വ്യക്തമായി. ഇതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇയാൾ കന്നഡ ഭാഷയാണ് സംസാരിക്കന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി സംശയിച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചത്. ചുരിദാറും കഴുത്തിൽ മുത്തുമാലകളും ധരിച്ചാണ് സ്ത്രീവേഷത്തിൽ കുട്ടികളുടെ കളിസ്ഥലത്തിന് അടുത്ത് നിലയുറപ്പിച്ചത്. തുടർന്ന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സി.ഐ സു
നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്ന സ്ഥലത്തിനടുത്ത് ഒരാൾ പതുങ്ങിനിന്നത് പരിഭ്രാന്തി പരത്തി. പന്തികേടു തോന്നി നാട്ടുകാർ സംഘടിച്ചെത്തി പരിശോധിച്ചതോടെ പുരുഷനാണെന്ന് മനസ്സിലായതോടെ ഇയാളെ പൊലീസിൽ ഏൽപിച്ചു. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ അസ്വാഭാവിതയോടെ കണ്ടത്.
സ്ത്രീവേഷം ധരിച്ച് എത്തിയതും കുട്ടികൾ കളിക്കുന്നിടത്ത് പതുങ്ങിനിന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണോ എന്ന സംശയമുണർന്നതോടെ ആണ് നാട്ടുകാർ പരിശോധിക്കാൻ എത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ പന്തികേടുതോന്നി. പുരുഷനാണെന്നും വ്യക്തമായി. ഇതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇയാൾ കന്നഡ ഭാഷയാണ് സംസാരിക്കന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി സംശയിച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചത്.
ചുരിദാറും കഴുത്തിൽ മുത്തുമാലകളും ധരിച്ചാണ് സ്ത്രീവേഷത്തിൽ കുട്ടികളുടെ കളിസ്ഥലത്തിന് അടുത്ത് നിലയുറപ്പിച്ചത്. തുടർന്ന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സി.ഐ സുരേഷ്കുമാർ വ്യക്തമാക്കി. പിന്നീട് മാനസിക രോഗിയാണെന്ന് സംശയം തോന്നിയതോടെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.