- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് വെറുമൊരു ദൃശ്യം മോഡലായിരുന്നില്ല; മോഹൻലാലിനൊപ്പം പാപനാശത്തിലെ കമൽഹാസനും കുറ്റകൃത്യത്തിന് പ്രേരകമായി! മാനന്തവാടിയിൽ ആശൈക്കണ്ണനെ മകൻ തലയക്ക് അടിച്ച് വീഴ്ത്തിയത് അമ്മയോടുള്ള സ്നേഹക്കൂടുതൽ കാരണം; അച്ഛന്റെ അപവാദം പറച്ചിൽ കൊലപാതക കാരണവും; അരുൺപാണ്ഡിയും സുഹൃത്ത് അണ്ണമലൈക്കാരനും കുറ്റം സമ്മതിക്കുമ്പോൾ
മാനന്തവാടി: പിതാവിനെ കൊലപ്പെടുത്തി മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ സ്വാധീനിച്ചത് മോഹൻലാൽ മാത്രല്ല. കമലാഹസനും പങ്കുണ്ടെന്ന് പൊലീസ്. മലയാളത്തിലെ ദൃശ്യം സിനിമയാണ് കൃത്യത്തിനും മൃതദേഹം മറവുചെയ്യാനും ഇത്തരത്തിൽ മൃതദേഹം കുഴിച്ചു മൂടാൻ പ്രചോദനമായതെന്നു പൊലീസ് പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും പ്രതികളെ സ്വാധീനിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മകനേയും സുഹൃത്തിനേയുമാണ് പിടികൂടിയത്. തോണിച്ചാൽ പൈങ്ങാട്ടിയിരിയിൽ താമസിക്കുന്ന തമിഴ്‌നാട് മധുര ഉശിലംപെട്ടി സ്വദേശി ആശൈ കണ്ണ(48)നെ കൊലപ്പെടുത്തിയതിനു തന്ത്രങ്ങൾ ഒരുക്കിയത് മകൻ അരുൺ പാണ്ഡിയും (22), സുഹൃത്ത് തിരുനെൽവേലി അണ്ണാമെലെ പുതൂർ അർജുനുമാണ്. കുടുംബപ്രശ്‌നങ്ങളാണ് അച്ഛനെ കൊല്ലാൻ കാരണം. പതിനാലു വർഷമായി ഭാര്യ മണിമേഖലയുമായി പിണങ്ങിക്കഴിഞ്ഞ ആെശെകണ്ണൻ എട്ടുമാസം മുമ്പ് കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒന്നിച്ച് താമസിക്കുകയായിരുന്നു. അപ്പോഴും പ്രശ്‌നങ്ങൾ തീർന്ന
മാനന്തവാടി: പിതാവിനെ കൊലപ്പെടുത്തി മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ സ്വാധീനിച്ചത് മോഹൻലാൽ മാത്രല്ല. കമലാഹസനും പങ്കുണ്ടെന്ന് പൊലീസ്. മലയാളത്തിലെ ദൃശ്യം സിനിമയാണ് കൃത്യത്തിനും മൃതദേഹം മറവുചെയ്യാനും ഇത്തരത്തിൽ മൃതദേഹം കുഴിച്ചു മൂടാൻ പ്രചോദനമായതെന്നു പൊലീസ് പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും പ്രതികളെ സ്വാധീനിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മകനേയും സുഹൃത്തിനേയുമാണ് പിടികൂടിയത്.
തോണിച്ചാൽ പൈങ്ങാട്ടിയിരിയിൽ താമസിക്കുന്ന തമിഴ്‌നാട് മധുര ഉശിലംപെട്ടി സ്വദേശി ആശൈ കണ്ണ(48)നെ കൊലപ്പെടുത്തിയതിനു തന്ത്രങ്ങൾ ഒരുക്കിയത് മകൻ അരുൺ പാണ്ഡിയും (22), സുഹൃത്ത് തിരുനെൽവേലി അണ്ണാമെലെ പുതൂർ അർജുനുമാണ്. കുടുംബപ്രശ്‌നങ്ങളാണ് അച്ഛനെ കൊല്ലാൻ കാരണം. പതിനാലു വർഷമായി ഭാര്യ മണിമേഖലയുമായി പിണങ്ങിക്കഴിഞ്ഞ ആെശെകണ്ണൻ എട്ടുമാസം മുമ്പ് കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒന്നിച്ച് താമസിക്കുകയായിരുന്നു. അപ്പോഴും പ്രശ്‌നങ്ങൾ തീർന്നില്ല. മർദ്ദനം സഹിക്കാനാവാതെ ദൃശ്യവും പാപനാശവും പുനരാവിഷ്‌കരിക്കുകയായിരുന്നു അരുൺ പാണ്ഡി. അമ്മയോടുള്ള സ്‌നേഹക്കൂടുതലായിരുന്നു ഇതിന് കാരണം.
താമസ സ്ഥലത്തിനു പുറത്തു പണിക്ക് പോകാറുള്ള ആശൈ കണ്ണൻ സെപ്റ്റംബറിൽ വീട്ടിൽ വരികയും രണ്ടാഴ്ച കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്തു. മൂന്നാമത്തെ ആഴ്ച മുതൽ അമിതമായ മദ്യപാനം ആരംഭിച്ചു. ഭാര്യയെയും മകനെയും ഉപദ്രവിക്കാനും അപവാദം പറയാനും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 29ന് നവമി ദിനത്തിൽ അമ്മയെ മർദിച്ചതോടെയാണു മകൻ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം തൂമ്പ, കമ്പിപ്പാര എന്നിവ െപെങ്ങാട്ടിരിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ അരുൺ ഒളിപ്പിച്ചുവച്ചു. നേരത്തേ പറഞ്ഞതനുസരിച്ചു മദ്യവുമായി പിതാവിനെയും കൂട്ടി ഈ കെട്ടിടത്തിൽ അർജുനനെത്തി.
മദ്യപിക്കുന്നതിനിടെ കമ്പിപ്പാരകൊണ്ടു പിതാവിനെ തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു. കൊലപാതക ലക്ഷ്യം മുൻകൂട്ടി അറിയാതിരുന്ന അർജുനും ചേർന്നാണ് പിന്നീട് മൃതദേഹം കുഴിച്ചുമൂടിയത്. കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പുവരുത്തിയ ശേഷം കുഴിയെടുത്ത് മൂടി. തുടർന്ന് കുളിച്ച് അമ്പലത്തിൽ പോയി. പിറ്റേദിവസം രാവിലെ വന്ന് തൂമ്പയും കമ്പിപ്പാരയും തിരിച്ചെടുത്തു. പിന്നീട് രണ്ടുതവണ ഇരുവരും കുഴിച്ചിട്ട സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം വീടു നിർമ്മാണത്തിന്റെ ഭാഗമായി എത്തിയ പണിക്കാരൻ, തറയിൽ മണ്ണ് താഴ്ന്നിരിക്കുന്നത് കണ്ടു നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്നു രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനായി. ആശൈകണ്ണനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആശൈകണ്ണന്റെ തലയോട്ടിയും തുടയെല്ലും തകർന്ന നിലയിലും പല്ലുകൾ കൊഴിഞ്ഞ രീതിയിലുമാണെന്ന് കണ്ടെത്തി. കൈയിൽ സ്വന്തം പേരും ഭാര്യയുടെ പേരും പച്ചകുത്തിയിരുന്നു. ഇതും മൃതദേഹം തിരിച്ചറിയാൻ കാരണമായി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൈസൂരിൽ ഹോട്ടൽ ജോലി ചെയ്യുന്ന സുന്ദരപാണ്ഡി, തോണിച്ചാലിൽ തന്നെ പെയ്ന്റിങ് ജോലി ചെയ്യുന്ന ജയപാണ്ഡി എന്നിവരാണ് മറ്റു മക്കൾ.
ജില്ലാ പൊലീസ് മേധാവി അരുൾ ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരം മാനന്തവാടി ഡി.െവെ.എസ്‌പി: കെ.എം. ദേവസ്യ, പൊലീസ് ഇൻസ്പെക്ടർ പി.കെ.മണി എസ്.ഐമാരായ.ഏ.അബ്ദുള്ള, എൻ.ബാലകൃഷ്ണൻ എഎസ്ഐ: കെ.അജിത്ത് സി.പി.ഒ.മാരായ രമേശൻ, മനോജ്, റിയാസ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സിനിമയിൽ മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തിൽ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷൻ പണി പൂർത്തിയായതോടെ തെളിവു ലഭിക്കാതെ ജോർജ് കുട്ടിയെ വെറുതെ വിട്ടു. വീടു പണി പൂർത്തിയായാൽ കൊലപാതകത്തിന്റെ ഒരു തുമ്പും ലഭിക്കില്ലെന്ന തന്ത്രമായിരുന്നു ജോർജ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്. പിന്നീട് ദൃശ്യം മോഡലിൽ പല കൊലപാതകങ്ങളും കേരളത്തിൽ നടന്നു. എന്നാൽ ഇത്രയും പെർഫെക്ട് ഇപ്പോഴാണ് പൊലീസ് കണ്ടെത്തിയത്.
നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫീസിന് എതിർവശത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പട്ടികവർഗ വികസന ഓഫിസിലെ ക്ലർക്ക് ജഗദീഷിന്റെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിറകുവശത്തെ മുറിയിൽ ചാക്കിൽ കയറുകൊണ്ട് കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെട്ടയാൾ ആരാണെന്ന് തിരിച്ചറിയാൻ പോലും വിഷമിക്കും വിധമാണ് മൃതദേഹം കണ്ടത്. ഏകദേശം ഒരുമാസത്തെ പഴക്കവും ഉണ്ടായിരുന്നു. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേതാണെന്ന രീതിയിൽ അന്വേഷണം നടന്നത്. ഇതോടെ ആശൈ കണ്ണന്റെ ഭാര്യ മണിമേഖലയും മകൻ ജയപാണ്ടിയും (വിഷ്ണു) ഇവിടെയെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.