കോട്ടയം: ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടുനോമ്പാചരണത്തിനു ഒന്നിനു കൊടിയേറും. ദിവസവും രാവിലെ എട്ടിനു നമസ്‌കാരം, ഒമ്പതിനു വിശുദ്ധ കുർബാന, 11.30നു പ്രസംഗം, 12.30നു മധ്യാഹ്നപ്രാർത്ഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, വൈകുന്നേരം അഞ്ചിനു പ്രാർത്ഥന, ആറിനു ധ്യാനം എന്നിവ ഉണ്ടായിരിക്കും. ഒന്നിനു ഡോ. തോമസ് മാർ തീമോത്തിയോസ്, രണ്ടിനു സഖറിയാസ് മാർ പോളികാർപ്പോസ്, മൂന്നിനു ജോസഫ് മാർ ഗ്രീഗോറിയോസ്, നാലിനു ക്‌നാനായ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, അഞ്ചിനു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, ആറിനു വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്കു സഖറിയാസ് മാർ പീലക്‌സിനോസ്, ഏഴിനു ഡോ. ഐസക് മാർ ഒസ്താത്തിയോസ്, എട്ടിനു മാത്യൂസ് മാർ ഈവാനിയോസ് എന്നി മെത്രാപ്പൊലീത്തമാർ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.

ഒന്നിനു ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ, ഫാ. തോമസ് വേങ്കടത്ത്, രണ്ടിനു ഫാ. കുര്യാക്കോസ് മണലേൽചിറ, ഫാ. സാംസൺ മേലോത്ത്, മൂന്നിനു സുനിൽ ജോൺ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, നാലിനു പൗലോസ് കോർ എപ്പിസ്‌കോപ്പ പാറേക്കര, ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം, അഞ്ചിനു ഡോ. ഡി. ബാബു പോൾ എന്നിവർ പ്രസംഗിക്കും. ഒന്നിനു ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, രണ്ടിനു ഫാ. എൻദോസ് വേങ്കടത്ത്, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, മൂന്നിനു ഡീക്കൻ ലിറ്റു ടി. ജേക്കബ് തണ്ടാശേരിൽ, ഫാ. ജെ. മാത്യൂസ് മണവത്ത്, ഫാ. ടിജു വർഗീസ് വെള്ളാപ്പള്ളിൽ, നാലിനു കുര്യാക്കോസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പ കറുകയിൽ എന്നിവർ ധ്യാനം നയിക്കും. നാലിനും അഞ്ചിനും വൈകുന്നേരം അഞ്ചിനു സഖറിയാസ് മാർ പീലക്‌സിനോസ് മെത്രാപ്പാലീത്ത ധ്യാനം നയിക്കും. ദിവസവും രാവിലെ 6.45നു കരോട്ടെപള്ളിയിൽ വിശുദ്ധ കുർബാന നടക്കും.

ഒന്നിനു ഉച്ചകഴിഞ്ഞു രണ്ടിനു കൊടിമര ഘോഷയാത്ര പള്ളിയിൽനിന്നും പുറപ്പെടും. വൈകുന്നേരം നാലിനു പള്ളിയിൽ കൊടിമരം ഉയർത്തും. അഞ്ചിനു ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന പൊതുസമ്മേളനത്തിൽ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ആർച്ച് ബിഷപ് റവ.ഡോ. എം. സുസാപാക്യം മുഖ്യപ്രഭാഷണവും സേവകസംഘം നിർമ്മിച്ചു നല്കുന്ന 15 ഭവനങ്ങളുടെ താക്കോൽ ദാനവും നിർവഹിക്കും. ഡോ. ഡി. ബാബു പോൾ അനുസ്മരണപ്രഭാഷണം നടത്തും. സമൂഹവിവാഹ ധനസഹായ വിതരണം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ഇൻഷ്വറൻസ് പദ്ധതി അംഗത്വവിതരണ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും മുതിർന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും റബ്‌കോ ചെയർമാൻ വി.എൻ. വാസവനും നിർവഹിക്കും. ആറിനു ഉച്ചയ്ക്ക് 12നു റാസ ആരംഭിക്കും. ഏഴിനു മധ്യാഹ്നപ്രാർത്ഥയെത്തുടർന്നു നടതുറക്കൽ നടക്കും. രാത്രി 11നു കരിമരുന്നു കലാപ്രകടനം. എട്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു നേർച്ചവിളമ്പോടെ എട്ടുനോമ്പാചരണം സമാപിക്കും.

പത്രസമ്മേളനത്തിൽ ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്ടിയേടത്ത്, ആൻഡ്രൂസ് കോർ എപ്പിസ്‌കോപ്പ ചിരവത്തറ, ട്രസ്റ്റിമാരായ ക്രിസ്റ്റി മാത്യു, തോമസ് മാത്യു, ജോൺ മാത്യു, സെക്രട്ടറി എബി വർഗീസ് എന്നിവർ പങ്കെടുത്തു.