- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിറവം സംഭവത്തെ തുടർന്ന് മണർകാട് പള്ളിയിൽ കൂട്ടമണിയടിച്ചു; ഞൊടിയിടയിൽ ഒഴുകിയെത്തിയത് നൂറുകണക്കിന് വിശ്വാസികൾ; ഓർത്തഡോക്‌സ് സഭാ ആസ്ഥാനം ലക്ഷ്യമാക്കി യക്കോബായക്കാർ മാർച്ച് തുടങ്ങിയതോടെ വഴി തടഞ്ഞ് അനേകം പൊലീസുകാർ; കോട്ടയം നഗരം ഇന്നലെ മണിക്കൂറുകളോളം നിശ്ചലമായത് ഇങ്ങനെ
മണർകാട്: പിറവം പള്ളി സംഭവത്തിൽ പ്രതിഷേധം മണ്ണാർക്കാടും. പൊലീസിന്റെ സഹായത്തോട പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിഷേധം വ്യാപിച്ചത്. പിറവത്തെ പൊലീസ് നടപടിയെ തുടർന്ന് വൈകീട്ട് മണർകാട് പള്ളിയിൽ കൂട്ടമണിയടിച്ചതോടെ വിശ്വാസികൾ പള്ളിയിലേക്കെത്തുകയായിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതിഷേധം പുതിയ തലത്തിലെത്തിയത്. ഒത്തു ചേർന്ന യാക്കോബായ വിശ്വാസികൾ മണർകാട് പള്ളിയിൽനിന്ന് ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമനയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. തീർത്തും അപ്രതീക്ഷിതമായിരുന്നു ഇത്. തിങ്കളാഴ്ച രാത്രി ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം മൂന്നുകിലോമീറ്റർ പിന്നിട്ടശേഷം മാധവൻപടിയിൽ പൊലീസ് തടഞ്ഞു. ആറരയോടെ ഫാ. തോമസ് മറ്റത്തിലിന്റെ കാർമ്മികത്വത്തിൽ മണർകാട് പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കുശേഷം പ്രതിഷേധമാർച്ച് തുടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സമീപ പള്ളികളിൽനിന്നുള്ള വിശ്വാസികളും എത്തി. മാർച്ച് സംഘർഷത്തിലെത്തുമെന്ന സ്ഥിതി വന്നതോടെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പ
മണർകാട്: പിറവം പള്ളി സംഭവത്തിൽ പ്രതിഷേധം മണ്ണാർക്കാടും. പൊലീസിന്റെ സഹായത്തോട പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിഷേധം വ്യാപിച്ചത്. പിറവത്തെ പൊലീസ് നടപടിയെ തുടർന്ന് വൈകീട്ട് മണർകാട് പള്ളിയിൽ കൂട്ടമണിയടിച്ചതോടെ വിശ്വാസികൾ പള്ളിയിലേക്കെത്തുകയായിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതിഷേധം പുതിയ തലത്തിലെത്തിയത്. ഒത്തു ചേർന്ന യാക്കോബായ വിശ്വാസികൾ മണർകാട് പള്ളിയിൽനിന്ന് ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമനയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. തീർത്തും അപ്രതീക്ഷിതമായിരുന്നു ഇത്.
തിങ്കളാഴ്ച രാത്രി ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം മൂന്നുകിലോമീറ്റർ പിന്നിട്ടശേഷം മാധവൻപടിയിൽ പൊലീസ് തടഞ്ഞു. ആറരയോടെ ഫാ. തോമസ് മറ്റത്തിലിന്റെ കാർമ്മികത്വത്തിൽ മണർകാട് പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കുശേഷം പ്രതിഷേധമാർച്ച് തുടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സമീപ പള്ളികളിൽനിന്നുള്ള വിശ്വാസികളും എത്തി. മാർച്ച് സംഘർഷത്തിലെത്തുമെന്ന സ്ഥിതി വന്നതോടെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. എൻ. മധുസൂദനന്റെ നേതൃത്വത്തിൽ വൻ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാരെ തടഞ്ഞു. പൊലീസിന്റെ നിർദ്ദേശം ഇവർ മാനിച്ചതു കൊണ്ട് സംഘർഷം അതിരുവിട്ടില്ല.
പ്രതിഷേധ മാർച്ച് റോഡ് നിറഞ്ഞ് നീങ്ങിയതോടെ കോട്ടയം- കുമളി ദേശീയപാതയിലും ചങ്ങനാശ്ശേരി- ഏറ്റുമാനൂർ ബൈപ്പാസ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മാർച്ച് ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്കെന്ന് ഉറപ്പായതോടെ കോട്ടയം ഡിവൈ.എസ്‌പി. ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ദേവലോകം കാതോലിക്കേറ്റ് അരമനയ്ക്ക് മുമ്പിൽ നിലയുറപ്പിച്ചു. പ്രതിഷേധ പ്രകടനം മണർകാട് കവല പിന്നിട്ട് മുന്നോട്ട് പോയതോടെ ഉന്നതതല നിർദ്ദേശത്തെതുടർന്ന് വിശ്വാസികളെ പൊലീസ് അനുനയിപ്പിക്കുകയായിരുന്നു.
മാർച്ചിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന മണർകാട് പള്ളി സഹവികാരി ഫാ. തോമസ് മറ്റത്തിലുമായി പൊലീസ് ചർച്ചനടത്തി. ദേവലോകത്തെത്തിയാൽ പ്രതിഷേധം കൈവിട്ടുപോകുമെന്നും അനിഷ്ടസംഭവങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് അറിയിച്ചു. മാർച്ച് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ നിർദ്ദേശത്തെതുടർന്ന് വിശ്വാസികൾ ദേശീയപാതയിൽ കുത്തിയിരുന്നു. പിന്നീട് വൈദികന്റെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേക്ക് മടങ്ങി.
വിവരമറിഞ്ഞ് ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പൊലീത്ത, ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവരും നിരവധി വിശ്വാസികളും ദേവലോകം അരമനയ്ക്ക് മുന്നിലെത്തിയിരുന്നു.