- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാമിലുടെ തുടങ്ങിയ പരിചയം ശല്യമായി മാറി; ശല്യം ചെയ്യില്ലെന്ന് കണ്ണൂർ ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയെങ്കിലും പിൻവാങ്ങാതെ രാഗിൽ; കോതമംഗലത്ത് എത്തിയത് മാനസയെ കൊലപ്പെടുത്താനുള്ള തീരുമാനത്തോടെ; വില്ലനായത് പ്രണയ പക
കോതമംഗലം: കൊലപ്പെടുത്തിയിട്ടും എനിക്കവളോടുള്ള ദേഷ്യം തീർന്നില്ലെന്ന ദൃശ്യയുടെ ഘാതകന്റെ മൊഴി കേരളത്തിന്റെ ഉറക്കം കെടുത്തിയിട്ട് നാളുകളായില്ല. ആ ഞെട്ടൽ മാറും മുൻപേയാണ് കേരളത്തെ ഞെട്ടിച്ച് വീണ്ടും സമാന രീതിയിലുള്ള കൊല നടക്കുന്നത്.
പ്രണയം നിരസിച്ചതിലുള്ള അടങ്ങാത്ത പക തന്നെയാണ് മാനസയുടെ ജീവനെടുക്കാൻ രാഖിലിനെ പ്രേരിപ്പിച്ചതും.സോഷ്യൽ മീഡിയയിലുടെ ഉണ്ടായ പരിചയവും തുടർന്നുണ്ടായ ഒത്തുതീർപ്പിനുമൊക്കെ ശേഷമാണ് അരുംകൊലയിൽ ഇ സംഭവം അവസാനിക്കുന്നത്.
രാഗിലിനെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഇതിനുമുൻപും ഇയാൾ മാനസയെ ശല്യപ്പെടുത്തിയതായാണ് സൂചനകൾ വരുന്നത്.രണ്ടു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.എന്നാൽ ഇരുവരും ഒരു വർഷം മുന്നേ അകന്നു.പക്ഷെ ബന്ധം ഉപേക്ഷിക്കാൻ രഗിൽ ഒരുക്കമായിരുന്നില്ല. പിന്നാലെ നടന്ന് രഗിൽ ഒരു ശല്യമായി മാറിയപ്പോഴാണ് മാനസ അച്ഛനോട് വിഷയം അവതരിപ്പിക്കുന്നത്.സംഭവമറിഞ്ഞ പിതാവ് പൊലീസിൽ പരാതി നൽകി.
എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോൾ പ്രശ്‌നം കണ്ണൂർ ഡിവൈഎസ്‌പിയുടെ മുന്നിലേക്ക് എത്തുകയും മധ്യസ്ഥ ചർച്ച നടക്കുകയുമായിരുന്നു.ചർച്ചക്കൊടുവിൽ പ്രശ്‌നം ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ തന്നെ ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു.ഇനി ശല്യപ്പെടുത്തില്ലെന്ന രാഗിലിന്റെ ഉറപ്പിന്മേലാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്.അന്ന് രാഗിലിന്റെ മാതാപിതാക്കളും ഇനി പ്രശ്‌നം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ അത് ഒത്തുതീർപ്പിനല്ലായിരുന്നുവെന്നും താൽക്കാലികമായി തടിതപ്പാനുള്ള രാഗിലിന്റെ ശ്രമമായിരുന്നുവെന്നുമാണ് ഇന്നത്തെ സംഭവങ്ങൾ സുചിപ്പിക്കുന്നത്.
എന്നാൽ ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും ഇവർ പരസ്പരം പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നുമാണ് സഹപാഠികളായിരുന്ന ചിലർ പറയുന്നത്.മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഗിലിന്റെ ക്രൂരതയെന്നാണ് നാട്ടുകാർ പറയുന്നത്.ഇ പക വർധിച്ചത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മാനസ രണ്ടു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. ഇവ രണ്ടും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിലുടെ കൊലപാതകത്തിന്റെ വ്യക്തമായ കാരണം ലഭ്യമാകുമെന്നു തന്നെയാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം കൊലനടത്താൻ ഉറപ്പിച്ച് തന്നെയാണ് രാഖിൽ കോതമംഗലത്ത് എത്തിയതെന്നാണ് വിവരം.ഇതിനായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഗിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്.ഇതിലേക്കു വന്ന കോളുകളും രാഗിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.
മാനസ കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്ന് രാഗിൽ എത്തിയത്. 'നീയെന്തിന് ഇവിടെ വന്നു?' എന്നായിരുന്നു രാഗിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഗിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം.
മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിക്കുപിന്നിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു.സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും രാഗിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഗിൽ വെടിവെച്ചത്. തലയോട്ടിയിൽ 'എൻട്രി മുറിവും,എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്'ഡോക്ടർ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായ മാനസ കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ്. കൊലയാളിയായ രാഗിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ