- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ രഖിലിന് ഒപ്പം തോക്ക് വാങ്ങാൻ ആദിത്യനും പോയിരുന്നോ? തനിക്ക് ഒന്നും അറിയില്ലെന്ന മൊഴി വിശ്വസിക്കാതെ പൊലീസ്; മാനസ വധക്കേസിൽ രഖിലിന്റെ ബിസിനസ് പങ്കാളി ആദിത്യന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്
തലശേരി : കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനി കണ്ണുർ നാറാത്ത് സ്വദേശിനി മാനസയെ വെടിവച്ചു കൊന്ന് സ്വയം ജീവനൊടുക്കിയ തലശേരി പാലയാട് മേലുർ കടവ് സ്വദേശി രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നോട്ടീസ് നൽകി.
രഖിലിനൊപ്പം തോക്കു വാങ്ങാനായി ബീഹാറിൽ പോയ അഞ്ചംഗ സംഘത്തിൽ ആദിത്യനുമുണ്ടോയെന്നറിയാനാണ് കോതമംഗലം പൊലിസിന്റെ ചോദ്യം ചെയ്യൽ വെള്ളിയാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലിസ് നിർദ്ദേശം നൽകിയിട്ടുള്ളത്.നേരത്തെ രഖിൽ ബിഹാറിൽ പോയതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ആദിത്യൻ മൊഴി നൽകിയിരുന്നത്.
എന്നാൽ രഖിലിന്റെ ഫോൺ. പരിശോധിച്ചതിൽ നിന്നും വെടിവയ്‌പ്പു പരിശീലിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉറ്റ സുഹൃത്തായ ആദിത്യനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലിസ് തീരുമാനിച്ചത്. തന്റെ കാർ വിൽപ്പന നടത്തിയാണ് രഖിൽ തോക്കു വാങ്ങാനുള്ള പണം ശേഖരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രഖിലിന് തോക്ക് നൽകുകയും വെടിയുതിർക്കാൻ പരീശീലനം നൽകുകയും ചെയ്തതിന് പൊലീസ് അറസ്റ്റു ചെയ്ത ബിഹാർ സ്വദേശികളെ പ്രാഥമീക മൊഴിയെടുക്കലിന് ശേഷം കോതമംഗലം കോടതിയിൽ ഹാജരാക്കി. ഇരുവരെയും റിമാന്റ് ചെയ്തു.
സംഭവത്തിലെ അന്വേഷണം കേരള പൊലീസിന്റെ മികവ് തെളിയിക്കുന്നതായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു/
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്