- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്ഡ് കോളടിച്ച് തിരിച്ചുവിളിക്കുന്നവരെ പഞ്ചാരവാക്കിൽ മയക്കും; പത്തോളം സ്ത്രീകളെ വളച്ചെടുത്ത് വലയിലാക്കി കാര്യംസാധിച്ച് മുങ്ങി; പന്ത്രണ്ട് സ്ത്രീകളുമായി നിലവിൽ ബന്ധംതുടരുന്ന വില്ലൻ; ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും യുവതികളുടെ മനംമയക്കി ഇഷ്ടാനുസരണം ഉപയോഗിച്ച് പണവും സ്വർണവുമായി കടക്കുന്ന മണവാളൻ പ്രവീണിന്റെ കഥ
മലപ്പുറം: ഫോൺ കോളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും സ്ത്രീകളുമായി അടുക്കും. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണവും സ്വർണാഭരണങ്ങളും കവർന്ന് മുങ്ങും. പത്തോളം സ്ത്രീകളെ ഇത്തരത്തിൽ പീഡിപ്പിക്കുകയും പന്ത്രണ്ട് സ്ത്രീകളുമായി നിലവിൽ ബന്ധം തുടരുകയും ചെയ്യുന്ന പ്രവീൺ ജോർജ്ജ് എന്ന മണവാളൻ പ്രവീണി (36)നെ പൊലീസ് വിദഗ്ധമായി പിന്തുടർന്ന് പിടികൂടി. എറണാകുളം കുറുപ്പശ്ശേരി സ്വദേശിയാണ് പ്രവീൺ. മീസ്ഡ് കോൾ വഴി പരിചയപ്പെട്ട നിലമ്പൂർ ചന്തക്കുന്നിലെ യുവതിയുടെ പരാതിയെ തുടർന്ന് നിലമ്പൂർ സി.ഐ കെ.എം ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതി ലഭിച്ച ശേഷം പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രവീൺ വിളിച്ച മൊബൈൽ നമ്പറുകളും ട്രെയിൻ യാത്രാ പ്രിയനായ ഇയാളുടെ യാത്രകളും നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട്ട് ഇറങ്ങുമ്പോൾ എസ്.ഐ സി പ്രദീപ് കുമാർ, എസ് സി പി ഒ റെനി ഫിലിപ്, എം മനോജ്, പി സി വിനോദ്, ടി ബിനോബ് എന
മലപ്പുറം: ഫോൺ കോളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും സ്ത്രീകളുമായി അടുക്കും. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണവും സ്വർണാഭരണങ്ങളും കവർന്ന് മുങ്ങും. പത്തോളം സ്ത്രീകളെ ഇത്തരത്തിൽ പീഡിപ്പിക്കുകയും പന്ത്രണ്ട് സ്ത്രീകളുമായി നിലവിൽ ബന്ധം തുടരുകയും ചെയ്യുന്ന പ്രവീൺ ജോർജ്ജ് എന്ന മണവാളൻ പ്രവീണി (36)നെ പൊലീസ് വിദഗ്ധമായി പിന്തുടർന്ന് പിടികൂടി.
എറണാകുളം കുറുപ്പശ്ശേരി സ്വദേശിയാണ് പ്രവീൺ. മീസ്ഡ് കോൾ വഴി പരിചയപ്പെട്ട നിലമ്പൂർ ചന്തക്കുന്നിലെ യുവതിയുടെ പരാതിയെ തുടർന്ന് നിലമ്പൂർ സി.ഐ കെ.എം ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതി ലഭിച്ച ശേഷം പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രവീൺ വിളിച്ച മൊബൈൽ നമ്പറുകളും ട്രെയിൻ യാത്രാ പ്രിയനായ ഇയാളുടെ യാത്രകളും നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട്ട് ഇറങ്ങുമ്പോൾ എസ്.ഐ സി പ്രദീപ് കുമാർ, എസ് സി പി ഒ റെനി ഫിലിപ്, എം മനോജ്, പി സി വിനോദ്, ടി ബിനോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകി നിലമ്പൂർ സ്വദേശിനിയായ യുവതിയെ പീഡനത്തിനിരയാക്കി ആഭരണങ്ങളുമായി പ്രതി മുങ്ങുകയായിരുന്നു. മിസ്ഡ് കോൾ വഴിയാണ് യുവതിയുമായുള്ള പരിചയത്തിന്റെ തുടക്കം. ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിൽ വാടക ക്വാർട്ടേഴ്‌സിൽ താമസമാക്കി. ഇവിടെ വെച്ച് ജ്യൂസിൽ മദ്യം ചേർത്ത് നൽകി യുവതിയെ പീഡിപ്പിക്കുകയും 15 പവന്റെ സ്വർണാഭരണങ്ങളുമായി കടന്നു കളയുകയുമായിരുന്നു.
യുവതിയുടെ ബന്ധുകൂടിയായ മറ്റൊരു സ്ത്രീയുമായി ഇതിനിടെ പ്രവീൺ അടുപ്പം സ്ഥാപിച്ചിരുന്നു. ഈ സ്ത്രീയിൽ നിന്നും ഏഴുപവന്റെ സ്വർണവും പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ സമാന രീതിയിൽ അഞ്ചു യുവതികളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി.
വിവിധ ജില്ലകളിൽ 12 സ്ത്രീകളുമായി നിലവിൽ അടുപ്പത്തിലാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇവരിൽ പലരേയും വിവിധയിടങ്ങളിൽ വാടകവീട്ടിലും മറ്റുമായി താമസിപ്പിച്ചിരിക്കുന്നു എന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്. തട്ടിപ്പ് നടത്തിക്കിട്ടുന്ന പണം ഉപയോഗിച്ച് പ്രവീൺ വൻ നഗരങ്ങളിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
പ്രതി സ്ഥിരമായി മൊബൈൽ നമ്പർ ഉപയോഗിക്കാറില്ല. അടുപ്പം സ്ഥാപിക്കുന്ന സ്ത്രീകളുടെ പേരിൽ എടുക്കുന്ന സിംകാർഡുകളാണ് ഉപയോഗിച്ചു വരുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവീൺ എംബിഎ ക്കാരനായ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.