- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്റർ തെരുവിലൂടെ ശവങ്ങൾ നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? നിയമത്തിന്റെ പരിധിയിൽ നിൽക്കുന്ന സ്പൈസ് എന്ന മയക്കുമരുന്ന് ബ്രിട്ടീഷ് നഗരങ്ങളിൽ കാട്ടു തീ പോലെ പടരുമ്പോൾ ചതിക്കപ്പെടുന്നത് അനേകർ
മാഞ്ചസ്റ്റർ: ബ്രിട്ടീഷ് നഗരങ്ങളിൽ സ്പൈസ് എന്ന മയക്കുമരുന്നിന്റെ ഉപയോഗം പടർന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ മെയ് വരെ നിയമത്തിന്റെ പരിധിയിൽ വിറ്റിരുന്ന മയക്കുമരുന്നായതിനാൽ ഇതിനെതിരെ ശക്തമായ നടപടികൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. സ്പൈസ് അടിച്ചാൽ ' ശവങ്ങളെ' പോലെയാകാൻ സാധിക്കുമെന്നാണ് സൂചന. ഈ മരുന്നിന്റെ ഉപയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മാഞ്ചസ്റ്ററിലൂടെ ഇത്തരത്തിലുള്ള ഏറെ ' ശവങ്ങൾ' നടന്ന് പോകുന്നത് പതിവ് കാഴ്ചയാണ്. ഈ വിധത്തിൽ സ്പൈസിന്റെ ഉപയോഗം ബ്രിട്ടീഷ് നഗരങ്ങളിൽ കാട്ട് തീ പോലെ പടരുമ്പോൾ ചതിക്കപ്പെടുന്നത് അനേകരാണ്. വിവിധ ഔഷധസസ്യങ്ങളും രാസവസ്തുക്കളും ചേർത്ത് തയ്യാറാക്കുന്ന വിവിധ മിശ്രിതങ്ങളുടെ പൊതുവായ പേരാണ് സ്പൈസ്. സമീപകാലത്തായി ഇവയുടെ വിൽപന പെരുകി വരുന്നുണ്ട്. സെൻട്രൽ മാഞ്ചസ്റ്ററിലൂടെ ഇത്തരം മരുന്നടിച്ച് ശവങ്ങൾക്ക് സമാനരായ നിരവധി സ്ത്രീ പുരുഷന്മാർ ഈ ആഴ്ച നടന്ന് പോയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ മുഖം ശവത്തിന് സമാനം വിളറി വെളുത്തിരുന്നു.
മാഞ്ചസ്റ്റർ: ബ്രിട്ടീഷ് നഗരങ്ങളിൽ സ്പൈസ് എന്ന മയക്കുമരുന്നിന്റെ ഉപയോഗം പടർന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ മെയ് വരെ നിയമത്തിന്റെ പരിധിയിൽ വിറ്റിരുന്ന മയക്കുമരുന്നായതിനാൽ ഇതിനെതിരെ ശക്തമായ നടപടികൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. സ്പൈസ് അടിച്ചാൽ ' ശവങ്ങളെ' പോലെയാകാൻ സാധിക്കുമെന്നാണ് സൂചന. ഈ മരുന്നിന്റെ ഉപയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മാഞ്ചസ്റ്ററിലൂടെ ഇത്തരത്തിലുള്ള ഏറെ ' ശവങ്ങൾ' നടന്ന് പോകുന്നത് പതിവ് കാഴ്ചയാണ്. ഈ വിധത്തിൽ സ്പൈസിന്റെ ഉപയോഗം ബ്രിട്ടീഷ് നഗരങ്ങളിൽ കാട്ട് തീ പോലെ പടരുമ്പോൾ ചതിക്കപ്പെടുന്നത് അനേകരാണ്.
വിവിധ ഔഷധസസ്യങ്ങളും രാസവസ്തുക്കളും ചേർത്ത് തയ്യാറാക്കുന്ന വിവിധ മിശ്രിതങ്ങളുടെ പൊതുവായ പേരാണ് സ്പൈസ്. സമീപകാലത്തായി ഇവയുടെ വിൽപന പെരുകി വരുന്നുണ്ട്. സെൻട്രൽ മാഞ്ചസ്റ്ററിലൂടെ ഇത്തരം മരുന്നടിച്ച് ശവങ്ങൾക്ക് സമാനരായ നിരവധി സ്ത്രീ പുരുഷന്മാർ ഈ ആഴ്ച നടന്ന് പോയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ മുഖം ശവത്തിന് സമാനം വിളറി വെളുത്തിരുന്നു. കണ്ണുകൾ തുറന്ന് പിടിച്ച നിലയിൽ തന്നെയായിരുന്നു. ഇവരിൽ ചിലർ ഭ്രാന്തമായ ആവേശത്തോടെ മുന്നോട്ട് നടന്നപ്പോൾ ചിലർ ടെക്സ്റ്റൈയിൽസുകൾക്ക് മുന്നിൽ സ്ഥാപിച്ച പ്രതിമകളെ പോലെ അനക്കമില്ലാതെ നിൽക്കുന്നതും കാണാമായിരുന്നു. ഇവരെ കണ്ട് നിരവധി വഴിയാത്രക്കാർ പരിഭ്രാന്തരായി നോക്കി നിൽക്കുന്നുമുണ്ടായിരുന്നു.
മാഞ്ചസ്റ്ററിലെ വീടില്ലാത്ത യുവജനങ്ങളിൽ 95 ശതമാനം പേരും ഇത്തരം മരുന്നുകൾ വലിച്ച് കയറ്റുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്കവരും ഇതിന് പൂർണമായും അടിമകളായിട്ടുമുണ്ട്. പ്രധാനമായും നോർത്ത്- വെസ്റ്റിൽ നിന്നും ഈ ശീലം വളരെ വേഗം പടർന്ന് പിടിക്കുന്നുവെന്നും ഇതിനെ തുടർന്നുണ്ടാകുന്ന അപടങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ വേണ്ടി പൊലീസും എമർജൻസി സർവീസുകളും പാടുപെടുകയാണെന്നും ഡ്രഗ് എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നു.
ശരീരത്തെ ഹെറോയിൻ കീഴ്പ്പെടുത്തുന്നത് പോലെയും മനസിനെ മയക്കുമരുന്ന് കീഴ്പ്പെടുത്തുന്നത് പോലെയുമാണ് സ്പൈസ് ഇത് രണ്ടിനെയും മോചനമില്ലാത്ത വിധം അപകടകരമായ രീതിയിൽ കീഴ്പ്പെടുത്തുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ക്രിമിനോളജി സീനിയർ ലക്ചറും ഡ്രഗ് എക്സപർട്ടുമായ റോബർട്ട് റാൽഫ്സ് വെളിപ്പെടുത്തുന്നത്.
മാഞ്ചസ്റ്ററിലെ ഒരു ഓഫീസ് ജോലിക്കാരൻ സ്പൈസ് അടിച്ചതിനെ തുടർന്ന് പൊതുസ്ഥലത്ത് കാട്ടിക്കൂട്ടിയ പ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്ന് ഈ പ്രതിസന്ധി ഈ ആഴ്ച ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നോർത്ത് വെയിൽസിലെ റെക്സ്ഹാമിലുടനീളമുള്ള പാതകളിൽ ഇത്തരക്കാരെ കൊണ്ട് അനുദിനം പൊറുതി മുട്ടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന ഒരു ബസ് ഡ്രൈവർ എടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഫോട്ടോഗ്രാഫുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് സ്പൈസിനെ ക്ലാസ് എ ഡ്രഗിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിയന്ത്രണം കർക്കശമാക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
സ്പൈസുകൾ മെയ് മാസത്തിൽ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും മിക്ക ഷോപ്പുകളിൽ നിന്നും ഓൺലൈനിൽ നിന്നും വാങ്ങാനുള്ള സാഹചര്യമാണിന്നുള്ളത്. കഞ്ചാവ് പോലുള്ള ഡ്രഗുകൾ അടിച്ചത് പോലുള്ള അതേ അനുഭൂതിയാണ് ഇതും നൽകുന്നത്. സ്പൈസിന്റെ മറ്റൊരു വൈവിധ്യമാണ് ബ്ലാക്ക് മാംബ. പ്രകൃതിപരമായ കഞ്ചാവിന്റെ അതേ ഫലമേകുന്ന ഒരു സിന്തറ്റിക്ക് കനാബിനോയ്ഡാണിത്. എന്നാൽ ഇത് വളരെ രൂക്ഷമായ പ്രത്യാഘാതവും സ്വാധീനവുമാണ് ഉപയോഗിക്കുന്ന ആളിൽ ഉണ്ടാക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ആൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നുറപ്പാണ്. മാനസികാരോഗ്യ പാരമ്പര്യമുള്ളവരെ ഇത് കൂടുതൽ പ്രതികൂലമായി ബാധിക്കും.