- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിപൊയിലിലെ ബന്ധു വീട് സ്ഥിരം പീഡന കേന്ദ്രം; സൗകര്യങ്ങൾ ഒരുക്കിയത് കാമുകിയായ വീട്ടുടമ; സീനിയർ വിദ്യാർത്ഥിനിയും സംശയത്തിൽ; അമ്മമാരേയും വെറുതെ വിട്ടില്ല; നിർണ്ണായകമായത് രക്ഷകർത്താവിന്റെ ഇടപെടൽ; കായിക അദ്ധ്യാപകൻ മനീഷ് വില്ലാളി വീരൻ
കോഴിക്കോട് :പോക്സോ കേസിൽ അറസ്റ്റിലായ കട്ടിപ്പാറയിലെ സ്‌കൂൾ അദ്ധ്യാപകൻ മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള തന്റെ സഹായിയായ സ്ത്രീയുടെ വീട്ടിൽ വെച്ചെന്ന് പീഡനത്തിനിരയായ പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.
സ്‌കൂളിന് സമീപം വാടക കെട്ടിടത്തിൽ താമസ സൗകര്യമൊരുക്കിയ കുട്ടികളെ അധിക ദിവസവും താമസിപ്പിച്ചത് കട്ടിപ്പാറയിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കണ്ടെത്തി. കുട്ടികളെ പീഡനത്തിനിരയാക്കാൻ എല്ലാവിധ സൗകര്യങ്ങളും വീട്ടിൽ ഒരുക്കി നൽകിയത് വീട്ടുടമസ്ഥയായ സ്ത്രീയാണ് .
വീടിനകത്ത് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കുകയും, മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തിൽ തിരുമ്മിക്കുകയും മസാജ് ചെയ്യിപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ പുറത്ത് നിൽക്കെ തന്നെ സ്ത്രീയും അദ്ധ്യാപകനും മുറിക്കകത്ത് മണിക്കൂറുകൾ ചെലവിട്ടിരുന്നതായും കുട്ടികൾ പറഞ്ഞു.
അദ്ധ്യാപകന്റെ ഇംഗിതത്തിന് വഴങ്ങാത്തവർക്കെതിരെ തെറിയഭിഷേകവും, മർദ്ദനവും പതിവാണ്. യാദൃശ്ചികമായി നെല്ലിപ്പൊയിലിലെ വീട്ടിൽ എത്തിയ ഒരു വിദ്യാർത്ഥിനിയുടെ മാതാവ് തന്നെ കണ്ടെത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്, ഇവരെ കണ്ടതോടെ അദ്ധ്യാപകന്റെ മുറിയിൽ നിന്നും കുട്ടികൾ പിൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
സാഹചര്യങ്ങൾ പന്തിയില്ലെന്ന് കണ്ട് ഇവരുടെ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. എന്നാൽ കുട്ടിയെ തിരികെയെത്തിക്കാൻ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ ഫോണിലൂടെ തന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുന്നതും, അമ്മ വന്ന അവസരത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നതുമായ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കുട്ടിയുടെ മാതാവിനോടും അദ്ധ്യാപകൻ മോശമായ രീതിയിൽ പെരുമാറിയിരുന്നു. കുട്ടിയോടും, മാതാവിനോടും പ്രണയാഭ്യർത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടുന്നതുമായ ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. അദ്ധ്യാപകന്റെ കൂടെ തന്നെ അന്തിയുറങ്ങാറുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയ സീനിയർ കായികതാരമായ വിദ്യാർത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
മറ്റു കുട്ടികളെ നിർബന്ധിച്ച് അദ്ധ്യാപകന്റെ കിടപ്പുമുറിയിൽ എത്തിക്കാൻ ഈ വിദ്യാർത്ഥിനി സമ്മർദ്ദം ചെലുത്തിയിരുന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്. മിനീഷ് നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിലും ഏതാനും പേർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. രണ്ട് പോകാസോയടക്കം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു, ഒരെണ്ണം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലേക്ക് താമരശ്ശേരിയിൽ നിന്നും റഫർ ചെയ്തു.
ഇന്നലെ പരാതി നൽകിയ വിദ്യാർത്ഥിനിയും ,അമ്മയും നേരത്തെ അദ്ധ്യാപകനെതിരെ സ്‌കൂൾ ഹെഡ്‌മാമാസ്റ്റർക്ക് നൽകിയിരുന്ന പരാതിയുടെ പകർപ്പും പൊലീസിന് കൈമാറി.