ജയ്പൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോർപുര സ്വദേശിനിയായ മനീഷ് ആണ് ഭർത്താവിനെ കൊന്നത്.

ഏറെക്കാലമായി ദുബായിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് കഴിഞ്ഞയാഴ്ച വീടിനുള്ളിലെ മുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഇയാൾ ദുബായിൽ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു.

മൂന്നുമാസം മുമ്പ് ഇവർ ഡ്രൈവറിനൊപ്പം ഒളിച്ചോടി. എന്നാൽ ഏതാനം ദിവസങ്ങൾക്കുള്ളിൽ ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കാമുകനായ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ഭർത്താവിന്റെ കൊലപാതകം ആസുത്രണം ചെയ്തത് എന്നു പറയുന്നു.

യുവാവിന്റെ വീട്ടുകാരുടെ പരാതിയിൽ യുവതിക്കും കാമുകനും എതിരെ കേസ് എടുത്തു. ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിട്ടുണ്ട്.