കണ്ണുർ: കണ്ണൂർ വിസ്മയ ടൂർ കോർഡിനേറ്ററും അന്തരിച്ച സിപിഎം നേതാവ് സി.ഭാസ്‌കരന്റെ മകനുമായ മനേഷ് ഭാസ്‌കർ (43) കോവിഡ് ബാധിതനായി മരണമടഞ്ഞു. ചെന്നൈയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മനേഷ് അസുഖം മൂർച്ഛിച്ച് ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.

എസ് എഫ് ഐ യുടെ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റും ചിന്ത പബ്ലിക്കേഷൻസ് പത്രാധിപരുമായിരുന്ന കണ്ണൂർ വേങ്ങാട് തെരുവിലെ പരേതനായ സി ഭാസ്‌കരന്റെ മകനാണ് മനേഷ് ഭാസ്‌കർ വിസ്മയ ടൂർ കോർഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു
മാതാവ് : തുളസി ഭാസ്‌കർ സഹോദരൻ : ദിനേശ് ഭാസ്‌കർ ( മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് )