- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ മംഗളം ഓഫീസിലേക്ക് പൊലീസ് എത്തിയത് മൂന്ന് വാഹനങ്ങളിൽ; കോടതി ഉത്തരവിന് പിന്നാലെ എത്തിയപ്പോൾ അറസ്റ്റ് ഭയന്ന് ജീവനക്കാർ; മൊബൈൽ ഫോൺ ഒഴികെ നിരവധി രേഖകൾ പിടിച്ചെടുത്ത് സംഘം; മുൻകൂർ ജാമ്യം തേടി ഒൻപത് പ്രതികളും
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോൺകെണി വിവാദത്തിൽ മംഗളം ചാനലിനെതിരെ പൊലീസ് കടുത്ത നടപടികളെടുക്കുമെന്ന് സൂചന. 9 പ്രതികളുടേയും മുൻകൂർ ജാമ്യത്തെ എതിർക്കും. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്തെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഫോൺസംഭാഷണത്തിന്റെ പൂർണരൂപം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ചാനലിലെ ഓരോ വകുപ്പ് മേധാവികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖിക്കുന്നുണ്ട്. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക തെളിവെടുപ്പിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നത്തെ പരിശോധന. കേസിൽ ഒമ്പത് പേരെ പ്രതികളാക്കിയാണ് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇതനുസരിച്ച് പ്രതികളോട് ചോദ്യംചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആരും ഹാജരായില്ല. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. മൂന്ന് വാഹനങ്ങളിലെത്തി
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോൺകെണി വിവാദത്തിൽ മംഗളം ചാനലിനെതിരെ പൊലീസ് കടുത്ത നടപടികളെടുക്കുമെന്ന് സൂചന. 9 പ്രതികളുടേയും മുൻകൂർ ജാമ്യത്തെ എതിർക്കും. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്തെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്.
ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഫോൺസംഭാഷണത്തിന്റെ പൂർണരൂപം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ചാനലിലെ ഓരോ വകുപ്പ് മേധാവികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖിക്കുന്നുണ്ട്. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക തെളിവെടുപ്പിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നത്തെ പരിശോധന. കേസിൽ ഒമ്പത് പേരെ പ്രതികളാക്കിയാണ് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇതനുസരിച്ച് പ്രതികളോട് ചോദ്യംചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആരും ഹാജരായില്ല. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്.
മൂന്ന് വാഹനങ്ങളിലെത്തിയായിരുന്നു റെയ്ഡ്. ഓഫീസിലുണ്ടായിന്ന ജീവനക്കാരെല്ലാം പൊലീസിനെ കണ്ട് ഭയന്നു. അറസ്റ്റ ചെയ്യുമോ എന്ന ആശങ്കയും പടർന്നു. റജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകളും ലൈസൻസ് വിവരങ്ങളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്‌കും പെൻഡ്രൈവും പൊലീസ് ശേഖരിച്ചു. പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാൻ കഴിയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാടു വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ സംഘം ഉച്ചകഴിഞ്ഞു മൂന്നോടെ പരിശോധന ആരംഭിച്ചത്. ഇതു നാലു മണിക്കൂറിലേറെ നീണ്ടു. മൂന്നു സംഘങ്ങളായിട്ടായിരുന്നു പരിശോധന. ചില ഡിജിറ്റൽ തെളിവു ലഭിച്ചെങ്കിലും യുവതി വിളിച്ച മൊബൈൽ ഫോൺ ലഭിച്ചിട്ടില്ല.
ചാനൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അടക്കം പ്രതിപ്പട്ടികയിലുള്ള ഒൻപതു പേരും മൊഴി നൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരുന്നെങ്കിലും ഇതുവരെ ആരും ഹാജരായില്ല. കഴിഞ്ഞ ദിവസവും അന്വേഷണ സംഘം ചാനലിൽ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അന്നു ബന്ധപ്പെട്ട ജീവനക്കാർ ഇല്ലാതിരുന്നതിനാലാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. രേഖകളുടെ വിശദ പരിശോധനകൾക്കു ശേഷം തുടർനടപടി തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു. രാത്രി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. ശശീന്ദ്രനും ചാനൽ ലേഖികയുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം കൈമാറാൻ ചാനലിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശശീന്ദ്രന്റെ അശ്ലീലച്ചുവയുള്ള സംഭാഷണം സംപ്രേഷണം ചെയ്തിന്റെ പേരിലാണു കേസ്.
അതിനിടെ കേസിലെ പ്രതികൾ സമർപ്പിച്ച മൂന്നു മുൻകൂർ ജാമ്യാപേക്ഷകളിലും വാദം കേൾക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഈ സമയം സർക്കാരിന് വേണ്ടി ഹാജരായ ഡയറക് ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് പറയാനാകില്ലെന്ന് കോടതിയെ അറിയിച്ചു. പ്രതികളോട് ചോദ്യംചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല എന്ന വിവരവും കോടതിയെ ധരിപ്പിച്ചു.
രാവിലെ 10 മണിമുതൽ എട്ട് മണിവരെ ഐജി അടക്കമുള്ള ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിനായി കാത്തിരുന്നെങ്കിലും പ്രതികൾ എത്തിയില്ല എന്ന് കേട്ട കോടതി പ്രതികൾ നിയമം അനുസരിക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു