- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യമാദ്ധ്യമ രംഗത്ത് മംഗളവുമെത്തുന്നു; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂസ് ചാനൽ തുടങ്ങുമെന്ന് പ്രഖ്യാപനം; തലപ്പത്ത് ആർ അജിത്കുമാറും വി ഉണ്ണികൃഷ്ണനും
തിരുവനന്തപുരം: മംഗളം ഗ്രൂപ്പും ദൃശ്യമാദ്ധ്യമ രംഗത്തേക്ക്. മംഗളം ദിനപത്രത്തിന്റെയും ഒട്ടേറെ ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകരായ മംഗളം, ന്യൂസ് ചാനലുമായാണ് ദൃശ്യമാദ്ധ്യമ രംഗത്തേക്ക് കടന്ന് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംപ്രേഷണം ആരംഭിക്കുന്ന ചാനൽ എച്ച്.ഡി. സാങ്കേതിക വിദ്യ ഉൾപ്പടെ ആധുനിക സങ്കേതങ്ങളാണ് പ്
തിരുവനന്തപുരം: മംഗളം ഗ്രൂപ്പും ദൃശ്യമാദ്ധ്യമ രംഗത്തേക്ക്. മംഗളം ദിനപത്രത്തിന്റെയും ഒട്ടേറെ ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകരായ മംഗളം, ന്യൂസ് ചാനലുമായാണ് ദൃശ്യമാദ്ധ്യമ രംഗത്തേക്ക് കടന്ന് വരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംപ്രേഷണം ആരംഭിക്കുന്ന ചാനൽ എച്ച്.ഡി. സാങ്കേതിക വിദ്യ ഉൾപ്പടെ ആധുനിക സങ്കേതങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ചാനലിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പരസ്യം പുറത്ത് വന്ന് കഴിഞ്ഞു.
ഏഷ്യയിലെ സർക്കുലേഷൻ റിക്കോർഡ് സൃഷ്ടിച്ച മംഗളം വാരിക ഉൾപ്പടെയുള്ളവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനം എഫ്.എം. റേഡിയോ രംഗത്തേക്കും കടന്ന് കഴിഞ്ഞു. മലയാളത്തിന് പുറമേ കന്നഡയിലും ജനപ്രിയ പ്രസിദ്ധീകരണങ്ങൾ ഗ്രൂപ്പിന്റേതായുണ്ട്. ദൃശ്യമാദ്ധ്യമ രംഗത്തും ഓൺലൈനിലും ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പദ്ധതികളാണ് ഗ്രൂപ്പിനുള്ളത്.
സ്ഥാപകൻ എം.സി.വർഗീസിന്റെ പാത പിന്തുടർന്ന് മക്കൾ സാബു വർഗീസും സാജൻ വർഗീസുമാണ് ഗ്രൂപ്പിന്റെ ആധുനികവൽകരണത്തിനും വൈവിധ്യവൽകരണത്തിനും ചുക്കാൻ പിടിക്കുന്നത്. ചീഫ് എഡിറ്റർ സ്ഥാനത്ത് സാബു വർഗീസും മാനേജിങ് ഡയറക്ടർ സ്ഥാനത്ത് സാജൻ വർഗീസും പുത്തൻ പദ്ധതികൾക്ക് നേതൃത്വം നൽകുന്നു. മംഗളം ഗ്രൂപ്പ് സിഇഒ.: ആർ.അജിത് കുമാറാണ് ചാനൽ പദ്ധതിയുടെയും നേതൃപദവിയിൽ. പത്ര ദൃശ്യമാദ്ധ്യമ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള വി.ഉണ്ണിക്കൃഷ്ണനാണ് ചാനൽ പ്രവർത്തനങ്ങളുടെയും വാർത്താ വിഭാഗത്തിന്റെയും ഏകോപന ചുമതല.
ഇന്ത്യയിലും വിദേശത്തും വിവിധ ചാനലുകളുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ശ്യാംകുമാർ മംഗളം ചാനലിൽ ചുമതലയേറ്റു. തിരുവനന്തപുരത്താണ് ചാനലിന്റെ ആധുനിക സ്റ്റുഡിയോയും ന്യൂസ് ഡെസ്‌കും പ്രവർത്തിക്കുക. കൊച്ചിയിലും സ്റ്റുഡിയോ സംവിധാനം ഉണ്ടാകും. കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തും വാർത്താ ബ്യൂറോകളും പ്രവർത്തിക്കും. മംഗളം പത്രവും പ്രസിദ്ധീകരണങ്ങളും പരസ്യദാതാക്കളുമായി പതിറ്റാണ്ടുകളായി കാത്തു സൂക്ഷിക്കുന്ന ദൃഢബന്ധമാകും ചാനൽ പ്രവർത്തനങ്ങൾക്കും ശക്തി പകരുമെന്നാണ് മംഗളം ഗ്രൂപ്പിന്റെ പ്രതീക്ഷ.
മലയാള മാദ്ധ്യമ രംഗത്തെ അതിശക്തമായ മൽസര സാഹചര്യത്തിൽ വ്യത്യസ്തതയിലൂടെ ശക്തമായ സാന്നിധ്യം ഉറപ്പിച്ച മംഗളം പത്രത്തിന്റെ ചാനലും വ്യത്യസ്തത അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. വിവിധ ചാനലുകളിൽ അനുഭവ സമ്പത്തുള്ളവരെയും പുതിയ പ്രതിഭകളെയും അണിനിരത്തിയാകും ചാനലിന്റെ പ്രവർത്തനം രൂപപ്പെടുത്തുക.