- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യാന്വേഷണ വിഭാഗം വീട് വളഞ്ഞ് നീക്കങ്ങൾ നിരീക്ഷിച്ചു തുടങ്ങിയതോടെ മംഗളത്തിന്റെ 'ഇര' ആത്മഹത്യാ ഭീഷണിയുമായി എംഡിയുടെ മുന്നിലെത്തി; അഭിഷേക് ബച്ചനോട് സ്വയം ഉപമിച്ച് പിടിച്ചു നിൽക്കാനുള്ള നാലു ദിവസത്തെ ശ്രമം ഉപേക്ഷിച്ചത് പിണറായിയുടെ പൊലീസ് പിടിമുറുക്കിയപ്പോൾ; ഉത്തരവാദിത്തം ലേഖികയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ നീക്കവുമായി അജിത് കുമാർ
തിരുവനന്തപുരം: നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ പാഠങ്ങൾ മലയാളികൾക്ക് പഠിപ്പിച്ചുകൊടുത്ത മംഗളം ടെലിവിഷൻ ചാനൽ ആരംഭിച്ച് നാലുദിവസത്തിനുള്ളിൽ കേരള സമൂഹത്തിനോട് മാപ്പുപറഞ്ഞിരിക്കുന്നു. സ്റ്റിങ് ഓപ്പറേഷൻ, ഹണിട്രാപ്പ് എന്നിവ തങ്ങൾ ചെയ്തിട്ടില്ലെന്നും എല്ലാം ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ കുറ്റമാണെന്നും വ്യാഴാഴ്ച വൈകിട്ടുവരെ ആവർത്തിച്ചുപറഞ്ഞ മംഗളം എംഡി ആർ അജിത്കുമാർ തീരുമാനം മാറ്റിയത് രാത്രി ഒമ്പതിനുശേഷമാണ്. എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ ഫോൺ സംഭാഷണം മംഗളം ടെലിവിഷൻ പുറത്തു വിട്ടത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും നവമാധ്യമങ്ങളിൽ ചർച്ചകൾ നടന്നു. സോഷ്യൽ മീഡിയയിൽ വന്ന ആരോപണങ്ങൾക്ക് മറുപടിയുന്ന ചാനൽ സിഇഒയുടെ പരിപാടിക്കും വൻ വിമർശനമാണ് സോഷ്യൽ മീഡിയിയിൽ നടക്കുന്നത്. പ്രശസ്തരായ മാധ്യമപ്രവർത്തകർ തന്നെ മംഗളം പുറത്തുവിട്ട വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയരുന്നു. ഐശ്വര്യ റായ് എന്തിനാ അഭിഷേക് ബച്ചനെ കെട്ടിയത് എന്ന് ചോദിക്കുന്നതുപ
തിരുവനന്തപുരം: നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ പാഠങ്ങൾ മലയാളികൾക്ക് പഠിപ്പിച്ചുകൊടുത്ത മംഗളം ടെലിവിഷൻ ചാനൽ ആരംഭിച്ച് നാലുദിവസത്തിനുള്ളിൽ കേരള സമൂഹത്തിനോട് മാപ്പുപറഞ്ഞിരിക്കുന്നു. സ്റ്റിങ് ഓപ്പറേഷൻ, ഹണിട്രാപ്പ് എന്നിവ തങ്ങൾ ചെയ്തിട്ടില്ലെന്നും എല്ലാം ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ കുറ്റമാണെന്നും വ്യാഴാഴ്ച വൈകിട്ടുവരെ ആവർത്തിച്ചുപറഞ്ഞ മംഗളം എംഡി ആർ അജിത്കുമാർ തീരുമാനം മാറ്റിയത് രാത്രി ഒമ്പതിനുശേഷമാണ്.
എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ ഫോൺ സംഭാഷണം മംഗളം ടെലിവിഷൻ പുറത്തു വിട്ടത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും നവമാധ്യമങ്ങളിൽ ചർച്ചകൾ നടന്നു. സോഷ്യൽ മീഡിയയിൽ വന്ന ആരോപണങ്ങൾക്ക് മറുപടിയുന്ന ചാനൽ സിഇഒയുടെ പരിപാടിക്കും വൻ വിമർശനമാണ് സോഷ്യൽ മീഡിയിയിൽ നടക്കുന്നത്. പ്രശസ്തരായ മാധ്യമപ്രവർത്തകർ തന്നെ മംഗളം പുറത്തുവിട്ട വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയരുന്നു. ഐശ്വര്യ റായ് എന്തിനാ അഭിഷേക് ബച്ചനെ കെട്ടിയത് എന്ന് ചോദിക്കുന്നതുപോലെയാണ് മംഗളത്തിന് നേരെ വരുന്ന ചോദ്യങ്ങൾ എന്നായിരുന്നു അജിത് കുമാറിന്റെ ചോദ്യം. ഇതാണ് ഒറ്റ രാത്രിയിൽ മാറിയത്.
മംഗളം ചാനൽ എന്നും നന്മയുടെ പക്ഷത്താണെന്നും, മന്ത്രിയെ കുടുക്കിയത് ചാനൽ ജീവനക്കാരിയുടെ സ്വർത്ഥ താൽപര്യമാണെന്നും അജന്താലയം അജിത് കുമാർ ഉളുപ്പില്ലാതെ മാറ്റിപ്പറഞ്ഞു. എല്ലാത്തിനും 'ലേലു അല്ലു'-പറഞ്ഞതോടെ ഒന്നും അവസാനിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം. ഇനി കഥ മാറിമറിഞ്ഞത് എങ്ങനെയെന്ന് പറയാം. സ്റ്റിങ് ഓപ്പറേഷൻ നടത്തിയിട്ടില്ല എന്നു പറഞ്ഞുനടന്ന അജിത്കുമാർ ഒടുവിൽ എല്ലാം സ്റ്റിങ് ഓപ്പറേഷൻ ആണെന്ന് സമ്മതിച്ചപ്പോഴും അതിന്റെ ഉത്തരവാദിത്തം ഒരു ലേഖികയുടെ തയിൽ ചാർത്തിയാണ് തടിയൂരിയത്.
എന്നാൽ ഈ ലേഖികയെ വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടത്തെ കണിയാപുരത്തെ വീടിന് മുന്നിൽ പൊലീസ് സംഘം നിലയുറപ്പിച്ചതോടെ ഇവർ അവിടെനിന്ന് സ്വന്തം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവർ പോയത് ശശീന്ദ്രനെ രഹസ്യ കേന്ദ്രത്തിലേക്കാണ്. അവിടെ നിന്ന് അവർ മംഗളത്തിന്റെ എംഡിയെ ബന്ധപ്പെട്ടു. പ്രശ്‌നങ്ങൾ കൈവിട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പോലും അവർ പറഞ്ഞു. ചാനലിന് വേണ്ടി നിന്ന തന്നെ കൈവിടരുതെന്നും ജ്യൂഡീഷ്യൽ അന്വേഷണവും മറ്റും തന്നെ ബാധിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം പൊലീസും എല്ലാം മനസിലാക്കിയെന്നറിഞ്ഞതോടെയാണ് മംഗളം ചാനൽ എല്ലാ കുറ്റവും ഏറ്റുപറയാൻ തയാറായത്.
മാപ്പ് പറഞ്ഞ് സർക്കാരിന്റെ കോപം അടക്കാനുള്ള തന്ത്രമാണ് അജിത് കുമാർ പയറ്റിയതെങ്കിലും കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും, മംഗളം ചാനലിനും വരാൻ പോകുന്നതെന്നാണ് സർക്കാർ തലത്തിൽനിന്ന് ലഭിക്കുന്ന സൂചന. അധാർമിക മാധ്യമപ്രവർത്തനത്തിന് കൂട്ടുനിന്നതിന് അജിത് കുമാറിനെ പത്രപ്രവർത്തക യൂണിയനിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചു. കൂടാതെ ഒരു മന്ത്രിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയതിനും, അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയതിനും പരാതിക്കാരുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. എൻസിപി യുവജന വിഭാഗം നേതാവുതന്നെ കേസ് നൽകിയിട്ടുണ്ട്. ഈ പരാതി പരിഗണിച്ചായിരിക്കും തുടർനടപടി.
നീല മാധ്യമപ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് മംഗളം ചാനലിന്റെ സംപ്രേഷണാനുമതി ചോദ്യം ചെയ്യാനും എൻസിപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബിജെപി, കോൺഗ്രസ്, സിപിഐ എം എന്നീ രാഷ്ട്രീയ പാർട്ടികളുമായി ഓരോ സംസ്ഥാനത്തിലും ഓരോ അടവ് നയം സ്വീകരിക്കുന്ന എൻസിപി കേന്ദ്ര നേതൃത്വത്തിന് എളുപ്പത്തിൽ ഇക്കാര്യം സാധ്യമാകുമെന്ന് സംസ്ഥാന നേതാക്കൾ സൂചിപ്പിക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും കടുത്ത പ്രതിസന്ധിയിലേക്കാണ് മംഗളം നീങ്ങുന്നത്.