- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് കുമാറിനെ അറസ്റ്റ് ചെയ്തേക്കും; വനിതാ ജേർണലിസ്റ്റ് മാപ്പുസാക്ഷിയായാൽ സ്ത്രീ ചൂഷണത്തിനും കേസു വരും; തേൻകെണിയിൽ ചാനൽ സിഇഒ അടക്കം ഒൻപത് പേരെ പ്രതിയാക്കി ജാമ്യമില്ലാ കേസ്; ഖേദ പ്രകടനം നടത്തിയെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: മന്ത്രിയെ പുറത്താക്കിയ തേൻ കെണിയിൽ മംഗളം ഉന്നതരായ 9 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരേ ഐടി ആക്ടും ഗുഢാലോചനക്കുറ്റവും ചുമത്തി. ഇവരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. മംഗളം അജിത് കുമാറിന്റെ പേര് മാത്രമാണ് നിലവിൽ എഫ് ഐ ആറിലുള്ളത്. ഖേദ പ്രകടനത്തിന്റെ സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്ന് സൂചനകളെത്തി. എന്നാൽ കർശന നടപടി വേണമെന്ന് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്നലെ മംഗളം ചാനലിൽ നടത്തിയ ഖേദ പ്രകടനത്തിൽ എട്ട് പേരടങ്ങിയ എഡിറ്ററിയൽ ടീമാണ് തേൻ കെണി വിവാദത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് 9 പേർക്കെതിരെ എഫ് ഐ ആർ ഇട്ടിരിക്കുന്നത്. ഇതിൽ എഡിറ്റോറിയിൽ ടീമിലുള്ളവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. ഈ സാഹചര്യത്തിൽ അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് സാധ്യത. അജിത് കുമാറിനെ ചോദ്യം ചെയ്ത് ബാക്കിയുള്ള പ്രതികളിലേക്ക് അന്വേഷണം എത്തിക
തിരുവനന്തപുരം: മന്ത്രിയെ പുറത്താക്കിയ തേൻ കെണിയിൽ മംഗളം ഉന്നതരായ 9 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരേ ഐടി ആക്ടും ഗുഢാലോചനക്കുറ്റവും ചുമത്തി. ഇവരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
മംഗളം അജിത് കുമാറിന്റെ പേര് മാത്രമാണ് നിലവിൽ എഫ് ഐ ആറിലുള്ളത്. ഖേദ പ്രകടനത്തിന്റെ സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്ന് സൂചനകളെത്തി. എന്നാൽ കർശന നടപടി വേണമെന്ന് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്നലെ മംഗളം ചാനലിൽ നടത്തിയ ഖേദ പ്രകടനത്തിൽ എട്ട് പേരടങ്ങിയ എഡിറ്ററിയൽ ടീമാണ് തേൻ കെണി വിവാദത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് 9 പേർക്കെതിരെ എഫ് ഐ ആർ ഇട്ടിരിക്കുന്നത്. ഇതിൽ എഡിറ്റോറിയിൽ ടീമിലുള്ളവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. ഈ സാഹചര്യത്തിൽ അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് സാധ്യത. അജിത് കുമാറിനെ ചോദ്യം ചെയ്ത് ബാക്കിയുള്ള പ്രതികളിലേക്ക് അന്വേഷണം എത്തിക്കാനാണ് തീരുമാനം. തേൻ കെണിയിലെ ഇരയായ പെൺകുട്ടിയെ കുറിച്ചും പൊലീസിന് വ്യക്തത വരുത്താൻ അജിത് കുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
വാർത്തയുടെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യാജവാർത്ത, വ്യാജ രേഖയ്ക്കൽ ചമയ്ക്കൽ, ഗൂഢാലോചന, ഇലക്ട്രേണിക്‌സ് മാധ്യമങ്ങളുടെ ദുരപയോഗം, ഐടിആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശശീന്ദ്രനെ വിളിച്ച സ്ത്രീ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ സ്ത്രീയുടെ പരാതി എന്താണ്, ഫോൺ വിളിച്ചതിനുപിന്നിലെ യഥാർഥ കാരണം എന്ത് തുടങ്ങിയവ കണ്ടെത്തണമെന്നാണ് ആവശ്യം. വനിതാ മാധ്യമപ്രവർത്തകരെ പൊതുസമൂഹത്തിനുമുന്നിൽ മോശക്കാരായി ചിത്രീകരിക്കാൻ മംഗളം ചാനൽ ഇടയാക്കിയ സാഹചര്യത്തിലാണ് പരാതി നൽകിയത്.
സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും മംഗളം കെണിക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു. എൻസിപിയുടെ യുവജനവിഭാഗവും പരാതി നൽകി. ശശീന്ദ്രനോടൊപ്പം പൊതുവേദിയിൽ നിൽക്കുന്ന ഫോട്ടോ മംഗളം ചാനലിലെ ചിലർ പ്രചരിപ്പിച്ചതിനെതിരെ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്ററർ ചെയ്തിട്ടുണ്ട്.