- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചോടിയതിനെ തുടർന്ന് കാമുകന് കോടികൾ കൊടുത്ത് തിരിച്ചു കൊണ്ടു വന്ന കേരള മന്ത്രിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സൂചന; ഒളിച്ചോട്ടം രഹസ്യമാക്കി വച്ച പൊലീസ് ഓഫീസർ തന്നെ ആത്മഹത്യാ ശ്രമവും രഹസ്യമാക്കി മുഖം രക്ഷിക്കാൻ ശ്രമം
തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചെന്ന വാർത്ത അർദ്ധ സത്യമാത്രം. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വാർത്ത. മംഗളം പത്രമാണ് ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ട് പോകൽ അല്ല നടന്നതെന്നും മന്ത്രിയുടെ മകൾ അന്യമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നുമാണ് സ്ഥിരീകരണം ലഭിക്കുന്നത്. പെൺകുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാൻ അഞ്ച് കോടി നൽകിയെന്നാണ് സൂചന. നാട്ടിലെത്തിച്ച മന്ത്രിയുടെ മകൾ പ്രണയം പൊളിഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതീവ രഹസ്യമായി ഇക്കാര്യം വച്ച മന്ത്രി സ്വകാര്യ ആശുപത്രിയിൽ മകളെ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ മകളുടെ ചികിൽസ പുറത്തുവന്നതോടെയാണ് ഡൽഹിയിലെ തട്ടിക്കൊണ്ട് പോകലിന് പുറകിൽ തീവ്രവാദ സംഘടനകളുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഒളിച്ചോടിയെ പെൺകുട്ടിയെ കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന
തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചെന്ന വാർത്ത അർദ്ധ സത്യമാത്രം. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വാർത്ത. മംഗളം പത്രമാണ് ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ട് പോകൽ അല്ല നടന്നതെന്നും മന്ത്രിയുടെ മകൾ അന്യമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നുമാണ് സ്ഥിരീകരണം ലഭിക്കുന്നത്. പെൺകുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാൻ അഞ്ച് കോടി നൽകിയെന്നാണ് സൂചന.
നാട്ടിലെത്തിച്ച മന്ത്രിയുടെ മകൾ പ്രണയം പൊളിഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതീവ രഹസ്യമായി ഇക്കാര്യം വച്ച മന്ത്രി സ്വകാര്യ ആശുപത്രിയിൽ മകളെ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ മകളുടെ ചികിൽസ പുറത്തുവന്നതോടെയാണ് ഡൽഹിയിലെ തട്ടിക്കൊണ്ട് പോകലിന് പുറകിൽ തീവ്രവാദ സംഘടനകളുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഒളിച്ചോടിയെ പെൺകുട്ടിയെ കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മന്ത്രി തിരിച്ചു പിടിക്കുകയായിരുന്നു. അ്തീവ രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം മംഗളത്തിൽ തട്ടിക്കൊണ്ട് പോകൽ വാർത്തയായി. കുറച്ചു ദിവസമായി മന്ത്രിയുടെ മകൾ ചികിൽസയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന. ഡൽഹിയിലെ തട്ടിക്കൊണ്ട് പോകൽ അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികൾക്കൊപ്പമെത്തി ഡൽഹിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നുവെന്നായിരുന്നു മംഗളം വാർത്ത.
മംഗളം റിപ്പോർട്ടിലെ മറ്റ് വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു: പെൺകുട്ടി ഇപ്പോൾ നാട്ടിലുണ്ട്. ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നൽകിയതായാണ് സൂചന. എന്നാൽ, എത്ര തുക നൽകിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീർക്കുകയും ചെയ്തു. ഡൽഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ടു രഹസ്യമായാണു വിവരങ്ങൾ തിരുവനന്തപുരത്തെത്തിച്ചത്. തുടർന്ന് മന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സംഭവത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടുനീങ്ങിയത്.
ഒരു കാരണവശാലും പൊലീസിൽ പരാതിപ്പെടരുതെന്നു നിർദ്ദേശിച്ച ഈ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും മന്ത്രിയെ ധരിപ്പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇക്കാര്യം പുറത്തായാൽ തന്റെ രാഷ്ട്രീയഭാവിക്കും അത് അപകടം സൃഷ്ടിക്കുമെന്ന് മനസിലാക്കിയ മന്ത്രി, തന്റെ അടുത്ത അനുയായികളുമായി ഡൽഹിയിലെത്തുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്നെ കുട്ടിയെ കണ്ടെത്തി. ഡൽഹിയിൽ കുട്ടിയുമായി ബന്ധമുള്ളവർ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരാതി വാങ്ങാതെയും പുറത്ത് അധികം പേരറിയാതെയും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം ഡേറ്റ് ലൈനിലുള്ള ഈ വാർത്തയ്ക്ക് ആരുടേയും ബൈലൈൻ മംഗളം പത്രം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പേര് മനസ്സിലാകുന്ന സൂചനകളുമുണ്ടായിരുന്നില്ല. ഈ വിഷയം പൊലീസിൽ രജിസ്റ്റർ ചെയ്യപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ മംഗളം വാർത്ത കൊടുത്തത്. ഇപ്പോൾ ആത്മഹത്യാ ശ്രമവും പൊലീസിന് മുന്നിൽ കേസായി എത്തുന്നില്ല. അതുകൊണ്ട് തന്നെ മന്ത്രിയുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ ഇടനാഴിയിലെല്ലാം സജീവ അടക്കം പറച്ചിലിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.
- മെയ് ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ