- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ചെയ്തത് ഏൽപ്പിച്ച കത്രിക കൊടുക്കുന്ന ജോലി മാത്രം; തിരൂരങ്ങാടിയിലെ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് എത്തിയത് ഇവന്റ് മാനേജ്മെന്റ് പ്രതിനിധിയായി; നടന്നത് ശശീന്ദ്രനെ 'പെണ്ണു പിടിയനാക്കാനുള്ള' ബോധപൂർവ്വമായ ശ്രമം; യുവതിയുടെ മൊഴി മംഗളത്തെ വെട്ടിലാക്കും
മലപ്പുറം: വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മംഗളം സിഇഒ അജിത്കുമാർ, ന്യൂസ് എഡിറ്റർ എസ്.വി പ്രദീപ് എന്നിവരടക്കം 9 മംഗളം ജീവനക്കാരിലേക്ക് അന്വേഷണം. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനൊപ്പം ഉദ്ഘാടന ചടങ്ങിൽ പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇവർക്കെതിരെ അന്വേഷണം. പെൺകുട്ടിയും സഹോദരനും മലപ്പുറം പൊലീസ് മേധാവി, പരപ്പനങ്ങാടി പൊലീസ് എന്നിവർക്ക് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിവൈഎസ്‌പി മോഹനചന്ദ്രന് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. താനൂർ സി.ഐ സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. മന്ത്രി എ.കെ ശശീന്ദ്രനെതിരെ മംഗളം ചാനൽ വാർത്ത പുറത്തു വിട്ടതിനു പിന്നാലെ ചാനലിനെതിരെ ഏറെ വിമർശനങ്ങളും എതിർപ്പുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലിന്റെ സിഇഒ, ന്യൂസ് എഡിറ്റർ എന്നിവരടങ്ങുന്ന സംഘം ശശീന്ദ്രൻ മറ്റൊരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽമീഡിയ രംഗത്തു വന്നിരുന്നു. ഫോട്ടോ പ
മലപ്പുറം: വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മംഗളം സിഇഒ അജിത്കുമാർ, ന്യൂസ് എഡിറ്റർ എസ്.വി പ്രദീപ് എന്നിവരടക്കം 9 മംഗളം ജീവനക്കാരിലേക്ക് അന്വേഷണം. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനൊപ്പം ഉദ്ഘാടന ചടങ്ങിൽ പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇവർക്കെതിരെ അന്വേഷണം. പെൺകുട്ടിയും സഹോദരനും മലപ്പുറം പൊലീസ് മേധാവി, പരപ്പനങ്ങാടി പൊലീസ് എന്നിവർക്ക് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിവൈഎസ്‌പി മോഹനചന്ദ്രന് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. താനൂർ സി.ഐ സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
മന്ത്രി എ.കെ ശശീന്ദ്രനെതിരെ മംഗളം ചാനൽ വാർത്ത പുറത്തു വിട്ടതിനു പിന്നാലെ ചാനലിനെതിരെ ഏറെ വിമർശനങ്ങളും എതിർപ്പുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലിന്റെ സിഇഒ, ന്യൂസ് എഡിറ്റർ എന്നിവരടങ്ങുന്ന സംഘം ശശീന്ദ്രൻ മറ്റൊരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽമീഡിയ രംഗത്തു വന്നിരുന്നു. ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം. മംഗളം മേധാവികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളിലൂടെ ഈ ഫോട്ടോ പ്രചരിപ്പിക്കുകയും പിന്നീട് പൊതു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെ ഫേസ്‌ബുക്കിലും വിവിധ അടിക്കുറിപ്പുകളിലായി ഇതേ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടു.
വ്യാജ പ്രചരണം നത്തിയതിനെതിരെ പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷം തുടങ്ങിയത്. ഈ ഫോട്ടോ സോഷ്യൽ മീഡിയയൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശശീന്ദ്രനെ മനപ്പൂർവം പെണ്ണു പിടിയനായി ചിത്രീകരിക്കാനുള്ള ലക്ഷ്യമാണ് പിന്നിലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ തന്നെ കടുത്ത അമർഷവും ഉണ്ടായി. ഫോൺസംഭാഷണത്തിലെ സ്ത്രീ ശബ്ദം ഈ പെൺകുട്ടിയുടേതാണെന്ന രൂപത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതിയുമായി രംഗത്തെത്തിയതോടെ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. സംഭവത്തിൽ പൊലീസ് അന്വേഷണം മംഗളം ജീവനക്കാരിലേക്കും എത്തിയിരിക്കുകയാണ്.
മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ച ഫോൺ സംഭാഷണത്തിലെ സ്ത്രീയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്ത് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്. മന്ത്രിയായിരിക്കേ ശശീന്ദ്രൻ ഏതോ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെൺകുട്ടിയെ വ്യാപകമായി അപമാനിച്ചത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണണം പുരോഗമിക്കുന്നത്.
തിരൂരങ്ങാടി മേഖലയിലെ ഒരു സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനചടങ്ങിൽ നാടമുറിക്കുന്നതിനിടെ താലമേന്തി നിൽക്കുന്ന പെൺകുട്ടി കത്രികയുമായി ശശീന്ദ്രന്റെ അടുത്തുനിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ അപമാനകരമായ രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കപ്പെട്ടത്. ഇന്റീരിയൽ ഡക്കറേഷന് പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടി ഇവന്റ്മാനേജ്മെന്റ് വഴിയാണ് മന്ത്രിയുടെ പരിപാടിക്കെത്തിയത്. പെൺകുട്ടിയടക്കം അഞ്ച് സഹപാഠികൾ ഈ പരിപാടിക്കെത്തിയിരുന്നു. തന്നെ ഏൽപ്പിച്ച കത്രിക കൊടുക്കുന്ന ജോലി ചെയ്യുന്ന ചിത്രം എടുത്താണ് മോശമായി പ്രചരിപ്പിക്കുന്നതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
പൊതുപരിപാടിയിലെ ചിത്രം മനഃപൂർവം പെൺകുട്ടിയെ അപമാനിക്കാൻ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പെൺകുട്ടിയുടെ പരാതിയിൽ ആവശ്യപ്പെട്ടത്. തന്റെ ഫോട്ടോ പ്രചരിപ്പിച്ച മംഗളം ജീവനക്കാരുടെ പേരുപറഞ്ഞായിരുന്നു പെൺകുട്ടി പരാതി നൽകിയിരുന്നത്. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരാൻ പൊതുവേദിയിലെ ചിത്രം ദുരുപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ മുഖം മറയ്ക്കാതെയാണ് ചിത്രം പ്രചരിപ്പിച്ചത്.
മാർച്ച് 26നായിരുന്നു പുതുതായി ആരംഭിച്ച മംഗളം ചാനൽ ആദ്യ ന്യൂസ് ബുള്ളറ്റിനിൽ മന്ത്രി എകെ.ശശീന്ദ്രനെതിരെ വാർ്ത്ത സംപ്രേഷണം ചെയ്തതത്. ഇത് പീന്നീട് ചാനലിനു തന്നെ തിരിച്ചടിയായി. കൂടുതൽ ന്യായീകരണവുമായി ചാനൽ അധികൃതർ രംഗത്തു വന്നത് വീണ്ടും തിരിച്ചടി സൃഷ്ടിച്ചു. മന്ത്രിയെ മോശക്കാരനായി ചിത്രീകരിക്കാനായി മന്ത്രിയും പരാതിക്കാരിയായ പെൺകുട്ടിയും നിൽക്കുന്ന ഫോട്ടോ ചാനൽ സിഇഒ അജിത് കുമാർ പത്രപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ഇന്നത്തെ പരിപാടിയിൽ മാർച്ച് 27ന് രാത്രി 11.30ഓടെയാണ് പോസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ രാത്രി 12.31ന് ന്യൂസ് എഡിറ്ററായ എസ്.വി പ്രദീപ് ഷാർപ്പ് ഐസ് ഗ്രൂപ്പിലുമിട്ടു. ഇതിനിടെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്‌ബുക്ക് പ്രൊഫൈലുകളിലും ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു.
പൊതുഗ്രൂപ്പുകളിൽ പോസ്ററ്റു ചെയ്ത മംഗളം ജീവനക്കാർക്കെതിരെ കടുത്ത അമർഷം ഓരോ ഗ്രൂപ്പിലുള്ളവർ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇത് മംഗളം സിഇഒ അജിത് ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ചിത്രങ്ങൾ സന്ദേശമായി ലഭിച്ച പത്രപ്രവർത്തകർ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. പലരും ഇക്കാര്യത്തിലുള്ള എതിർപ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ ഫോട്ടോ മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ്.വി പ്രദീപും ഷാർപ് ഐ എന്ന മറ്റൊരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മംഗളം ജീവനക്കാരിൽ പലരും ഇത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്നതിനെതിരെയാണ് പെൺകുട്ടിയുടെ സഹോദരൻ ഇന്ന് പൊലീസിൽ പരാതി നൽകിയത്. ശശീന്ദ്രനോടൊപ്പം പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചതിന്റെ ഉറവിടം തേടി പൊലീസും സൈബർ സെല്ലും നടത്തുന്ന അന്വേഷണം നിർണായക ഘട്ടത്തിലാണ്.
ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചവരുടെ ഐപി അഡ്രസും വിവരങ്ങളും ശേഖരിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ്‌ബുക്കിന് അപേക്ഷ സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു. വാട്സ് ആപ്പിൽ പ്രചരിപ്പിച്ചവർ വിവിധ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ മറ്റു ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതു ഗ്രൂപ്പുകളിൽ ഫോട്ടോ പ്രചരിപ്പിച്ച ഐഡികൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. പരാതിക്കാരിയിൽ നിന്നും മൊഴി ശേഖരിച്ചതായും തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.