കണ്ണൂർ: തളിപ്പറമ്പ്പട്ടുവം മംഗലശേരി പുഴയിൽ മത്സ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മുങ്ങിയ നിലയിൽ കാണപ്പെട്ടത്.

ഇന്നലെ രാത്രി തോണിയിൽ മത്സ്യം പിടിക്കാൻ മംഗലശേരി പുഴയിൽ പോയതായിരുന്നു. ഇന്ന് പുലർച്ചെ മംഗലശേരി നവോദയ ക്ലബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിൽ മുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കയ്യംങ്കോട്ട് നാരായണിയുടെയും പരേതനായ നാരായണന്റെയും മകനാണ്. ഭാര്യ: ഷൈനി. മകൾ: അനുഗ്രഹ. സഹോദരങ്ങൾ: രജിത, രൺജിത്ത് (മത്സ്യത്തൊഴിലാളി).