- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജന്റുമാർ വിദ്യാർത്ഥികളെ വലയിലാക്കും; അഡ്മിഷൻ നൽകിയ ശേഷം മാനേജ്മെന്റുകൾ തനിനിറം കാട്ടും; അവധി അധികമായാൽ നിലം തുടയ്ക്കൽ ശിക്ഷ: മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ -എഞ്ചിനീയറിഗ് കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് കടുത്ത പീഡനം
മംഗളൂരു: കർണ്ണാടകത്തിലെ സ്വകാര്യ -മെഡിക്കൽ -എഞ്ചിനീയറിഗ് കോളേജുകളിലെ മലയാളി വിദ്യാർത്ഥികൾക്കു പഠനം ദുസ്സഹമാകുന്നു. റാഗിഗും മാനേജുമെന്റിന്റെ പീഡനവും ഹോസ്റ്റലിലെ നിലവാരം കുറഞ്ഞ ഭക്ഷണം തുടങ്ങിയ കെടുകാര്യസ്ഥതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ വിരളമാണ്. ഒരു കൂട്ടം മാനേജുമെന്റുകൾ കടുത്ത നിയന്ത്രണം വച്ച് വിദ്യാർത്ഥികളെ പിഴിയുമ്പോൾ മറ്റൊരു വിഭാഗം റാഗിഗും മറ്റ് ക്രമക്കേടുകളും കൊണ്ട് മാനസികമായും ശാരീരീകമായും പീഡിപ്പിക്കുന്നതിന് കൂട്ട് നിൽക്കുന്നു. ഒരു കാലത്ത് കർണ്ണാടകത്തിൽ പോയി പഠനം പൂർത്തിയാക്കി അഭിമാനത്തോടെയാണ് മലയാളി വിദ്യാർത്ഥികൾ മടങ്ങി വന്നിരുന്നത്. എന്നാൽ അടുത്തിടെ കൂൺ പോലെ പൊന്തി വരുന്ന മെഡിക്കൽ എഞ്ചിനീയറിങ് കോളേജുകൾ മലയാളികളെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുകയാണെന്ന് തെളിയിക്കുകയാണ്. കർണ്ണാടകത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പഠനം തേടുന്നവർ 75 ശതമാനത്തിലേറേയും മലയാളിയായിരുന്നിട്ടും അതിനുള്ള പരിഗണന മാനേജിമെന്റ്ുകൾ നൽകുന്നില്ല. മലയാളി വിദ്യാർത്ഥികളെ കർണ്ണാടകത്തിലെത്തിക്കുന്
മംഗളൂരു: കർണ്ണാടകത്തിലെ സ്വകാര്യ -മെഡിക്കൽ -എഞ്ചിനീയറിഗ് കോളേജുകളിലെ മലയാളി വിദ്യാർത്ഥികൾക്കു പഠനം ദുസ്സഹമാകുന്നു. റാഗിഗും മാനേജുമെന്റിന്റെ പീഡനവും ഹോസ്റ്റലിലെ നിലവാരം കുറഞ്ഞ ഭക്ഷണം തുടങ്ങിയ കെടുകാര്യസ്ഥതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ വിരളമാണ്. ഒരു കൂട്ടം മാനേജുമെന്റുകൾ കടുത്ത നിയന്ത്രണം വച്ച് വിദ്യാർത്ഥികളെ പിഴിയുമ്പോൾ മറ്റൊരു വിഭാഗം റാഗിഗും മറ്റ് ക്രമക്കേടുകളും കൊണ്ട് മാനസികമായും ശാരീരീകമായും പീഡിപ്പിക്കുന്നതിന് കൂട്ട് നിൽക്കുന്നു.
ഒരു കാലത്ത് കർണ്ണാടകത്തിൽ പോയി പഠനം പൂർത്തിയാക്കി അഭിമാനത്തോടെയാണ് മലയാളി വിദ്യാർത്ഥികൾ മടങ്ങി വന്നിരുന്നത്. എന്നാൽ അടുത്തിടെ കൂൺ പോലെ പൊന്തി വരുന്ന മെഡിക്കൽ എഞ്ചിനീയറിങ് കോളേജുകൾ മലയാളികളെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുകയാണെന്ന് തെളിയിക്കുകയാണ്. കർണ്ണാടകത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പഠനം തേടുന്നവർ 75 ശതമാനത്തിലേറേയും മലയാളിയായിരുന്നിട്ടും അതിനുള്ള പരിഗണന മാനേജിമെന്റ്ുകൾ നൽകുന്നില്ല.
മലയാളി വിദ്യാർത്ഥികളെ കർണ്ണാടകത്തിലെത്തിക്കുന്ന ഏജന്റുമാരാണ് പ്രധാന വില്ലന്മാർ. എന്നാൽ ഈ ഏജന്റുമാർ മലയാളികളെന്നു മാത്രമല്ല കർണ്ണാടകത്തിലെ കോളേജുകളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണെന്നാണ് സത്യം. മാനേജുമെന്റിനുവേണ്ടി കോളേജിലെ സീറ്റിനു വില പേശുന്നതും ഉറപ്പിക്കുന്നതും പഠിച്ചറങ്ങിയ വിദ്യാർത്ഥികൾ തന്നെ. ഇവരുടെ ഒത്താശയോടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പിന്നെ പീഡന കാലമാണ്. മാഹിയിലെ ഒരു നിർമ്മാണ തൊഴിലാളിയുടെ മകൻ അവിടെ പ്രശസ്തമായ എഞ്ചിനീയറിങ് കോളേജിൽ ചേർന്നതാണ്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കവേ ഭക്ഷണം അനുദിനം മോശമായി.
അതേത്തുടർന്ന് ആഴ്ചയിലൊരിക്കൽ ട്രെയിൻ കയറി നാട്ടിലെത്തും. ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയാൽ തിങ്കളാഴ്ച പുലർച്ചെയാണ് മടക്കം. മംഗളൂരുവിലേക്കുള്ള ട്രെയിൻ പലപ്പോഴും താമസിക്കുന്നതിനാൽ ക്ലാസിലെത്താൻ അഞ്ചു മിനുട്ടോളം വൈകുന്നു. ഈ 5 മിനുട്ടിനു പിഴകൂടിക്കൂടി 50,000 രൂപവരെ അടച്ചു. സഹികെട്ട വിദ്യാർത്ഥി ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ച് ചുവരിൽ കോറിയിട്ടു. അതോടെ വീണ്ടും ഫൈൻ ചുമത്തി. പീഡനം സഹിക്കവയ്യാതായപ്പോൾ പഠനം തുടരനാവാതെ വിദ്യാർത്ഥി മടങ്ങാൻ ശ്രമിച്ചു. ടി.സി.വേണമെങ്കിൽ നാല് വർഷത്തെ ഫീസടക്കുക. അങ്ങനെ ഫീസടച്ച് രക്ഷപ്പെട്ടു. ഇങ്ങനെ ആയിരങ്ങൾ കർണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡിപ്പിക്കപ്പെടുന്നു.
പേരിൽ 3 ാം സ്ഥാനത്തുള്ള മംഗളൂരുവിലെ ഒരു മെഡിക്കൽ കേളേജിൽ മതിയായ സ്റ്റാഫ്നേഴ്സുമാരില്ല. നേഴ്സിന്റെ പണിയെടുപ്പിക്കുന്നത് പഠിക്കുന്ന വിദ്യാർത്ഥിനികളെക്കൊണ്ടാണ്. അത് മാത്രമല്ല നിലം തൂത്തുവാരുകകൂടി വേണം. അവധിയെടുത്താൽ കാര്യം കുഴഞ്ഞതു തന്നെ. ഒരു ലീവിന് മൂന്ന്ദിവസത്തെ എക്സ്ട്രാ ഡ്യൂട്ടി നിർവ്വഹിക്കണം. കോഴിക്കോട് ജില്ലയിലെ കുടിയേറ്റ മേഖലയിലെ ഒരു പെൺകുട്ടി അമ്മ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് പോയപ്പോൾ ആശുപത്രിയുടെ നിലം തുടക്കാനായിരുന്നു ശിക്ഷ. താൻ അവധിയെടുത്തത് അമ്മ മരിച്ചതിനാലാണെന്നും അതിനാൽ ഇതിൽ നിന്നും ഒഴിവാക്കണമെന്നും പറഞ്ഞപ്പോൾ വകുപ്പു തലവന്റെ മറുപടി ഇങ്ങനെ. ബന്ധുക്കൾ മരിച്ചാൽ മൂന്ന് ദിവസം മാത്രമാണ് അവധി.
അതിനപ്പുറമെടുത്താൽ ശിക്ഷ ഏറ്റു വാങ്ങണം. ഇത്തരം പീഡനകഥകൾ ഇവിടെ നിരവധിയാണ്. ആരെങ്കിലും പരാതി നൽകിയാൽ അവരെ തിരഞ്ഞ് പിടിച്ച് പ്രതികാരം ചെയ്യും. അതു കൊണ്ടു തന്നെ അവർ പ്രതികരിക്കാറില്ല. രക്ഷാകർത്താക്കളോട് പോലും വിദ്യാർത്ഥികൾ നടക്കുന്നതൊന്നും പറയാറില്ല. എന്നാൽ കോഴ്സ് പൂർത്തിയാക്കാതെ ടി.സി. വാങ്ങി തിരിച്ചുവരുന്നവരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. മലയാളികളെ ചൂഷണം ചെയ്യാനുള്ള വഴി മാത്രമാണ് കർണ്ണാടകത്തിലെ ഭൂരിഭാഗം പ്രൊഫഷണൽ കോളേജുകളിലും അരങ്ങേറുന്നത്.