- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗൾയാൻ പൂർണവിജയം; അഞ്ച് ഉപകരണങ്ങളും തടസ്സങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്നു; അഭിമാനത്തോടെ ഐഎസ്ആർഒ
പരിഹസിച്ച ചില പാശ്ചാത്യ രാജ്യങ്ങൾക്ക് ചുട്ടമറുപടിയേകിക്കൊണ്ട് ഇന്ത്യയുടെ മംഗൾയാൻ വിജയകരമായ പ്രവർത്തനം തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുമ്പ് മംഗൾയാൻ ലക്ഷ്യത്തിലെത്തില്ലെന്നായിരുന്ന പാശ്ചാത്യരുടെ കുപ്രചരണം. എന്നാൽ ലക്ഷ്യത്തിലെത്തിയപ്പോൾ അവരുടെ വായടഞ്ഞിരുന്നു. ചൊവ്വയിലെത്തി
പരിഹസിച്ച ചില പാശ്ചാത്യ രാജ്യങ്ങൾക്ക് ചുട്ടമറുപടിയേകിക്കൊണ്ട് ഇന്ത്യയുടെ മംഗൾയാൻ വിജയകരമായ പ്രവർത്തനം തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുമ്പ് മംഗൾയാൻ ലക്ഷ്യത്തിലെത്തില്ലെന്നായിരുന്ന പാശ്ചാത്യരുടെ കുപ്രചരണം. എന്നാൽ ലക്ഷ്യത്തിലെത്തിയപ്പോൾ അവരുടെ വായടഞ്ഞിരുന്നു. ചൊവ്വയിലെത്തിയെങ്കിലും മംഗൾയാൻ ശരിയായി പ്രവർത്തിക്കില്ലെന്നായിരുന്നു അവരിൽ പലരും പിന്നീട് കൊതിച്ചത്. എന്നാൽ അവരെയെല്ലാം നിരാശരാക്കിക്കൊണ്ടിതാ നമ്മുടെ ചൊവ്വാദൗത്യം പരിപൂർണ വിജയത്തോടെ പ്രവർത്തിച്ച് തുടങ്ങിയിരിക്കുകയാണ്. അതിലെ എല്ലാ ഉപകരണങ്ങളും പൂർണമായ തോതിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതോടെ അഭിമാനത്തിന്റെ കൊടുമുടിയേറിയിരിക്കുകയാണ് ഐഎസ്ആർഒ.
മാർസ് ഓർബിറ്റർ മിഷനിലെ (മോം) പേലോഡുകളെല്ലാം പ്രവർത്തിച്ചു തുടങ്ങിയെന്നും അവയിൽ നിന്നും വിവരങ്ങൾ ലഭിക്കാനാരംഭിച്ചുവെന്നുമാണ് ഐഎസ് ആർ ഒ ഉദ്യോഗസ്ഥന്മാർ വെളിപ്പെടുത്തുന്നത്. ഇവയെ വിശകലനം ചെയ്യാനാരംഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 24ന് മംഗൾയാൻ ലക്ഷ്യത്തിലെത്തിയതോടെ എലൈറ്റ് സ്‌പേസ് ക്ലബിലെത്തിയ ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ പര്യാപ്തമാണീ പുതിയ വിവരങ്ങൾ. 1350 കിലോഗ്രാം ഭാരമുള്ള ഈ ഓർബിറ്റർ സ്‌പേസ്‌ക്രാഫ്റ്റിൽ അഞ്ച് പേലോർഡുകൾ അഥവാ ഉപകരണങ്ങളാണുള്ളത്. മംഗൾയാന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായി വർത്തിക്കുന്നത് ഇവയാണ്. ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയാണിവയുടെ പ്രധാന ലക്ഷ്യം. ഒരു കാലത്ത് ഈ ഗ്രഹത്തിലുണ്ടായിരുന്ന ജനസാന്നിധ്യത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നത് പഠിക്കുകയും ഈ ഉപകരണങ്ങളുടെ ലക്ഷ്യമാണ.്
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപകരണമാണ് മീഥെയ്ൻ സെൻസർ ഫോർ മാർസ്(എംഎസ്എം). ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയ്‌ന്റെ(ഇഒ4) അളവ് കണക്കാക്കുകയാണ് ഈ ഉപകരണത്തിന്റെ ധർമം. പിപിബി ആക്വറസി, മാപ്പ് സോഴ്‌സുകൾ എന്നിവ ഉപയോഗിച്ചാണിത് സാധ്യമാകുന്നത്. ചൊവ്വയിലെ സ്ഥലങ്ങൾക്കും താപനിലയ്ക്കുമനുസരിച്ച് ഇവിടുത്തെ അന്തരീക്ഷത്തിൽ കാണുന്ന മീഥെയ്‌ന്റെ അളവുകളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇതൊക്കെ കൃത്യമായി കണക്കാക്കുന്നതിനുള്ള സൂക്ഷ്മമായ സാങ്കേതികവിദ്യകൾ അടങ്ങിയ സംവിധാനമാണ് മംഗൾയാനിലെ മീഥെയ്ൻ സെൻസർ ഫോർ മാർസ്. ജീവന്റെ സിംബലായാണ് മീഥെയ്‌നെ പരിഗണിച്ച് വരുന്നത്.
ഈ അഞ്ച് ഉപകരണങ്ങളിൽപ്പെട്ട മറ്റൊരു ഉപകരണമാണ് ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽ എപി).
ഇതൊരു അബ്‌സോർപ്ഷൻ സെൽ ഫോട്ടോമീറ്ററാണ്. ചൊവ്വയുടെ അപ്പർ അറ്റ്‌മോസ്ഫിയറിലുള്ള അതായത് എക്‌സോസ്ഫയർ, എക്‌സോബേസ് തുടങ്ങിയവ പോലുള്ള അന്തരീക്ഷ മേഖലകളിലുള്ള ലൈമാൻ ആൽഫ എമിഷനിലുള്ള ഡ്യൂട്ടീരിയത്തിന്റെയും ഹൈഡ്രജന്റെയും റിലേറ്റീവ് അബൻഡൻസ് കണക്കാക്കുന്ന സംവിധാനമാണ് എൽഎപി. ഇപ്രകാരം ഡ്യൂട്ടീരിയത്തിന്റയും ഹൈഡ്രജന്റെയും അബൻഡൻസ് റേഷ്യോ കണക്കാക്കുന്നതിലൂടെ ചൊവ്വാഗ്രഹത്തിൽ നിന്നും ജലം നഷ്ടപ്പെടുന്ന പ്രക്രിയകളെക്കുറിച്ചറിയാൻ നമുക്ക് സാധ്യമാകും. ഗ്രഹത്തിൽ ജലമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ഡ്യൂറ്റീരിയം ഇന്ധനമായി ഉപയോഗിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളാണ് ചൊവ്വയിൽ മനുഷ്യവാസത്തിനുള്ള ഊർജസ്രോതസ്.
മംഗൾയാന്റെ അടിസ്ഥാനമായി വർത്തിക്കുന്ന മറ്റൊരു പേലോഡാണ് മാർസ് എക്ലോഫെറിക് ന്യൂട്ട്രൽ കോംപോസിഷൻ അനൈലൈസർ(എം.ഇ.എൻ.സിഎ). എം.ഇ.എൻ.സിഎ എന്നാൽ ഒരു ക്വാർഡ്രപ്പിൾ മാസ്സ് സ്‌പെക്ട്രോമീറ്ററാണ്. വാതകങ്ങളെയും എളുപ്പം ആവിയാകുന്ന ദ്രാവകങ്ങളെയും വിശകലനം ചെയ്യാനുള്ള ഉപകരണമാണ് ക്വാർഡ്രപ്പിൾ മാസ്സ് സ്‌പെക്ട്രോമീറ്റർ. ഒന്ന് മുതൽ 300 അറ്റോമിക് മാസ് യൂണിറ്റ് വരെ റേഞ്ചിലുള്ള ന്യൂട്രൽ കോംപോസിഷനും യൂണിറ്റ് മാസ് റസല്യൂഷനും വിശകലനം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.
ചൊവ്വയിലെ ഉപരിതലത്തെ പകർത്താൻ മംഗൾയാനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് മാർസ് കളർ ക്യാമറ(എംസിസി).
ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകതകൾ, കോപോസിഷൻ തുടങ്ങിയവയെ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്താൻ സഹായിക്കുന്ന ഉപകരണമാണിത്. ഈ ഗ്രഹത്തിൽ അരങ്ങേറുന്ന വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങളും കാലാവസ്ഥയും മനസ്സിലാക്കാൻ ഈ ക്യാമറ സഹായിക്കും. ഇതിന് പുറമെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയ്‌മോസ് എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും ഈ ക്യാമറിയിലൂടെ ലഭ്യമാകും. മറ്റ് സയൻസ് പേലോർഡുകളെപ്പറ്റിയുള്ള കോൺടക്സ്റ്റ് ഇൻഫർമേഷനുകൾ നൽക്കാനും എംസിസിക്ക് സാധിക്കും.
ചൊവ്വയിൽ രാത്രിയിലും പകലുമുണ്ടാകുന്ന താപത്തിന്റെ പുറന്തള്ളലിനെക്കുറിച്ചറിയാനുള്ള സംവിധാനമാണ് തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റർ(ടിഐഎസ്). മംഗൾയാന്റെ അടിസ്ഥാനമായി വർത്തിക്കുന്ന അഞ്ച് ഉപകരണങ്ങളിൽ തനതായ സ്ഥാനം ഈ ക്യ്മറയ്ക്കുണ്ട്. ഊഷ്മാവ്, എമിസിവിറ്റി എന്നിവയാണ് തെർമൽ എമിഷന്റെ രണ്ട് പ്രധാനപ്പെട്ട ഫിസിക്കൽ പാരാമീറ്ററുകളായി കണക്കാക്കുന്നത്. നിരവധി മിനറലുകളും മണ്ണിനങ്ങളും ഇതിന്റെ വിശകലന പരിധിയിൽ വരുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിലെ ഘടനയും രാസവസ്തുക്കളും ഇതിലൂടെ വെളിവാകും.
ഈ അഞ്ച് ഉപകരണങ്ങളും വിജയകരമായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നും പൂർണമായ അർത്ഥത്തിൽ വേണ്ടത്ര വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് അർത്ഥമാക്കേണ്ടതില്ല. എന്നാൽ ഇപ്പോൾ ഇവയിൽ നിന്നും ലഭിക്കുന്ന വസ്തുതകളുപയോഗിച്ച് ഗ്രഹങ്ങൾ എങ്ങിനെയാണ് രൂപം കൊണ്ടതെന്നും ഏതെല്ലാം അവസ്ഥകളാണ് ജീവന്റെ നിലനിൽപ്പിന് സാഹചര്യമൊരുക്കുന്നതെന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആറ് മാസക്കാലമാണ് പ്രസ്തുത ഉപകരണങ്ങൾ പ്രവർത്തിക്കുക. അതിന് മുകളിൽ അവയ്ക്ക് പ്രവർത്തിക്കാനുള്ള ശേഷിയില്ലെന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്. അതിന് ശേഷം ഐഎസ്ആർഒ ഐആർഎൻഎസ്എസ് ഐസി ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യ വികസിപ്പിച്ചെടുത്ത ഇന്റിപെന്റന്റ് റീജിയണൽ നാവിഗേഷനൽ സാറ്റലൈറ്റ് സിസ്റ്റമാണിത്. ഈ വർഷം ഏപ്രിലിൽ ഐആർഎൻഎസ്എസ് 1 ബി ലോഞ്ച് ചെയ്തിരുന്നു. ഇതിന്റെ മുൻഗാമിയായ ഐആർഎൻഎസ്എസ് 1 എ 2013 ജൂലൈയിൽ ലോഞ്ച് ചെയ്തിരുന്നു.