- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗൾയാൻ ഇനി പിന്നിടാൻ 50 ലക്ഷം കിലോമീറ്റർ മാത്രം; ചൊവ്വയിൽ എത്തുന്നതിന് മുമ്പ് ദ്രവ ഇന്ധന എഞ്ചിൻ പരീക്ഷിക്കും
ഇന്ത്യയുടെ ആദ്യഗ്രഹാന്തര പേടകമായ മംഗൾയാൻ വിജയകരമായി പാതി ദൂരം പിന്നിട്ടു. ഉപഗ്രഹത്തെ കൃത്യതയോടെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തൊടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ. ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിൽ ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകവും. മംഗൾയാന്റെ അവസാനഘട്ട പാത തിരുത്തൽ 14ന് നടക്കും. 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപ
ഇന്ത്യയുടെ ആദ്യഗ്രഹാന്തര പേടകമായ മംഗൾയാൻ വിജയകരമായി പാതി ദൂരം പിന്നിട്ടു. ഉപഗ്രഹത്തെ കൃത്യതയോടെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തൊടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ. ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിൽ ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകവും. മംഗൾയാന്റെ അവസാനഘട്ട പാത തിരുത്തൽ 14ന് നടക്കും. 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും.
മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് 41 മണിക്കൂർമുമ്പ് പേടകത്തിലെ പ്രധാന ദ്രവ ഇന്ധന എൻജിൻ പരീക്ഷണാർഥം പ്രവർത്തിപ്പിക്കും. പത്തുമാസത്തോളമായി ഈ എൻജിൻ ഉപയോഗിച്ചിട്ടില്ല. സപ്തംബർ 22ന് പുലർച്ചെ നാല് സെക്കൻഡ് മാത്രമാണ് എൻജിൻ പ്രവർത്തിപ്പിക്കുക.
കഴിഞ്ഞകൊല്ലം നവംബർ അഞ്ചിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭൂമിയുടെ താത്കാലികപഥം വലുതാക്കിയത് ഈ എൻജിൻ പ്രവർത്തിപ്പിച്ചാണ്. ഡിസംബർ ഒന്നിന് പുലരും മുമ്പാണ് ഈ എൻജിൻ ഒടുവിൽ പ്രവർത്തിച്ചത്. ചൊവ്വയെ ലക്ഷ്യമിട്ടുള്ള യാത്രയ്ക്കായി ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് സൗരകേന്ദ്രപഥത്തിലേക്ക് മാറ്റാനായിരുന്നു അത്.
ദൗത്യം വിജയത്തിലെത്തിക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഉറക്കമൊഴിഞ്ഞു പ്രവർത്തിക്കുകയാണ്. ദൗത്യം വിജയിച്ചാൽ റഷ്യക്കും അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും ശേഷം ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ. മറ്റു രാജ്യങ്ങളുടെ ചൊവ്വ പര്യവേക്ഷണവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ തുക ഉപയോഗിച്ചുള്ള ചൊവ്വ ദൗത്യമാണിത്. പദ്ധതിയുടെ ചെലവ് 450 കോടി രൂപയാണ്.
ചൊവ്വാ ദൗത്യം വിജയകരമായാൽ ഇന്ത്യ ബഹിരാകാശ ലോകത്തെ അജയ്യശക്തിയാകും. ശതകോടികളുടെ വരുമാനം രാജ്യത്തിന് നേടിക്കൊടുക്കാൻ കഴിയുന്നതാണ് ബഹിരാകാശ ലോകത്തെ സ്വാശ്രയത്വം. ഇതുവരെ ലോകത്ത് നടന്ന 51 ചൊവ്വാദൗത്യങ്ങളിൽ വിജയിച്ചത് 21 എണ്ണം മാത്രമാണ് എന്നതാണ് അതിനു കാരണം.
കഴിഞ്ഞവർഷം നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച മംഗൾയാൻ ഭൂമിയിൽനിന്ന് 21 കോടി കിലോമീറ്ററകലെയാണ്. നിലവിൽ, ഉപഗ്രഹത്തിൽനിന്നും തിരിച്ചും സന്ദേശമെത്താൻ 22 മിനിറ്റിലേറെ സമയമെടുക്കുന്നു. ചൊവ്വയുടെ സമഗ്രപഠനം ലക്ഷ്യമാക്കുന്ന മംഗൾയാന് ആറുമാസമാണ് കാലാവധി. ചുവന്ന ഗ്രഹത്തിന്റെ 327 കിലോമീറ്റർ അടുത്തുവരെ എത്തി ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കാൻ ഉപഗ്രഹത്തിനാവും.