- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ പുരുഷത്വം മുറിച്ചു വലിച്ചെറിഞ്ഞ് കാമുകിയുടെ ഭർത്താവ്; 200 അടി ദൂരെനിന്ന് രണ്ടുമണിക്കൂർ കഴിഞ്ഞ് കണ്ടെത്തി തിരിച്ചുതുന്നിച്ചേർത്ത് മെഡിക്കൽ സംഘം
കാമുകിയുടെ ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ല. 32-കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് അയാൾ മുറിച്ചു വലിച്ചെറിഞ്ഞത്. മുറിവേറ്റ് വിലപിച്ച യുവാവിനെ ഒടുവിൽ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 200 അടി അകലെനിന്ന് രണ്ടുമണിക്കൂർ നേരത്തെ തിരച്ചിലിനുശേഷം കണ്ടെത്തിയ ജനനേന്ദ്രിയം ഡോക്ടർമാർ തുന്നിച്ചേർക്കുകയും ചെയ്തു. ഭാര്യയെയും കാമുകനെയും ഹോട്ടലിലേക്ക് പിന്തുടർന്നെത്തിയാണ് ഭർത്താവ് അക്രമം നടത്തിയത്. എൻഗുയേൻ വാൻ ഹുവാൻ എന്നയാളാണ് അക്രമം കാട്ടിയത്. വിയറ്റ്‌നാവിമി ബാക് ജിയാങ്ങിലുള്ള ഹോട്ടലിലേക്ക് ഇരുവരെയും പിന്തുടർന്നെത്തിയ എൻഗുയേൻ, കാമുകനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെറിയുകയായിരുന്നു. അരദിവസത്തോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ജനനേന്ദ്രിയം തിരിച്ചുപിടിപ്പിച്ചത്. അതീവ ഗുരതരാവസ്ഥയിലായിരുന്ന യുവാവ് ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ജനനേന്ദ്രിയം പൂർവ സ്ഥിതിയിൽ പ്രവർത്തിക്കുമോ എന്നറിയാൻ ഏതാനും ദിവസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.
കാമുകിയുടെ ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ല. 32-കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് അയാൾ മുറിച്ചു വലിച്ചെറിഞ്ഞത്. മുറിവേറ്റ് വിലപിച്ച യുവാവിനെ ഒടുവിൽ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 200 അടി അകലെനിന്ന് രണ്ടുമണിക്കൂർ നേരത്തെ തിരച്ചിലിനുശേഷം കണ്ടെത്തിയ ജനനേന്ദ്രിയം ഡോക്ടർമാർ തുന്നിച്ചേർക്കുകയും ചെയ്തു.
ഭാര്യയെയും കാമുകനെയും ഹോട്ടലിലേക്ക് പിന്തുടർന്നെത്തിയാണ് ഭർത്താവ് അക്രമം നടത്തിയത്. എൻഗുയേൻ വാൻ ഹുവാൻ എന്നയാളാണ് അക്രമം കാട്ടിയത്. വിയറ്റ്‌നാവിമി ബാക് ജിയാങ്ങിലുള്ള ഹോട്ടലിലേക്ക് ഇരുവരെയും പിന്തുടർന്നെത്തിയ എൻഗുയേൻ, കാമുകനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെറിയുകയായിരുന്നു.
അരദിവസത്തോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ജനനേന്ദ്രിയം തിരിച്ചുപിടിപ്പിച്ചത്. അതീവ ഗുരതരാവസ്ഥയിലായിരുന്ന യുവാവ് ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ജനനേന്ദ്രിയം പൂർവ സ്ഥിതിയിൽ പ്രവർത്തിക്കുമോ എന്നറിയാൻ ഏതാനും ദിവസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും. അക്രമം നടത്തിയ എൻഗുയേനെ പൊലീസ് അറസ്റ്റ് ചെയ്തു.