പാലാ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയമത്സ്യ കർഷകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു.

രാജേഷ് വാളിപ്ലാക്കൽ, കെ എസ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ലിസി സണ്ണി, വിനോദ് ചെറിയാൻ, ആനന്ദ് മാത്യു, ബ്ലെസി ജോഷി, മാനസി എം കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകരെ മാണി സി കാപ്പൻ ചടങ്ങിൽ ആദരിച്ചു. ഡാറ്റാ ബുക്കിന്റെ പ്രകാശനവും നിർവ്വഹിച്ചു.