- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ അറിയിച്ചു. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല. കുട്ടനാട്ടിൽ മത്സരിക്കാനില്ല. തനിക്ക് നീന്തൽ അറിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം സിറ്റിങ് സീറ്റായ പാലാ ഉറപ്പിക്കാനായി കാപ്പൻ മുംബൈയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് കാപ്പൻ മുംബൈയ്ക്ക് വണ്ടി കയറുന്നത്.
പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി മാറണമെന്നും കാപ്പൻ ആവശ്യപ്പെട്ടും. ജോസ് കെ. മാണി എൽഡിഎഫിലേക്ക് എത്തിയതോടെയാണ് കാപ്പന്റെ പാലാ സീറ്റിന് വെല്ലുവിളി ഉയർന്നത്.
Next Story