- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പന്റെ പ്രചാരണം രണ്ടാംഘട്ടത്തിലേയ്ക്ക്
പാലാ: പാലാമണ്ഡലത്തെ ഇളക്കിമറിച്ച് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേയ്ക്ക്രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഭവന സന്ദർശന പരിപാടികൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്. ഇന്നലെ ഭവന സന്ദർശന പരിപാടിക്കിടെ ഗുരുനാഥന്റെ അനുഗ്രഹം തേടാനും മാണി സി കാപ്പൻ സമയം കണ്ടെത്തി. ഹൈസ്‌കൂൾക്ലാസിൽ പഠിപ്പിച്ച കല്ലുകുഴിയിൽ ദേവസ്യ സാറിനെ നേരിൽ കണ്ടാണ് അനുഗ്രഹം തേടിയത്.പഠന കാലത്തെ ഓർമ്മകൾ ഇരുവരും പങ്കുവച്ചു. ശിഷ്യൻ മാണി സി കാപ്പന് വിജയാശംസകൾ നേർന്നാണ് ഗുരുനാഥൻ യാത്രയാക്കിയത്.
വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിക്കുന്നത്. 16 മാസങ്ങൾ കൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളോട് വിശദീകരിക്കുബോൾ തങ്ങളുടെ ഭാഗത്തും വികസനമെത്തിയത് ആളുകൾ ചൂണ്ടിക്കാട്ടുന്നു.
പാലാ മണ്ഡലത്തിലാകെ ഹൃദയബന്ധം സ്ഥാപിച്ച മാണി സി കാപ്പന് ഹൃദമായ സ്വീകരണമാണ് എല്ലായിടത്തും ലഭിക്കുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ ആവേശത്തോടെയാണ് കാപ്പനെ വരവേൽക്കുന്നത്. കന്യാസ്ത്രീ മഠങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനും സമയം കണ്ടെത്തുന്നുണ്ട്. തങ്ങൾക്കു റേഷൻ കാർഡ് അനുവദിപ്പിക്കാൻ മുൻകൈയെടുത്ത മാണി സി കാപ്പന് കന്യാസ്ത്രീകൾ നന്ദി പറയുമ്പോൾ അതു നിങ്ങളുടെ അവകാശമാണെന്ന് കാപ്പൻ ഓർമ്മിപ്പിക്കും.
ഇതിനിടെ ജനസമക്ഷം വികസന സൗഹൃദസദസ്സുകൾ വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്. ഈ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് നിവേദനങ്ങളും നിർദ്ദേശങ്ങളും പരാതികളുമായി മാണി സി കാപ്പനെ സമീപിക്കുന്നത്. അതേ സമയം യു ഡി എഫിന്റെ നേതൃത്വത്തിൽ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.