- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായുടെ ഹൃദയം തൊട്ടു മാണി സി കാപ്പന്റെ പ്രചാരണം;പിന്തുണയുമായി കർഷകർ
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനു ബന്ധിച്ചുള്ള ഭവന സന്ദർശന പരിപാടിയുടെ തിരക്കുകളിലാണ്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കുകളിലാണ് അദ്ദേഹം.
രാത്രി വളരെ വൈകിയാണ് പ്രചാരണ പരിപാടികൾക്കു ശേഷം വീട്ടിലെത്തുന്നതെങ്കിലും വെളുപ്പിന് ആറു മണിയോടെ തന്നെ പ്രാർത്ഥനയോടെ സജീവമാകും. രാവിലെ തന്നെ പാർട്ടി പ്രവർത്തകരും യു ഡി എഫ് നേതാക്കളും മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനായി എത്തും. ഈ സമയം വിവിധ ആവശ്യങ്ങൾക്കായി എം എൽ എ കാണാൻ എത്തുന്നവരും ഉണ്ട്. അവരെ ഓരോരുത്തരെയും കണ്ട് പരാതികളും പരിഭവങ്ങളും കേൾക്കും. തീർപ്പാക്കാവുന്ന കാര്യമാണെങ്കിൽ ഫോണിൽ വിളിച്ചു ബസപ്പെട്ടവരുമായി സംസാരിക്കും. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ എം പി കൃഷ്ണൻനായർ, ടി വി ജോർജ് എന്നിവരെ ഫോണിൽ വിളിച്ചു ചുമതലപ്പെടുത്തും.
അപ്പോഴേയ്ക്കും സെക്രട്ടറി തങ്കച്ചൻ മുളകുന്നം അന്നത്തെ പരിപാടികളുടെ ലിസ്റ്റുമായി എത്തും. പരിപാടികളുടെ ലിസ്റ്റ് നോക്കുന്നതിനിടെ കുര്യാക്കോസ് പടവന്റെ കോൾ വന്നു. കുറച്ചു നേരം രഹസ്യ സംഭാഷണം. തിരക്കിട്ടു ഭക്ഷണം കഴിക്കുന്നതിനിടെ ഇളയ മകൾ ദീപയുടെ പുത്രി നിയ വന്നു. നിയാ യു ഡി എഫാ അപ്പച്ചാ എന്നു പറഞ്ഞിട്ടു ഓടിപ്പോയി. കൈ കഴുകി നേരെ വാഹനത്തിൽ കയറിയപ്പോഴേയ്ക്കും പുറപ്പെട്ടോ എന്നറിയാൻ കോൺഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയുടെ ഫോൺ. പുറപ്പെട്ടു കഴിഞ്ഞുവെന്ന് പറഞ്ഞതിന് പിന്നാലെ ഡ്രൈവർ ബെൻസൺ വാഹനം ഓടിച്ചു തുടങ്ങി. നെറ്റിയിൽ കുരിശു വരച്ചു പ്രാർത്ഥനയോടെയാണ് വണ്ടിയിൽ ഇരിക്കുന്നത്.
യാത്രയ്ക്കിടയിൽ തുടരെ തുടരെ ഫോൺ ബെല്ലടിക്കുന്നു. എല്ലാവർക്കും മറുപടി കൊടുക്കും. ചിലർ പിന്തുണയുമായിട്ടാവും വിളിക്കുന്നത്. പാർട്ടിക്കാരും നേതാക്കന്മാരും പ്രോഗ്രാം തയ്യാറാക്കുന്നതിനും വിളിച്ചു കൊണ്ടേയിരിക്കുന്നു.
ഓരോ സ്ഥലത്തു ചെല്ലുമ്പോഴും യു ഡി എഫ് നേതാക്കൾ മാണി സി കാപ്പനെ സ്വീകരിക്കും. തുടർന്നു അവരുടെ നിർദ്ദേശമനുസരിച്ചു വിവിധയിടങ്ങൾ സന്ദർശിക്കും. കന്യാസ്ത്രീ മഠങ്ങളും പള്ളികളും ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിച്ചു വോട്ടു തേടും. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. പാലായിൽ 16 മാസം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കിയാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
ഭവന സന്ദർശനം പൂർത്തീകരിക്കുന്നതോടെ ജനസമക്ഷം വികസന സൗഹൃദസദസ്സ് പരിപാടികളിൽ പങ്കെടുക്കും. എല്ലാ മേഖലകളിലും വർദ്ധിച്ച പിന്തുണയാണ് സൗഹൃദസദസ്സിന് ലഭിക്കുന്നത്. വികസന നിർദ്ദേശങ്ങൾ നൽകാനും പരാതികൾ സമർപ്പിക്കാനും നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടികൾക്കു ശേഷം യു ഡി എഫ് നേതാക്കളായ രാജൻ കൊല്ലംപറമ്പിൽ, ജോസ് പാറേക്കാട്ട്, ജോർജ് പുളിങ്കാട് തുടങ്ങിയവരുമായി വിശകലനം.തുടർന്നു രാത്രി വൈകി വീട്ടിലേയ്ക്ക്.
തപാൽവോട്ട്: ജാഗ്രത പാലിക്കണമെന്ന് യു ഡി എഫ്
പാലാ: തപാൽ വോട്ടുകൾ രേഖപ്പെടുത്തുന്നവർ അവ കൊണ്ടുവരുന്ന ആളുകൾ വശം തന്നെ കൊടുത്തയയ്ക്കണമെന്ന് നിർബ്ബന്ധമില്ലെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. പോസ്റ്റൽ ബാലറ്റ് ലഭ്യമാകുന്നവർ അത് രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾ വഴിയോ വിശ്വാസമുള്ള ആൾ വശമോ റിട്ടേണിങ് ഓഫീസർക്ക് എത്തിച്ചു നൽകിയാൽ മതിയാകും.
പോസ്റ്റൽ ബാലറ്റ് കൊണ്ടുവരുന്നവർ അവ തിരികെ കൊണ്ടുപോകാമെന്ന് നിർബന്ധം പിടിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തൽകാവുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ പോസ്റ്റൽ വോട്ടുകൾ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും യു ഡി എഫ് ചെയർമാൻ ആവശ്യപ്പെട്ടു.
പാലാ വികസനം: ജോസ് വിഭാഗത്തിന്റെ നിലപാട് ശരിയോയെന്ന് ഇടതുപക്ഷം വ്യക്തമാക്കണം
പാലാ: പാലായിൽ കഴിഞ്ഞ 16 മാസത്തിനിടെ ഇടതു സർക്കാർ വികസനമേ എത്തിച്ചിട്ടില്ലെന്ന ജോസ് വിഭാഗത്തിന്റെ അഭിപ്രായം തന്നെയാണോ ഇടതു മുന്നണിയുടേതെന്ന് വ്യക്തമാക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വികസനത്തിൽ പോലും രാഷ്ട്രീയം കലർത്താനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് മാണി സി കാപ്പൻ താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. പാലായിൽ ഒരു വികസനവും ഇല്ലെന്നുള്ള ജോസ് വിഭാഗത്തിന്റെ പ്രചാരണം ഇടതുമുന്നണിയെ പരസ്യമായി തള്ളിപ്പറയുന്നതിനു തുല്യമാണ്. ഇതു സംബന്ധിച്ചു ഇടതു മുന്നണി അഭിപ്രായം പറയണം.
16 മാസത്തെ പാലായിലെ വികസനം സംബസിച്ചു ജോസ് വിഭാഗം പരസ്യ സംവാദത്തിന് തയ്യാറാവണമെന്ന് എൻ സി കെ ആവശ്യപ്പെട്ടു. വ്യക്തി താത്പര്യത്തിനുവേണ്ടി എം പി സ്ഥാനങ്ങൾ രാജിവച്ചതിലൂടെ കോട്ടയത്തിനും പാലായ്ക്കും ലഭിക്കേണ്ട വികസനവും ആനുകൂല്യങ്ങളും തടസ്സപ്പെടുത്തിയത് ജോസ് വിഭാഗമാണ്. ഇതിനു പാലാക്കാരോട് മാപ്പു പറയണം. പാലായിൽ വികസനമെത്തിക്കാത്ത ഇടതുമുന്നണിയിൽ മത്സരിക്കുന്നത് അപഹാസ്യമാണെന്നും പാലാക്കാർ കാപട്യം തിരിച്ചറിഞ്ഞതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ടോം നല്ലനിരപ്പേൽ, അപ്പച്ചൻ ചെമ്പൻകുളം, ജ്യോതിലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
മാണി സി കാപ്പാന്പിന്തുണയുമായികർഷകർ
പാലാ: മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സ്‌ക്വാഡ് പ്രവർത്തനം നടത്താൻ വിവിധ കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ റബ്ബറിന് തറവില 250 രൂപ നിശ്ചയിക്കാൻ നടപടി സ്വീകരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയെ യോഗം സ്വാഗതം ചെയ്തു. മാണി സി കാപ്പന് യോഗം പിന്തുണ പ്രഖ്യാപിച്ചു. അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.