പാലാ: മുത്തോലിയുടെ ഹൃദയം കവർന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ഭവനസന്ദർശനം.

രാവിലെ യു ഡി എഫ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഒപ്പമാണ് ഭവന സന്ദർശന പരിപാടികൾക്കു തുടക്കം കുറിച്ചത്. ഞാവക്കാട്ട് കൊച്ചു മഠത്തിലെത്തി ദാമോദര സിംഹർ ഭാസ്‌ക്കരൻ കർത്താവിന്റെ അനുഗ്രഹം തേടി. മാണി സി കാപ്പന് ഊഷ്മള സ്വീകരണമാണ് ഇവിടെ ലഭിച്ചത്. തുടർന്ന് മാണി സി കാപ്പന്റെ തലയിൽ കൈവച്ച് വിജയാശംസകൾ നേർന്നു.

തുടർന്നു വിവിധ കേന്ദ്രങ്ങളിൽ ആളുകളെയും സന്ദർശിച്ചു. വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

മുത്തോലി പഞ്ചായത്തിലും പാലായിലും കഴിഞ്ഞ 16 മാസങ്ങൾകൊണ്ട് നടപ്പാക്കിയതും വിഭാവനം ചെയ്തതുമായ പദ്ധതികളെക്കുറിച്ചു വോട്ടർമാരോട് മാണി സി കാപ്പൻ വിശദീകരിച്ചു. വികസനം പാലായിൽ മാത്രം കേന്ദ്രീകരിക്കാതെ പാലാമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ റബ്ബറിന് 250 രൂപ തറവില ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ജീവിത സാഹചര്യത്തിൽ 60 വയസു കഴിഞ്ഞവർക്കു ക്ഷേമപദ്ധതികൾ ഏകീകരിച്ച് പ്രതിമാസം പതിനായിരം രൂപ വീതം ലഭ്യമാക്കാനുള്ള നടപടികൾക്കു സമ്മർദ്ദം ചെലുത്തുമെന്നും കാപ്പൻ വ്യക്തമാക്കി.

ഇതോടൊപ്പം സംഘടിപ്പിക്കുന്ന ജനസമക്ഷം വികസന സൗഹൃദസദസ്സും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. നാളെ (16/03/2021) മണ്ഡലത്തിൽ നൂറ് സദസ്സുകൾ പൂർത്തീകരിച്ചു സമാപിക്കും. മുത്തോലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇടമനപ്പാട്ട് ബിൽഡിങ്‌സിൽ ആരംഭിച്ചു. സ്ഥാനാർത്ഥി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

പാലാ പന്നിക്കാടെന്ന പ്രയോഗത്തിനെതിരെയൂത്ത് കോൺഗ്രസ്' എന്റെ പാലാ എന്റെ അഭിമാനം'എന്ന പേരിൽ ആത്മാഭിമാ നയോഗങ്ങൾ സംഘടിപ്പിക്കുന്നു

പാലാ: ഇടതുമുന്നണി സ്ഥാനാർത്ഥി പാലായെ പന്നിക്കാടെന്നാക്ഷേപിച്ചത് പാലായോടുള്ള കടുത്ത അവഹേളനമാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാലായുടെ ചരിത്രംപോലുമറിയാത്തയാൾ പാലാ ഹൃദയവികാരമാണെന്നു പറഞ്ഞ് വോട്ടു തേടുന്നത് അപഹാസ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പാലായെ അപകീർത്തിപ്പെടുത്തിയതിനെതിരെ ' എന്റെ പാലാ എന്റെ അഭിമാനം' എന്ന പേരിൽ ആത്മാഭിമാനയോഗങ്ങൾ സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.

യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ റോബി തോമസ് ഊടുപുഴയിൽ, തോമസുകുട്ടി മുകാല, നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അൽഫോൻസാ ദാസ്, ഭാരവാഹികളായ ടോണി ചക്കാല,ജിനോ ജോസഫ്, ടോണി മാത്യു, ജിയോ പ്രിൻസ്, കിരൺ മാത്യു, അലോഷി റോയി, സജിൽ സെബാസ്റ്റ്യൻ, വിഷ്ണു ബാബു എന്നിവർ പ്രസംഗിച്ചു.

മുതിർന്ന പൗരന്മാരെആദരിച്ചു

വള്ളിച്ചിറ: കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ചു മുതിർന്ന പൗരന്മാരെ ആദരിച്ചു. വാർഡ് മെമ്പർ പ്രേമകൃഷ്ണസ്വാമി, ബ്ലോക്ക് മെമ്പർ ഷീല ബാബു, ജസ്സി, ലത, ടീന കാപ്പൻ, ദീപ കാപ്പൻ, വൽസമ്മ ജോയി, ഷീബ ബെന്നി, ഷീല മനോജ് എന്നിവർ നേതൃത്വംനൽകി.

മാണി സി കാപ്പൻ ഇന്ന്‌നാമനിർദ്ദേശപത്രിക സമർപ്പിക്കും

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ
ഇന്ന് (15/03/2021) നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അറിയിച്ചു. 11 ന് പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്.

യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് (15/03/2021) ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പാലാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് ജോർജ് തോമസ് കൊട്ടുകാപ്പള്ളി സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിക്കും.

മുൻ എം പി മാരായ ജോയി എബ്രാഹം, വക്കച്ചൻ മറ്റത്തിൽ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സജി മഞ്ഞക്കടമ്പിൽ, ജോസി സെബാസ്റ്റ്യൻ, അഡ്വ പി എസ് ജെയിംസ്, അസീസ് ബഡായി, കെ വി ഭാസി, ടി സി അരുൺ, സാജു എം ഫിലിപ്പ്,റോയി എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട് തുടങ്ങിയവർ പ്രസംഗിക്കും.