- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പലത്തും ആധിപത്യമുറപ്പിച്ച് മാണി സി കാപ്പൻ
തലപ്പലം: തലപ്പലം പഞ്ചായത്തിലും ആധിപത്യമുറപ്പിച്ചു യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ഭവന സന്ദർശനപരിപാടി. രാവിലെ തന്നെ ഭവന സന്ദർശന പരിപാടിക്കു തുടക്കം കുറിച്ചു. യു ഡി എഫ് നേതാക്കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മാണി സി കാപ്പനെ അനുഗമിച്ചു.
എല്ലാമേഖലകളിലും ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിച്ചത്. 16 മാസങ്ങൾകൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് കാപ്പന്റെ പ്രചാരണം. ചുരുങ്ങിയ കാലംകൊണ്ട് മണ്ഡലത്തിലുടനീളം നടപ്പാക്കിയ പദ്ധതികൾമൂലം തലപ്പലത്തെ ജനങ്ങൾ മാണി സി കാപ്പനെ നെഞ്ചിലേറ്റുന്ന കാഴ്ച യു ഡി എഫ് കേന്ദ്രങ്ങൾക്ക് ആവേശമായി. രാഷ്ട്രീയത്തിനതീതമായ പിന്തുണ പ്രചാരണ പ്രവർത്തനങ്ങൾക്കിടെ എല്ലായിടത്തും ദൃശ്യമായി.വിളിപ്പുറത്ത് ആശ്രയിക്കാവുന്ന ഒരാൾ ഉണ്ടെന്ന കാര്യം തലപ്പുലത്തും ചർച്ചയായി.
പ്രചാരണത്തിനെത്തുമ്പോൾ കാപ്പൻചേട്ടാ എന്ന വിളിയുമായിട്ടാണ് ആളുകൾ എത്തുന്നത്. മണ്ഡലത്തിലെ ഓരോ വ്യക്തിയോടുമുള്ള ആത്മബന്ധം ഈ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പാന് ഗുണകരമാകുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്.
വ്യക്തികൾക്കു പുറമേ വിവിധ സ്ഥാപനങ്ങളിലും മാണി സി കാപ്പൻ വോട്ടഭ്യർത്ഥിച്ചു.
തലപ്പലത്ത് വികസന കലണ്ടർ തയ്യാറാക്കും: മാണി സി കാപ്പൻ
തലപ്പലം: തലപ്പലം പഞ്ചായത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി വികസന കലണ്ടർ തയ്യാറാക്കുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കും. തലപ്പലത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ സജി ജോസഫ് അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ടിൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ആർ പ്രേംജി, ചാക്കോ തോമസ്, അനുപമ വിശ്വനാഥ്, ജോയി സ്‌കറിയാ, സി ടി രാജൻ, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, റോജിൻ തോമസ്, തോമസ് പുത്തൻപുര, ഇന്ദിര രാധാകൃഷ്ണൻ, ആർ ശ്രീകല, എൽസി ജോസഫ്, ജിമ്മി വാഴാംപ്ലാക്കൽ, തോമസ് താളനാനി, പയസ് പെമ്പിളകുന്നേൽ, ജോമി ബെന്നി, കൊച്ചുറാണി ജയ്‌സൺ, സ്റ്റെല്ലാ ജോയി, ആനന്ദ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇടത്തരം കലാകാരന്മാടെ വിലക്കു നീക്കാൻ നടപടിയുണ്ടാവും: മാണി സി കാപ്പൻ
പാലാ: ഉത്സവങ്ങളിലും പെരുന്നാളുകളിലും കലാപരിപാടികൾ നടത്തുന്ന ഇടത്തരം കലാകാരന്മാരുടെ വിലക്കു തുടരുന്നതിനാൽ ഇവർ ദുരിതത്തിലാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ സംഘടിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകളടക്കം തുറന്നു നൽകിയിട്ടും ഇവരുടെ വിലക്ക് തുടരുന്നത് മൂലം പല കുടുംബങ്ങളും പട്ടിണിയിലാണ്. ഇത് കലാകാരന്മാരോടുള്ള വഞ്ചനയുടേയും അവഗണനയുടെയും ഉദാഹരണമാണ്. ഇക്കാര്യം യു ഡി എഫ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഇടത്തരം കലാകാരന്മാരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
മാണി സി കാപ്പന്റെ വിജയത്തിനായി 2501 അംഗ കമ്മിറ്റി
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി 2501 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രൊഫ സതീഷ് ചൊള്ളാനി ( ചെയർമാൻ), റോയി മാത്യു എലിപ്പുലിക്കാട്ട് (വർക്കിങ് ചെയർമാൻ), ജോസ്മോൻ മുണ്ടയ്ക്കൽ ( ജനറൽ കൺവീനർ) ജോഷി പുതുമന ( ട്രഷറർ).
ജോസഫ് വാഴയ്ക്കൻ, അഡ്വ. ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, ആർ പ്രേംജി, ബിജു പുന്നത്താനം, എ കെ ചന്ദ്രമോഹൻ, ജോയി അബ്രാഹം, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, അസീസ് ബഢായി, ശ്രീകുമാർ ചൈത്രം, കെ ടി ജോസഫ്, സാജു എം.ഫിലിപ്പ്, സലിം പി മാത്യു (രക്ഷാധികാരികൾ)
ബിന്ദു സെബാസ്റ്റ്യൻ ( പേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ഷൈനി സന്തോഷ് (രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ലിസി സണ്ണി (ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്) , ടി ജെ ബഞ്ചമിൻ (മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ്) ജോഷി ജോഷ്വാ (മുന്നിലവ് പഞ്ചായത്ത് പ്രസിഡന്റ്), അനുപമാ വിശ്വനാഥ് (തലപ്പലം പഞ്ചായത്ത് പ്രസിഡന്റ്) - ഉപരക്ഷാധികാരികൾ
ജോയി സ്‌കറിയാ, ആർ. സജീവ്, സി ടി രാജൻ, കെ കുര്യൻ കട്ടക്കയം, ജോബി അഗസ്റ്റ്യൻ, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ജോസ് പാറേക്കാട്ട്, സന്തോഷ് കാവുകാട്ട്, അഡ്വ. ജോസഫ് കണ്ടത്തിൽ, അഡ്വ. ജോബി കുറ്റിക്കാട്, മൈക്കിൾ പുല്ലുമാക്കൽ, ടോമി തുരുത്തിമ്യാലിൽ, സജി സിറിയക്ക്, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, എം പി കൃഷ്ണൻനായർ, വിജയകുമാർ, റ്റി.റ്റി. ജോസ് താന്നിയിൽ (വൈസ് ചെയർമാൻ)
രാജൻ കൊല്ലംപ്പറമ്പിൽ, അൽഫോൻസ് ദാസ്, ലാലി സണ്ണി, മോഹനചന്ദ്രൻ, അനീഷ് അഗസ്റ്റ്യൻ, അഡ്വ എബ്രഹം തോമസ്, ഷിനു സെബ്യാസ്റ്റ്യൻ, നോയൽ ലൂക്ക്, ഷൈലജ രവീന്ദ്രൻ, മെൽബിൻ പറമുണ്ട, വി കെ സന്തോഷ്, വി കെ അഷറഫ്, ഹബിസുള്ള, സെബിൻ രാജു, അനുപ് പിച്ചകപ്പള്ളിൽ, റൂബി എബി, കെ വി ഇമ്മാനുവൽ, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി, അപ്പച്ചൻ ചമ്പകുളം, വിനോദ് വേരനാനി, ബീന രാധകൃഷ്ണൻ, ഷീബ സാലു (കൺവീനർമാർ)
ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, ഔസേപ്പൻ മഞ്ഞക്കുന്നേൽ, ബാബു മുകാല, ബേബി ഈറ്റത്തോട്ട്, താഹ തലനാട്, സെബാസ്റ്റ്യൻ പാറയ്ക്കൽ, രാഹുൽ പി എൻ ആർ,
വക്കച്ചൻ മേനാംപറമ്പിൽ, അഡ്വ എ എസ്. തോമസ്, ജോസഫ് പുളിക്കൽ, അഡ്വ.ജോൺസി നോബിൾ, ജോസി പൊയ്കയിൽ, ജോഷി.കെ. ആന്റണി, അഡ്വ.ആർ മനോജ് (ജോയിന്റ് കൺവീനർമാർ)
ഓഫീസ് സെക്രട്ടറി
തങ്കച്ചൻ മുളകുന്നം, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ
സന്തോഷ് മണർക്കാട്, മൈക്കിൾ കാവുകാട്ട് (ജോയിന്റ് സെക്രട്ടറിമാർ)
മോളി പീറ്റർ( രാമപുരം), ടോം കോഴിക്കോട് (കടനാട് ), ടോമിപൊരിയത്ത്(ഭരണങ്ങാനം), അഡ്വ: സജി ജോസഫ് (തലപ്പലം), അജി ജെയിംസ് (മേലുകാവ്),
ഷൈൻ പാറയിൽ (മുന്നിലവ്)
കുര്യൻ നെല്ലുവേലിൽ (തലനാട്)
സന്തോഷ് കുര്യത്ത്(കരൂർ),
ഹരിദാസ് അടമത്ര (മുത്തോലി)
ബിജോയി എബ്രഹം( പാലാ)
ജോർജുകുട്ടി ചൂരയ്ക്കൽ (കൊഴുവനാൽ)
രാജു കൊങ്ങോപ്പുഴ ( മീനച്ചിൽ), ജയിംസ് ചാക്കോ ജീരകത്തിൽ(എലിക്കുളം)
(യു.ഡി.എഫ് മണ്ഡലം ചെയർമാന്മാർ)
പി.ജെ മത്തച്ചൻ, മത്തച്ചൻ അരീയപ്പറമ്പിൽ, റിജോ ഉരപ്പൂഴിക്കൽ, ജിമ്മി വാഴംപ്ലാക്കൽ
സിബി മൂക്കൻതോട്ടം
ഔസേപ്പച്ചൻ വാഴയിൽ
ജയിംസ് പെരിയപ്പുറെ
ജോസ് കുഴികുളം
സജി ഓലിക്കര
ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ
മാർട്ടിൻ കോലടി
ജോസ് പാറേക്കാട്ട്
തോമസ് പാലക്കുടി (യു.ഡി.എഫ് മണ്ഡലം കൺവീനഴ്സ് ) എന്നിവരാണ് ഭാരവാഹികൾ.
മാണി സി കാപ്പന്റെ പ്രവർത്തനം ജനങ്ങൾക്കൊപ്പം
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ജനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ആളാണെന്ന് മുൻ എം പി ജോയി എബ്രാഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിഞ്ഞ് അതിന് പരിഹാരം കാണുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നും ജോയി എബ്രാഹം ചൂണ്ടിക്കാട്ടി. പാലായിൽ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തോട്ടം - പുരയിടം പ്രശ്‌ന പരിഹാരം, കന്യാസ്ത്രികളടക്കമുള്ള സന്ന്യസ്തർക്ക് റേഷൻ കാർഡ് അനുവദിച്ചതടക്കം നിരവധി കാര്യങ്ങൾ ചെയ്യാൻ മാണി സി കാപ്പനു കഴിഞ്ഞിട്ടുണ്ടെന്നും ജോയി എബ്രാഹം ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു.