പാലാ: പാലായെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട പ്രചാരണ പരിപാടികൾക്കു ഇന്ന് (18/03/2021) ബൂത്ത് കൺവൻഷനോടുകൂടി തുടക്കമാവും. ജനഹൃദയങ്ങൾ കീഴടക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ഭവന സന്ദർശന പരിപാടി ഇന്നലെ മേലുകാവിൽ നടന്നു. മേലുകാവിലെ വിവിധ സ്ഥാപനങ്ങൾ ആദ്യം സന്ദർശിച്ചു.

യു ഡി എഫ് നേതാക്കളും തദ്ദേശസ്വയംഭരണസമിതി അംഗങ്ങളും മാണി സി കാപ്പനെ അനുഗമിച്ചു. മാണി സി കാപ്പൻ എത്തുന്നതറിഞ്ഞ് ആബാലവൃദ്ധം ജനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ എത്തിചേർന്നു. 16 മാസംകൊണ്ട് മേലുകാവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാണി സി കാപ്പൻ വിശദീകരിച്ചു. തുടർ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പാലായുടെ വികസനം നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കുമെന്നും കാപ്പൻ പറഞ്ഞു.

മേലുകാവ് ബിഷപ്പ്‌സ് ഹൗസിൽ എത്തി ബിഷപ്പ് വി എസ് ഫ്രാൻസിസിന്റെ അനുഗ്രഹം തേടി. ബിഷപ്പ് കെ ജെ സാമുവലിനെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

മേലുകാവിന്പ്രത്യേക കരുതൽ നൽകും: മാണി സി കാപ്പൻ

മേലുകാവ്: മേലുകാവിന്റെ വികസനത്തിനായി പ്രത്യേക കരുതൽ നൽകുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് മേലുകാവിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 16 മാസം കൊണ്ട് മേലുകാവിൽ ഒട്ടേറെ പദ്ധതികൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വികസനത്തുടർച്ച ഉണ്ടാകുമ്പോൾ മേലുകാവിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അജി ജെയിംസ് അധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, റോയി മാത്യു എലിപ്പുലിക്കാട്ടിൽ, ജോയി സ്‌കറിയ, ജോർജ് പുളിങ്കാട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, ജോ സെബാസ്റ്റ്യൻ, ടി ജെ ബഞ്ചമിൻ, ജെയിംസ് മാത്യു, സുനിൽ, വി വി തോമസ്, സിബി മൂക്കൻതോട്ടം, മറിയാമ്മ ഫെർണാണ്ടസ്, ബിൻസി ടോമി, തോമസ് വടക്കൻ, പ്രസന്ന സോമൻ, ബിജു സോമൻ, ടി ജെ തോമസ്, മാത്യു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

ഇടതുമുന്നണിജോസ് കെ മാണിക്ക്ഇടത്താവളം: ജോയി എബ്രാഹം

പാലാ: ബിജെപിയിലേയ്ക്കുള്ള ജോസ് കെ മാണിയുടെ യാത്രയ്ക്കിടയിലെ ഇടത്താവളമാണ് ഇടതു മുന്നണിയെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം പിയുമായ ജോയി എബ്രാഹം പറഞ്ഞു. പാലായിൽ യു ഡി എഫ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ എസ് എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ ജോസ് കെ മാണിയുടെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. ബിജെപിയുമായി വിലപേശാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇടതുമുന്നണിയിൽ ജോസ് വിഭാഗം എത്തിയത്. ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണ് ജോസ് കെ മാണിയുടേത്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം ജോസ് വിഭാഗത്തെ ലക്ഷ്യമാക്കിയാണ്. ജോസ് കെ മാണിക്ക് ചെയ്യുന്ന വോട്ടുകൾ ഫലത്തിൽ ബിജെപിക്കു ചെയ്യുന്ന വോട്ടായി മാറും. ആരെ കൂട്ടുപിടിച്ചായാലും അധികാരം നേടുക എന്ന നയത്തിന്റെ ഭാഗമാണ് ബിജെപി ബന്ധമെന്ന് ജോയി എബ്രാഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിലപാടെടുക്കാൻ ഇടതു പ്രവർത്തകർ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പിൽ, റോയി മാത്യു എലിപ്പുലിക്കാട്ടിൽ,
ജോർജ് പുളിങ്കാട്, കുര്യാക്കോസ് പടവൻ, ജോസ് പാറേക്കാട്ട്, ബിജു പുന്നത്താനം, ജോസ് മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, തോമസ് ഉഴുന്നാലിൽ, ആർ സജീവ്, ജോഷി പുതുമന, തോമസ് ആർ വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

മാണി സി കാപ്പന്റെവിജയത്തിനായിഅഭിഭാഷകർ രംഗത്ത്

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അഭിഭാഷകർ രംഗത്തിറങ്ങി. പാലായുടെ സമസ്ത മേഖലകളുടെ വികസനത്തിനായി മാണി സി കാപ്പന്റെ വിജയം അനിവാര്യമാണെന്ന് ഇതു സംബന്ധിച്ചു ചേർന്ന അഭിഭാഷക കൺവൻഷൻ അഭിപ്രായപ്പെട്ടു. കൺവൻഷൻ സ്ഥാനാർത്ഥി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

അഡ്വ മനോജ് കച്ചിറമറ്റം അധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, അഡ്വക്കേറ്റുമാരായ ജസ്റ്റിൻ കലയത്തിനാൽ, ബിജു പുന്നത്താനം, കെ.ആർ ശ്രീനിവാസൻ, എബ്രാഹം തോമസ്, സിറിയക് ജെയിംസ്, പ്രകാശ് സി വടക്കൻ, കെ സി ജോസഫ്, കെ റ്റി ജേക്കബ്, അലക്‌സാണ്ടർ മാത്യു, ഉഷാ മേനോൻ, മാത്യു മുതുകാടൻ, എബ്രാഹം ജെ മറ്റം, സി ജെ ഷാജി, ജോബി കുറ്റിക്കാട്ട്, അരുൺ ജി, ജേക്കബ് അൽഫോൻസാ ദാസ് എന്നിവർ പ്രസംഗിച്ചു.