- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാക്കാർ നെഞ്ചിലേറ്റിയ മാണി സി കാപ്പന്റെ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കമായി
പാലാ: പാലാക്കാർ നെഞ്ചിലേറ്റിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. മണ്ഡലം കൺവൻഷനുകളും ബൂത്ത് കൺവൻഷനുകളുമാണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സ്ഥാനാർത്ഥി വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങളിൽ എത്തിക്കും വോട്ടുകൾ അഭ്യർത്ഥിക്കും.
16 മാസംകൊണ്ട് പാലായിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് മാണി സി കാപ്പൻ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാലാ നഗരത്തിനു പുറമേ മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനായത് അതതു മേഖലകളിൽ മാണി സി കാപ്പന് വ്യക്തമായ മേൽകൈ നേടാനായിട്ടുണ്ട്.
കേരളത്തിൽ ആദ്യം പ്രചാരണ രംഗത്തുവന്നത് മാണി സി കാപ്പനായിരുന്നു. അതിനാൽ തന്നെ പ്രചാരണരംഗത്ത് മേൽക്കൈ തുടരാൻ യു ഡി എഫിനു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ചുവരെഴുത്തും ബോർഡുകളും സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ജനസമക്ഷം വികസന സൗഹൃദസദസ്സുകൾ പാലായിലെ നൂറു കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. രണ്ടു ഘട്ടങ്ങളിലായി മണ്ഡലം ബൂത്ത് കൺവൻഷനുകളും പൂർത്തീകരിച്ചശേഷമാണ് മൂന്നാം ഘട്ടത്തിന് തുടക്കമിട്ടത്.
പാലായിൽ തൊഴിലധിഷ്ഠിത വ്യവസായ പദ്ധതികൾ നടപ്പാക്കും: മാണി സി കാപ്പൻ
പാലാ: പാലായിൽ തൊഴിലധിഷ്ഠിത വ്യവസായപദ്ധതികൾ നടപ്പാക്കുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് എലിക്കുളത്ത് സംഘടിപ്പിച്ച കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിങ് മിൽ തുടങ്ങിയ പദ്ധതികളുടെ പേരിൽ പാലായിലെ ജനത വഞ്ചിക്കപ്പെട്ടു. പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് പ്രചരണ ആയുധമായി ഇവയെ ഉപയോഗിച്ചു പാലാക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജെയിംസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, തോമാച്ചൻ പാലക്കുടി, അനസ് ഇലവനാൽ, സാവിച്ചൻ പാംബ്ലാനി, മാത്യൂസ് പെരുമനങ്ങാട്, യമുന പ്രസാദ്, സിനിമോൾ കാകശ്ശേരിൽ, കെ ബി ചാക്കോ, സെബാസ്റ്റ്യൻ പാറയ്ക്കൽ, കെ പി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
ബിജെപി ബന്ധം: ഇടതു നേതൃത്വം നിലപാട് വ്യക്തമാക്കണം
പാലാ: ജോസ് കെ മാണി ബിജെ പി മുന്നണിയിൽ ചേരാൻ തയ്യാറായിരുന്നുവെന്ന ആർ എസ് എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ പ്രസ്താവനയെക്കുറിച്ച് പാലായിലെ ഇടതു നേതൃത്വം നിലപാട് പറയണമെന്ന് യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. ബിജെപി ബന്ധം തള്ളിപ്പറയാൻപോലും തയ്യാറാകാത്ത ജോസ് കെ മാണിയുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാട് തന്നെയാണോയെന്നു വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പിൽ, റോയി എലിപ്പുലിക്കാട്ടിൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, കെ സി നായർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, ജോസ് പാറേക്കാട്ട്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, എം പി കൃഷ്ണൻ നായർ, ജോയി സ്‌കറിയാ, സാജു എം ഫിലിപ്പ്, വി സി പ്രിൻസ്, വിനോദ് വേരനാനി, തോമസ് ഉഴുന്നാലിൽ, മോളിപീറ്റർ, ടോമി പൊരിയത്ത്, സജി ജോസഫ്, അജി ജെയിംസ്, ഹരിദാസ് അടമത്ര എന്നിവർ പ്രസംഗിച്ചു.
യുവാക്കൾ മാണി സി കാപ്പനു വേണ്ടി പ്രചാരണം ആരംഭിച്ചു
പാലാ: മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി യുവജനങ്ങൾ പ്രചാരണമാരംഭിച്ചു. പാലായിൽ മാണി സി കാപ്പൻ 16 മാസം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. താഹ തലനാട് കൺവീനറായ കമ്മിറ്റിയാണ് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.