- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ ആധിപത്യമുറപ്പിച്ച് മാണി സി കാപ്പൻ
പാലാ: പാലാ നിയോജക മണ്ഡലത്തിൽ ആധിപത്യമുറപ്പിച്ചു യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തുറന്ന വാഹനത്തിലുള്ള തിരഞ്ഞെടുപ്പ് പര്യടന പ്രചാരണത്തിന് ആവേശകരമായ സമാപനം. ഭരണങ്ങാനം, തലപ്പലം മണ്ഡലങ്ങളിലായിരുന്നു ഇന്നലെ പര്യടനം.
രാവിലെ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരിൽനിന്നാരംഭിച്ച പര്യടനം മുൻ എം പി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. ടോമി പൊരിയത്ത് അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, പി വി ജോസഫ്, ജോസ് ജോസഫ്, വിനോദ് വേരനാനി, ജോർജ് പുളിങ്കാട്, ലിസി സണ്ണി, കെ ടി തോമസ്, ഉണ്ണി കുളപ്പുറം, ബീന ടോമി, പ്രകാശ് വടക്കൻ, റിജോ ഓരക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. പാലായിൽ കഴിഞ്ഞ 16 മാസങ്ങൾക്കൊണ്ട് നടപ്പാക്കിയ 462 കോടിയുടെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചുകൊണ്ടാണ് മാണി സി കാപ്പൻ പ്രചാരണം നടത്തുന്നത്. തോട്ടം പുരയിടം പ്രശ്‌ന പരിഹാരം, കന്യാസ്ത്രീകളടക്കമുള്ളവർക്കു റേഷൻ അനുവദിച്ചതടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും മാണി സി കാപ്പൻ പറഞ്ഞു.
ഉള്ളനാട് ജംഗ്ഷൻ, പ്രവിത്താനം മാർക്കറ്റ് ജംഗ്ഷൻ, ഭരണങ്ങാനം, ഇടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. തുടർന്ന് തലപ്പലം മണ്ഡലം പര്യടനം ചിറ്റാനപ്പാറയിൽ ആരംഭിച്ചു. ആർ പ്രേംജി അധ്യക്ഷത വഹിച്ചു. സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
ജോയി എബ്രാഹം, റോയി മാത്യു എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, അനുപമ വിശ്വനാഥ്, ജോയി സ്‌കറിയ, സി ടി രാജൻ, ജിമ്മി വാഴാംപ്ലാക്കൽ, ശ്രീകല,
ഇന്ദിര രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മേലമ്പാറ, പ്ലാശനാൽ, പനയ്ക്കപ്പാലം വഴി കളത്തൂക്കടവിൽ സമാപിച്ചു.
മാണി സി കാപ്പൻ പരസ്യ പ്രചാരണം ഒഴിവാക്കി
പാലാ: വിശുദ്ധവാരം പ്രമാണിച്ചു പരസ്യ പ്രചാരണം ഒഴിവാക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്ന് (01/04/2021) രാവിലെ സൗഹൃദ സന്ദർശനങ്ങൾ നടത്തും. തുടർന്ന് വീട്ടിൽ പെസഹാ ആചരിക്കുകയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.
തോമസ് ചാഴികാടൻ പാലായിൽ നടത്തിയ വികസനം വ്യക്തമാക്കണം
പാലാ: രണ്ടു വർഷം മുമ്പ് 33000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലായിൽ നിന്നും വിജയിച്ച തോമസ് ചാഴികാടൻ വഴി എന്തു വികസനമാണ് ജോസ് വിഭാഗം പാലായിൽ എത്തിച്ചതെന്ന് വ്യക്തമാക്കണമെന്ന് യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ വന്ന തോമസ് ചാഴികാടനെ പിന്നെ പാലാക്കാർ കാണുന്നത് ഈ തിരഞ്ഞെടുപ്പിനാണ്.
സർക്കാർ പരിപാടികൾക്കുപോലും ചാഴികാടൻ പാലായിൽ എത്തിയത് ചുരുക്കമാണ്. ചാഴികാടൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ അറിയാൻ പാലാക്കാർക്ക് താത്പര്യമുണ്ട്. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വികസനവാദം തെറ്റാണെന്ന് യു ഡി എഫ് നേതൃയോഗം വിലയിരുത്തി.പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.
ഇടതു അനൈക്യം പുറത്തായി: യു ഡി എഫ്
പാലാ: പാലാ നഗരസഭാ ഹാളിൽ എൽ ഡി എഫ് കൗൺസിലർമാർ തമ്മിലടിച്ച സംഭവം എൽ ഡി എഫിലെ അനൈക്യമാണ് തുറന്നുകാട്ടുന്നതെന്ന് യു ഡി എഫ് നേതൃയോഗം അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് ജോസ് വിഭാഗവും സി പി എമ്മും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് ഇതിന് പിന്നിൽ. പാലായിൽ സി പി എമ്മിനെ ജോസ് വിഭാഗം ഹൈജാക്ക് ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. അഞ്ചുമാസം ഒന്നിച്ചു ഭരിക്കാൻ കഴിയാത്തവർക്ക് എങ്ങനെ അഞ്ചു വർഷം ഒന്നിച്ച് ഭരിക്കാൻ കഴിയുമെന്ന് യോഗം ചോദിച്ചു.
നേതാക്കൾക്കിടയിൽ ഇല്ലാത്ത ഐക്യം എങ്ങനെ അണികൾക്കു ബാധകമാകുമെന്ന് യോഗം ചോദിച്ചു. ജോസ് വിഭാഗത്തിന്റെ നടപടിയിൽ ഇടതുപക്ഷത്ത് കടുത്ത അമർഷമുണ്ടെന്നതിന്റെ തെളിവാണിത്. നഗരസഭയുടെ പരിപാവനതയ്ക്ക് ഇടതുപക്ഷം കളങ്കം വരുത്തിയിരിക്കുകയാണ്. ഈ സംഭവത്തിലൂടെ പാലാക്കാർ വീണ്ടും ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
സി പി എമ്മിനെ എല്ലാ വിധത്തിലും ജോസ് വിഭാഗം ഇല്ലായ്മ ചെയ്യുകയാണ്. സി പി എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗൺസിലറെയാണ് കേരളാ കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും ജോസ് കെ മാണിയുടെ ഉറ്റ അനുയായിയുമായ ആൾ ആക്രമിച്ചത്. സി പി എമ്മിനെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളത്. ഒത്തുതീർപ്പായെന്ന ഇരു പാർട്ടികളുടെയും അറിയിപ്പ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ഈ അനൈക്യം എൽ ഡി എഫിന്റെ അടിത്തറ ഇളക്കുമെന്നും യോഗം പറഞ്ഞു. കയ്യാങ്കളി നടത്തിയവർക്കെതിരെ നടപടിയെടുക്കാൻപോലും കഴിയാതെ ഒത്തുതീർപ്പാക്കിയെന്ന ഇടതു പ്രഖ്യാപനം രാഷ്ട്രീയ പാപ്പരത്വവും ജനാധിപത്യത്തോടുള്ള വഞ്ചനയുമാണ്. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, സജി മഞ്ഞക്കടമ്പിൽ, കുര്യാക്കോസ് പടവൻ, ജോസ്‌മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.