ഭരണങ്ങാനം: ഒരുമയോടെ ശ്രമിച്ചാൽ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അറവക്കുളത്ത് ഉത്പാദിപ്പിച്ച പച്ചക്കറി കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരി അധ്യക്ഷത വഹിച്ചു.

ഭരണങ്ങാനം കൃഷി ഓഫിസർ അഖിൽ രാജു , ബേബിച്ചൻ വെട്ടുകല്ലേൽ, കുടുംബശ്രീ ഭാരവാഹികൾ മിനി ലൂക്കാ, മിനി ഷാജി, ആന്റോ തെക്കേത്തുണ്ടം, രഞ്ചു വെട്ടുകല്ലേൽ, ഐഡു റോയി, മിനി ചാലിക്കോട്ടയിൽ, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേൽ, ജിൻസൻ കൊങ്ങമല, വർക്കിച്ചൻ അകത്തുപറമുണ്ട, ജോൺ കുഴിമ്യാലിൽ, ഗിരിജാ കുന്നനാം കുഴി, ജോയി പുലിയുറുമ്പിൽ, ആലീസ് വെട്ടുകല്ലേൽ, മേരി ഇടപ്പോക്കിൽ, ബാബു കുന്നേൽ പുരയിടം എന്നിവർ പ്രസംഗിച്ചു.

ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ അറവക്കുളം വാർഡിൽ കൃഷിഭവന്റെ സഹകരണത്തോടെ ഗ്രോബാഗും പയർ, വെണ്ട , ചീനി , തക്കാളി , വഴുതന തൈകളും നൽകി ആദ്യം നൂറ് വീടുകളിലാണ് കൃഷി ചെയ്തത്. പിന്നീട് ഇവർക്ക് വീണ്ടും വിത്തുകളും തൈകളും നൽകി കൃഷി തുടരാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. ഇവരുടെ വിളവുകൾ കൂടാതെ മറ്റ് വീട്ടുകാരുടെയും നാടൻ സാധനങ്ങൾ തിരികെ വാങ്ങിക്കുന്നതിന് വിപണനകേന്ദ്രവും വാർഡിൽ ഉണ്ട്.
പച്ചക്കറി വ്യാപനം വർദ്ധിപ്പിക്കുന്നതിനും 60 വയസ് കഴിഞ്ഞവർക്ക് വാർദ്ധ്യകൃത്തിന്റെ അലസത മാറ്റുന്നതിനുമുള്ള ഒരു പദ്ധതിയാക്കി മാറ്റുകയും ഇവരോടൊപ്പം കൊച്ചുമക്കൾക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചത്.ഏറ്റവും നല്ല കർഷകർക്ക് വർഷംതോറും ഒന്നും രണ്ടും, മൂന്നും സ്ഥാനമനുസരിച്ച് സമ്മാനങ്ങളും നൽകും.