- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻസിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പവാറിനെ അറിയിച്ചു; സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു പവാർ; പാലാ സീറ്റിനായി പവാർ യെച്ചൂരിയെ കാണും; വിവാദം അനാവശ്യമെന്നും സീറ്റ് വിഷയത്തിൽ ഒരുതരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ
മുംബൈ: പാലാ സീറ്റിനായി സമ്മർദ്ദം ശക്തമാക്കി മാണി സി കാപ്പൻ. പാലാ ഉൾപ്പെടെ നിലവിൽ എൻസിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ് പവാർ പറഞ്ഞതായി മാണി സി കാപ്പൻ വ്യക്തമാക്കി. മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ
ശരദ് പവാറുമായി ഇതുവരെ കേരളത്തിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സംസാരിച്ചു. ഒന്നാം തീയതി ശരദ് പവാറും പ്രഫുൽ പട്ടേലും ഡൽഹിയിൽ ഉണ്ടാകും. എ.കെ ശശീന്ദ്രനോടും പീതാംബരൻ മാഷിനോടും തന്നോടും ഡൽഹിക്ക് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിജയിച്ചിട്ടുള്ള ഒരു സീറ്റും വിട്ടുകൊടുത്തുള്ള ഒരു സമവായവും വേണ്ട എന്ന് ഇന്നും ശരദ് പവാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
ഗ്രൂപ്പ് തിരിഞ്ഞുള്ള യോഗത്തിനെതിരെ താൻ പരാതിപ്പെട്ടിട്ടില്ല. പക്ഷേ പീതാംബരൻ മാസ്റ്റർ പരാതിപ്പെട്ടിട്ടുണ്ട്. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. സീറ്റ് വിഷയത്തൽ പവാർ യെച്ചൂരിയെ കാണുമെന്ന സൂചനയുമുണ്ട്. ഇടതു മുന്നണിയിൽ തുടരാനാണ് പവാറിനും താൽപ്പര്യം.
അതേസമയം പാലാ സീറ്റിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അപ്രസക്തമെന്ന് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പ്രതികരിച്ചു. ജോസ് കെ. മാണിക്ക് കേരളത്തിൽ പൊതു സ്വീകാര്യതയുണ്ട്. സീറ്റ് വിഷയത്തിൽ ഒരുതരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
മുന്നണി മര്യാദ പാലിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. ഇടതുപക്ഷ മുന്നണിയുമായി അത്തരം കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങൾ മുന്നണിയും പാർട്ടി നേതൃത്വവും ചേർന്ന് തീരുമാനിക്കും. എൽഡിഎഫ് ചർച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദം. ജോസ് കെ. മാണി മത്സര രംഗത്തുണ്ടാവും. അത് എവിടെ വേണം എന്ന് മുന്നണി തീരുമാനിക്കും- റോഷി അഗസ്റ്റിൻ പറഞ്ഞു.
പാലാ നിയമസഭാ സീറ്റിന്റെ പേരിൽ പാർട്ടിയുടെ അകത്തും പുറത്തും വിവാദങ്ങൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തോടു കൂടിത്തന്നെ പാലാ സീറ്റ് സംബന്ധിച്ച് എൻസിപിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണി വിഭാഗം നയം വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ