- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യരുടെ 'തരംതാണ' പരാമർശം വിനയായി; മണിശങ്കർ അയ്യരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടി പറയണമെന്ന് മോദിയുടെ ആഹ്വാനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാർട്ടിയിലെ ഔറംഗസേബ് രാജിന്റെ തുടർച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. 'ആ മനുഷ്യൻ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്' എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കർ അയ്യർ പറഞ്ഞത്. ബിജെപി കോൺഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോൺഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നും പ്രസ്താവനയിൽ മണിശങ്കർ അയ്യർ മാപ്പു പറയുമെന്നുമാണെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണി ശങ്കർ അയ്യർ ക്ഷമാപണം നടത്തിയിരുന്നു. മണിശങ്കർ അയ്യർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകി. മോദിയെ തരംതാണയാൾ എന്ന അർഥത്തിൽ സംബോധന ചെയ്തതാണ് മണിശങ്കർ അയ്യർക്ക് വിനയായത്. സംഭവത്തിൽ അയ്യർ മ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.
രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാർട്ടിയിലെ ഔറംഗസേബ് രാജിന്റെ തുടർച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. 'ആ മനുഷ്യൻ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്' എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കർ അയ്യർ പറഞ്ഞത്.
ബിജെപി കോൺഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോൺഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നും പ്രസ്താവനയിൽ മണിശങ്കർ അയ്യർ മാപ്പു പറയുമെന്നുമാണെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണി ശങ്കർ അയ്യർ ക്ഷമാപണം നടത്തിയിരുന്നു.
മണിശങ്കർ അയ്യർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകി. മോദിയെ തരംതാണയാൾ എന്ന അർഥത്തിൽ സംബോധന ചെയ്തതാണ് മണിശങ്കർ അയ്യർക്ക് വിനയായത്. സംഭവത്തിൽ അയ്യർ മാപ്പുപറയുകയും ചെയ്തിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യർ മാപ്പു പറഞ്ഞത്.
ബിജെപിയും പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ നിന്ദ്യമായ ഭാഷയിലാണ് ആക്രമിക്കുന്നത്. കോൺഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണ് ഉള്ളത്. പ്രധാനമന്ത്രിക്കെതിരായുള്ള മണിശങ്കർ അയ്യരുടെ ഭാഷയേയും ശൈലിയേയും താൻ ഒരിക്കലും അഭിനന്ദിക്കില്ല. പാർട്ടിയും താനും പ്രതീക്ഷിക്കുന്നത് മണിശങ്കർ അയ്യർ ഇക്കാര്യത്തിൽ മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടിപറയുമെന്നായിരുന്നു ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അവരിൽനിന്നും നിരവധി അധിക്ഷേപങ്ങൾ കണ്ടുകഴിഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തും അവർ അധിക്ഷേപിച്ചു. മരണത്തിന്റെ വ്യാപാരിയാണെന്നും ജയിലിൽ അടയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം-മോദി പറഞ്ഞു.