- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവദാനത്തിന് സമ്മതം ചോദിച്ചു നൽകിയില്ല; വെൻിലേറ്ററിൽ നിന്ന് മാറ്റിയാൽ മരണം സ്ഥിരീകരിക്കുമെന്നും മൃതദേഹം വിട്ടുകിട്ടാൻ രണ്ടരലക്ഷം വേണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ സമ്മത പത്രത്തിൽ ഒപ്പിട്ടു ആശുപത്രി ബില്ലോ മറ്റ് രേഖകളോ നൽൽകാതെ മൃതദേഹം വീട്ടിലെത്തിച്ചു; സേലം ആശുപത്രിയിൽ അവയവ കടത്തോ? സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എടപ്പാടി പളനി സ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; ആരോപണം നിഷേധിച്ച് ആശുപത്രി
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠൻ (22) മൂന്നുദിവസം ഗുരുതരാവസ്ഥയിൽ കിടന്നശേഷമാണ് മരിച്ചത്. അവന്റെ ചികിത്സാച്ചെലവ് ആശുപത്രി അധികൃതർ വാങ്ങിയില്ലെന്നത് വലിയ കാര്യമാണെന്ന് വിചാരിച്ച അവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ ആകുമായിരുന്നില്ല. സ്വന്തം സഹോദരന്റെ അവയവദാനം ആദ്യം എതിർത്തെങ്കിലും പിന്നീട് ആശുപത്രിയുടെ തന്ത്രപരമായ സമ്മർദ്ദത്തിൽ സമ്മതിക്കേണ്ടി വരികയായിരുന്നു സഹോദരൻ മനോജിന ആശുപത്രിയുടെ പേരിൽ കടുത്ത ആരോപണങ്ങൾ വരുമ്പോഴും അവരത് നിഷേധിക്കുകയായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച അവന്റെ ശരീരത്തിൽനിന്ന് ഹൃദയവും വൃക്കകളും നേത്രപടലവും കരളും ശ്വാസകോശവും മുറിച്ചെടുത്തതെന്തിനെന്നും അതിന്റെ വിലയെന്തെന്നും ആ പാവങ്ങൾക്കറിയില്ല.മെയ് 16-നാണ് മണികണ്ഠൻ തമിഴ്‌നാട്ടിലെ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയത്. 18-ന് തിരിച്ചുവരുമ്പോൾ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വക
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠൻ (22) മൂന്നുദിവസം ഗുരുതരാവസ്ഥയിൽ കിടന്നശേഷമാണ് മരിച്ചത്. അവന്റെ ചികിത്സാച്ചെലവ് ആശുപത്രി അധികൃതർ വാങ്ങിയില്ലെന്നത് വലിയ കാര്യമാണെന്ന് വിചാരിച്ച അവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ ആകുമായിരുന്നില്ല. സ്വന്തം സഹോദരന്റെ അവയവദാനം ആദ്യം എതിർത്തെങ്കിലും പിന്നീട് ആശുപത്രിയുടെ തന്ത്രപരമായ സമ്മർദ്ദത്തിൽ സമ്മതിക്കേണ്ടി വരികയായിരുന്നു സഹോദരൻ മനോജിന ആശുപത്രിയുടെ പേരിൽ കടുത്ത ആരോപണങ്ങൾ വരുമ്പോഴും അവരത് നിഷേധിക്കുകയായിരുന്നു.
മസ്തിഷ്‌കമരണം സംഭവിച്ച അവന്റെ ശരീരത്തിൽനിന്ന് ഹൃദയവും വൃക്കകളും നേത്രപടലവും കരളും ശ്വാസകോശവും മുറിച്ചെടുത്തതെന്തിനെന്നും അതിന്റെ വിലയെന്തെന്നും ആ പാവങ്ങൾക്കറിയില്ല.മെയ് 16-നാണ് മണികണ്ഠൻ തമിഴ്‌നാട്ടിലെ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയത്. 18-ന് തിരിച്ചുവരുമ്പോൾ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി 100 കിലോമീറ്റർ അകലെ സേലത്തുള്ള വിനായക മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന അവന് മസ്തിഷ്‌കമരണം സംഭവിച്ചതായി 20-ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടായിരുന്നു ആശുപത്രിയുടെ തന്ത്രപരമായ നീക്കം. നിർബന്ധിച്ചുള്ള അവയദാനമെന്നോ വീട്ടുകാരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാതെയും സാമ്പത്തിക സമ്മർദ്ദത്തിന് അടിമപ്പെടുത്തി തിടുക്കപ്പെട്ടുള്ള അവയവം പറിച്ചെടുക്കൽ സംശയത്തിന്റെ നിഴലിലായത്.
അവയവദാനത്തിനായി സമ്മതം ചോദിച്ചുവെന്ന് സഹോദരൻ മനോജ് പറയുന്നു. എന്നാൽ, അനുവാദം നൽകിയില്ല. തുടർന്ന്, വെന്റിലേറ്ററിൽനിന്ന് മാറ്റിയാൽ മരണം സ്ഥിരീകരിക്കുമെന്നും മൃതദേഹം വിട്ടുകിട്ടാൻ രണ്ടരലക്ഷം രൂപ വേണമെന്നും അധികൃതർ അറിയിച്ചു. അവയവദാനത്തിന് സമ്മതിച്ചാൽ എല്ലാം സൗജന്യമാകുമെന്ന വാഗ്ദാനമായിരുന്നു അടുത്തത്.
ഇത്രയും തുക കണ്ടെത്തുന്നത് ആ കുടുംബത്തിന് ആലോചിക്കാനാകുമായിരുന്നില്ല. ഗത്യന്തരമില്ലാതെ സഹോദരൻ സമ്മതപത്രത്തിലൊപ്പിട്ടു. ആശുപത്രിച്ചെലവ് എത്രയെന്നതിന്റെ ബില്ലോ മറ്റു രേഖകളോ ഒന്നും നൽകാതെ അവയവദാനത്തിനുള്ള സമ്മതപത്രം മാത്രംനൽകി മൃതദേഹം സൗജന്യമായി വീട്ടിലെത്തിച്ചു.
20-ന് ഉച്ചയ്ക്കു മൂന്നുമണിക്കാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തദിവസം പുലർച്ചെയാണ് മൃതദേഹം വിട്ടുനൽകി. ഇതേ ആശുപത്രിയിൽത്തന്നെ രാത്രി പോസ്റ്റുമോർട്ടം നടത്തിയെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, റിപ്പോർട്ട് കൈമാറിയില്ല.കുടുംബം പുലർത്താൻ 700 രൂപയ്ക്ക് ശിങ്കാരിമേളം കൊട്ടാൻപോകുന്ന മണികണ്ഠൻ അവർക്ക് പ്രിയപ്പെട്ടവനായിരുന്നു. അവരുടെ ജീവന്റെ വിലയായിരുന്നു അത്. ആ ഹൃദയതാളം നിലച്ചുവെന്നതിനപ്പുറം ആ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും മറ്റൊന്നുമറിയില്ല.
രണ്ടു വർഷംമുൻപ് പേച്ചിമുത്തുവിന്റെ കൈ തളർന്നതിനെതുടർന്ന് ജോലിക്കു പോകാനാകുന്നില്ല. അമ്മ ദേവിക്ക് കൂലിപ്പണിയാണ്. വണ്ടിത്താവളത്ത് കടയിൽ ജോലിക്കുനിൽക്കുകയാണ് സഹോദരൻ മനോജ് . പത്താംക്ലാസുകാരനായ അനിയൻ മഹേഷും മണികണ്ഠനൊപ്പം ശിങ്കാരിമേളം കൊട്ടാൻ പോയിരുന്നു. അപകടത്തിൽ മഹേഷിനും ചെറിയ പരിക്കുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചു. ഇടപെടലിന്റെ പശ്ചാത്തലത്തിൽ പരിക്കേറ്റ നെല്ലിമേട് സ്വദേശിയായ ആറുമുഖന്റെ മകൻ മണികണ്ഠനെ സേലത്തെ ആശുപത്രിയിൽനിന്ന് കോയമ്പത്തൂരിലേക്കും പമ്പാവാസനെ തൃശ്ശൂരിലേക്കും മാറ്റി.
രേഖകൾ എല്ലാം കാണിച്ചാണ് അവയവങ്ങൾ എടുത്തതെന്നും അനാവശ്യ ആരോപണമാണിതെന്നും ആശുപത്രി അധികൃതർ പറയുന്നു. നിയമപരമായി നേരിടാൻ തയ്യാറാണെന്നും പറഞ്ഞു.അവയവദാനത്തിന് അനുമതിനൽകിയതായാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും ഇത് എന്തെങ്കിലും നിർബന്ധമോ പ്രേരണയോമൂലമോ ആണോയെന്നറിയാൻ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പാലക്കാട് ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബു പറഞ്ഞു.