മനാമ:കലാഭവൻ മണിയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കലാഭവൻ മണി അനുസ്മരണവും,മണിമുഴക്കം നിലയ്ക്കുന്നില്ല എന്ന പ്രോഗ്രാമും അരങ്ങേറും.ഇന്ത്യൻ ക്ലബ്ബിൽ ഈ വെള്ളിയാഴ്‌ച്ച 7:30 മണിക്കാണ് പരുപാടി. ബഹറിനിൽ ഏറ്റവും കൂടുതൽ കലാഭവൻ മണി പരിപാടി അവതരിപ്പിച്ചത് ഇന്ത്യൻ ക്ലബ്ബിലാണ്.

അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ചേർന്നാണ് ഇതുപോലൊരു പരുപാടി സംഘടിപ്പിക്കുന്നത്.അതുപോലെ തന്നെ അദ്ദേഹത്തിന് ഒരു നല്ല സുഹൃത് വലയവും ബഹറിനിൽ ഉണ്ട്. മുൻ ഇന്ത്യൻ ഫുഡ്‌ബോൾ ടീം ക്യാപ്റ്റന്മാരായ ശ്രീ ഐ എം വിജയൻ,ജോ പോൾഅഞ്ചേരി, ബഹ്രൈനിലെയും,നാട്ടിലെയും കലാകാരന്മാർ,ആരവം നാടൻ പാട്ട് സംഘം ഉൾപ്പടെയുള്ളവർ വിവിധ പരിപാടികളുമായി വേദിയിൽ എത്തും.

മികച്ച പ്രവാസി കലാകാരനുള്ള പുരസ്‌കാരവും ആ വേദിയിൽ വെച്ച് സമ്മാനിക്കും.പ്രവേശനം സൗജന്യമായിരിക്കും.കലാഭവൻ മണിയെ പങ്കെടുപ്പിച്ച് നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ള, ബ്ലെസ്സൺ തെന്മല,മനോജ് മയ്യന്നൂർ എന്നിവർ ചേർന്നാണ് ഈ പരുപാടി അണിയിച്ചൊരുക്കുന്നത്.